കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്കെതിരെ കാനഡയുടെ നീക്കം.... മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെട്ട് യൂറോപ്പ്യന്‍ യൂണിയന്‍!!

Google Oneindia Malayalam News

റിയാദ്: സൗദിയും കാനഡയുമായുള്ള പോരില്‍ ആദ്യമായി ഒരു മൂന്നാം കക്ഷി ഇടപെടുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തര്‍ക്കത്തില്‍ അല്ല മറിച്ച് സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിലാണ് ഇടപെടലുണ്ടായിരിക്കുന്നത്. യൂറോപ്പ്യന്‍ യൂണിയന്‍ സൗദിയോട് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം അന്താരാഷ്ട്ര തലത്തില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം വന്‍ ശ്രദ്ധ പിടിച്ച് പറ്റിയതിനെ തുടര്‍ന്നാണ് യൂറോപ്പ്യന്‍ യൂണിയന്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്.

അതേസമയം കാനഡയുടെ ധാര്‍മിക വിജയമായി കൂടി ഇതിനെ കണക്കാക്കാവുന്നതാണ്. യൂറോപ്പ്യന്‍ യൂണിയന്റെ ഇടപെടല്‍ സൗദിക്ക് കനത്ത തിരിച്ചടിയാണ്. കാനഡയ്ക്ക് മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കും സൗദിയുടെ ഏകപക്ഷീയമായ നയങ്ങളോട് എതിര്‍പ്പുണ്ട്. ഇവര്‍ ഇക്കാര്യം യൂറോപ്പ്യന്‍ യൂണിയന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കാനഡയ്‌ക്കെതിരായ നടപടികള്‍ ഇതുകൊണ്ടൊന്നും അവസാനിക്കാന്‍ പോകുന്നില്ല എന്ന സൂചനയും സൗദി നല്‍കിയിട്ടുണ്ട്.

യൂറോപ്പ്യന്‍ യൂണിയന്റെ ഇടപെടല്‍

യൂറോപ്പ്യന്‍ യൂണിയന്റെ ഇടപെടല്‍

വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ സൗദി വ്യക്തമാക്കണമെന്നാണ് യൂറോപ്പ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സ്വന്തം ഭാഗം ന്യായീകരിക്കാനുള്ള അവസരം അറസ്റ്റ് ചെയ്തവര്‍ക്ക് നല്‍കണമെന്നും യൂറോപ്പ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. സൗദിയിലെ ഇത്തരം നടപടികള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും നിയമം അനുസരിക്കുന്നതിനൊപ്പം ഇത്തരം കാര്യങ്ങളും പ്രധാനമാണെന്ന് ഫെഡറിക മൊഗെറിനി പറഞ്ഞു.

ട്രൂഡോയുടെ ഇടപെടല്‍

ട്രൂഡോയുടെ ഇടപെടല്‍

സൗദി മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് കാനഡ പല വേദികളും ഉന്നയിച്ചിട്ടുണ്ട്. യൂറോപ്പ്യന്‍ യൂണിയനിലും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. ഇതിന് പലരുടെയും പിന്തുണയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫെഡറിക് മൊഗെറിനി കനേഡിയന്‍ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെ വിളിച്ച് സംസംസാരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കാനഡ സൗദിക്കെതിരെ ഉപയോഗിക്കുന്ന സമ്മര്‍ദ തന്ത്രമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യൂറോപ്പ്യന്‍ യൂണിയന്റെ ഇടപെടല്‍ വിഷയത്തില്‍ നിര്‍ണായകമാണ്.

വിദേശനിക്ഷേപം

വിദേശനിക്ഷേപം

കാനഡയുമായുള്ള തര്‍ക്കത്തില്‍ ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് തിരിച്ചടിയാവുന്നത് വിദേശനിക്ഷേപത്തിനാണ്. കാനഡയില്‍ നിന്നുള്ള ഗോതമ്പും ബാര്‍ലിയും വാങ്ങില്ലെന്ന് സൗദി വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ അറബ് സാമ്പത്തിക മേഖലയെ ആധുനികവത്കരിക്കാന്‍ ഒപ്പം നില്‍ക്കുന്ന സുപ്രധാന രാജ്യങ്ങളിലൊന്നാണ് കാനഡ. അവരുമായി ബന്ധം വിച്ഛേദിക്കുന്നത് സൗദിയുടെ വിദേശനിക്ഷേപത്തെയാണ് ബാധിക്കുന്നത്. 2015 മുതല്‍ വിദേശ നിക്ഷേപത്തില്‍ ഉദാരനയങ്ങളാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എടുത്ത് വരുന്നത്.

ഗള്‍ഫ് മേഖലയ്ക്ക് തിരിച്ചടി

ഗള്‍ഫ് മേഖലയ്ക്ക് തിരിച്ചടി

ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കി കൊണ്ടാണ് സൗദി വിദേശനിക്ഷേപം സ്വീകരിച്ചത്. യെമനില്‍ യുദ്ധം നടത്തിയും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചും സൗദി തങ്ങളുടെ മേഖലയില്‍ അസ്ഥിരതയുണ്ടാക്കിയിരിക്കുകയാണ്. ഇതിന് പുറമേ ഇപ്പോള്‍ കാനഡയെയും ചൊടിപ്പിച്ചിരിക്കുകയാണ്. അതേസമയം ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ സൗദിയെ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടവരല്ലാതാക്കി മാറ്റിയിരിക്കുകയാണ്. ലോക സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമുള്ള കാനഡയെ അകറ്റി നിര്‍ത്തുന്നതിലൂടെ സൗദിക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.

സൗദിക്കാവശ്യം സുഹൃത്തുക്കളെ

സൗദിക്കാവശ്യം സുഹൃത്തുക്കളെ

യെമനില്‍ ഹൂത്തികള്‍ക്കെതിരെ സൗദി നടത്തുന്ന ആക്രമണത്തില്‍ മിക്ക യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കും എതിര്‍പ്പുണ്ട്. അമേരിക്ക മാത്രമാണ് സൗദിയെ പിന്തുണയ്ക്കുന്നത്. എന്നാല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ പഴയത് പോലുള്ള പ്രതാപത്തില്‍ അല്ല. സൗദിയെ പോലെ അവരുടെ വ്യാപാര ബന്ധങ്ങള്‍ ഉപേക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അമേരിക്കയെ മാത്രം ആശ്രയിച്ച് കഴിയുന്നത് സൗദിക്ക് പ്രതിസന്ധിയുണ്ടാക്കും. ശത്രുക്കളേക്കാള്‍ മിത്രങ്ങളെയാണ് സൗദിക്ക് ഇപ്പോള്‍ ആവശ്യം. നേരത്തെ ജര്‍മനിക്കെതിരെയും ഇത്തരത്തിലുള്ള നടപടികള്‍ സൗദിയെടുത്തിരുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സൗദിയില്‍ നിന്ന് അകലം പാലിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അന്‍പോട് കൊച്ചിക്കൊപ്പം കൈകോര്‍ത്ത് ഡബ്ല്യുസിസി അംഗങ്ങള്‍.... സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥന!!അന്‍പോട് കൊച്ചിക്കൊപ്പം കൈകോര്‍ത്ത് ഡബ്ല്യുസിസി അംഗങ്ങള്‍.... സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥന!!

പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു... വിജയകരമെന്ന് നാസ, സൂര്യന്റെ രഹസ്യങ്ങള്‍ 2024ല്‍ അറിയാം!!പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപിച്ചു... വിജയകരമെന്ന് നാസ, സൂര്യന്റെ രഹസ്യങ്ങള്‍ 2024ല്‍ അറിയാം!!

English summary
EU seeks details on human rights arrests in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X