കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്1ബി വിസയില്‍ ഇന്ത്യയെക്കുരുക്കാനാവില്ല;ഇന്ത്യക്കാരെ സ്വീകരിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍

കഴിവുള്ള കൂടുതല്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു

Google Oneindia Malayalam News

ദില്ലി: എച്ച്1ബി വിസയുടെ പേരില്‍ അമേരിക്കയില്‍ ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം തുടരുമ്പോള്‍ ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ കൈത്താങ്ങ്. ആഗോള വ്യാപാരത്തിന് സുരക്ഷയൊരുക്കുന്നതിന് വേണ്ടി കഴിവുള്ള കൂടുതല്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയെ അറിയിച്ചിട്ടുള്ളത്.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം സുദൃഡമാക്കുന്നതിന്റെ ഭാഗമായാണ് യൂറോപ്യന്‍ പാര്‍ലമെന്റ് കമ്മറ്റി ഓണ്‍ ഫോറിന്‍ അഫയേഴ്‌സ് പ്രതിനിധി സംഘം ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമേ അനിശ്ചിതത്വത്തിലായ യൂറോപ്യന്‍ യൂണിയന്‍- ഇന്ത്യ വ്യാപാര നിക്ഷേപ കരാര്‍ പരാജയപ്പെട്ടതിലുള്ള ഖേദവും യൂറോപ്യന്‍ യൂണിയന്‍ പ്രകടിപ്പിച്ചു.

അമേരിക്കയ്ക്ക് വിമര്‍ശം

അമേരിക്കയ്ക്ക് വിമര്‍ശം

കുടിയേറ്റക്കാര്‍ക്ക് ഭീഷണിയാവുന്ന ഉത്തരവുകള്‍ക്ക് പുറമേ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ ഗുരുതരമായി ബാധിക്കുന്ന എച്ച്1ബി വിസാ നിയന്ത്രണത്തിലുള്ള നിലപാടുകളെ വിമര്‍ശിച്ച യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്റെ തലവന്‍ ഡേവിഡ് മക്കാലിസ്റ്റര്‍ ആവശ്യത്തിനനുസരിച്ച് ്കൂടുതല്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് അവസരം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

 ഇന്ത്യക്കാര്‍ കരുത്താര്‍ജ്ജിച്ചവര്‍

ഇന്ത്യക്കാര്‍ കരുത്താര്‍ജ്ജിച്ചവര്‍

ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ കഴിവ് ആര്‍ജിച്ചവരാണെന്നും യൂറോപ്യന്‍ മേഖല അത്രതന്നെ വികസിച്ചിട്ടില്ലെന്നും ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളെക്കൂടാതെ യൂറോപ്യന്‍ യൂണിയന്റെ ഐടി മേഖലയുയെ വിജയം പൂര്‍ണ്ണമാകില്ലെന്നും ഡേവിഡ് മക്കാലിസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു.

കുടിയേറ്റക്കാരോട് ട്രംപിന് കലിപ്പ്

കുടിയേറ്റക്കാരോട് ട്രംപിന് കലിപ്പ്

ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഷണലുകള്‍ ആശ്രയിക്കുന്ന വര്‍ക്ക് വിസാ പദ്ധതികളായ എച്ച്1ബി, എല്‍1 വിസകള്‍ക്ക് തിരിച്ചടിയാവുന്ന അമേരിക്കയുടെ നയപ്രഖ്യാപനത്തോടെയാണ് പ്രതിസന്ധിയ്ക്ക് തുടക്കമാകുന്നത്. ജനുവരിയില്‍ റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ് കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കുന്നത്.

മെക്‌സിക്കന്‍ അംബാസഡര്‍

മെക്‌സിക്കന്‍ അംബാസഡര്‍

അമേരിക്ക എച്ച്1ബി വിസയുടെ പേരിലുള്ള കര്‍ശന നിയന്ത്രണം തുടരുകയാണെങ്കില്‍ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് മെക്‌സിക്കന്‍ അംബാസഡര്‍ മെല്‍ബ പ്രിയ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് അമേരിക്കയുടെ കുടിയേറ്റനയം ഭീഷണിയാവുന്ന ഇന്ത്യക്കാര്‍ക്ക് താങ്ങായി യൂറോപ്യന്‍ യൂണിയന്‍ രംഗത്തെത്തുന്നത്.

English summary
The European Union said it is ready to accommodate more Indian IT professionals and denounced any form of protectionism in global trade, amid anxiety in India over the Trump administration's possible clampdown on H1B visa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X