കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ സഹായിക്കും; രണ്ട് കോടി യൂറോ ഉടനെ കൈമാറും, ഇപ്പോള്‍ ഇതേ സാധിക്കൂ എന്ന് യൂറോപ്പ്

  • By Desk
Google Oneindia Malayalam News

ബ്രസല്‍സ്: കൊറോണ വൈറസ് രോഗം ഏറ്റവും കൂടുതല്‍ ജീവനെടുത്ത രാജ്യങ്ങളിലൊന്നാണ് ഇറാന്‍. ചൈനയ്ക്ക് ശേഷം രോഗം അതിവേഗം വ്യാപിച്ചത് ഇറാനിലാണ്. എന്നാല്‍ മരണ നിരക്കില്‍ ഇറാനെ കടന്നിരിക്കുകായാണ് ഇറ്റലി. ഇന്ന് കൊറോണ രോഗം ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യം ഇറ്റലിയാണ്. തൊട്ടുപിന്നില്‍ സ്‌പെയിനാണ്.

ഇവയെല്ലാം യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളാണ്. രോഗം അതിവേഗം വ്യാപിച്ച പശ്ചാത്തലത്തില്‍ ഇറാന്‍ ലോകരാജ്യങ്ങളുടെ സഹായം തേടിയിരുന്നു. അമേരിക്ക സഹായ വസ്തുക്കള്‍ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഇറാന്‍ തള്ളി. എന്നാലിപ്പോള്‍ യൂറോപ് എല്ലാ പിണക്കങ്ങളും മാറ്റിവച്ച് ഇറാനെ സഹായിക്കാന്‍ രംഗത്തുവന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

മാനുഷിക സഹായം

മാനുഷിക സഹായം

മാനുഷിക സഹായം എന്ന നിലയില്‍ ഇറാന് രണ്ട് കോടി യൂറോ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. അമേരിക്കയുടെ ഉപരോധം നേരിടുന്ന രാജ്യമാണ് ഇറാന്‍. ഇറാനെ സാമ്പത്തികമായി സഹായിക്കുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്നാണ് അമേരിക്ക നേരത്തെ ഭീഷണി മുഴക്കിയിരുന്നത്.

രോഗം അതിവേഗം

രോഗം അതിവേഗം

രോഗം അതിവേഗം വ്യാപിക്കുകയും മരണ സംഖ്യ കുത്തനെ ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇറാന്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ സഹായം തേടിയിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ രണ്ട് കോടി യൂറോ നല്‍കുന്നത്. അമേരിക്കന്‍ ഉപരോധം മൂലം മരുന്നുകള്‍ ഇറാനിലേക്ക് എത്താത്താണ് മരണ നിരക്ക് വര്‍ധിക്കാന്‍ കാരണം.

ഐഎംഎഫിനോട് ആവശ്യപ്പെടും

ഐഎംഎഫിനോട് ആവശ്യപ്പെടും

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യില്‍ നിന്ന് ഇറാന്‍ സഹായം തേടിയിട്ടുണ്ട്. ഇറാനെ സഹായിക്കണമെന്ന് ഐഎംഎഫിനോട് ആവശ്യപ്പെടുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ രൂപീകരണ സമിതി അധ്യക്ഷന്‍ ജോസഫ് ബോറില്‍ പറഞ്ഞു. ഇപ്പോള്‍ ഇത്രയും സഹായം മാത്രമേ ചെയ്യാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസം മരണം നൂറിലധികം

ദിവസം മരണം നൂറിലധികം

കൊറോണ വൈറസ് രോഗം ബാധിച്ച 1812 പേരാണ് ഇറാനില്‍ മരിച്ചത്. തിങ്കളാഴ്ച മാത്രം 127 പേരാണ് മരിച്ചത്. രോഗം ബാധിച്ചവര്‍ 23000 പേരാണ്. അതുകൊണ്ടുതന്നെ മരണ സംഖ്യ ഉയരാനാണ് സാധ്യത. മാത്രമല്ല, മതിയായ ചികില്‍സാ സൗകര്യങ്ങളോ മരുന്നോ ഇറാനില്‍ ഇല്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു.

 ഇറാനെ പ്രതിസന്ധിയിലാക്കുന്ന കാര്യം

ഇറാനെ പ്രതിസന്ധിയിലാക്കുന്ന കാര്യം

അമേരിക്കന്‍ ഉപരോധം തുടരുന്നതാണ് ഇറാനെ പ്രതിസന്ധിയിലാക്കുന്നത്. അമേരിക്കയുടെ സഹായ വാഗ്ദാനം തള്ളിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, ആദ്യം നിങ്ങള്‍ ഇറാനെതിരായ ഉപരോധം പിന്‍വലിക്കൂ എന്നാവശ്യപ്പെട്ടു. അമേരിക്കയില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ഇറാന് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

റൂഹാനിയുടെ വാക്കുകള്‍...

റൂഹാനിയുടെ വാക്കുകള്‍...

ഇറാന്റെ എണ്ണ കയറ്റുമതി നിങ്ങള്‍ തടഞ്ഞു, ബാങ്കിങ് ഇടപാടുകള്‍ തടഞ്ഞു... ഇപ്പോള്‍ പറയുന്നു സഹായിക്കാമെന്ന്. നിങ്ങള്‍ ആദ്യം ഉപരോധം പിന്‍വലിക്കൂ. ചരിത്ര പരമായ വിഡ്ഡിത്തങ്ങള്‍ ആവര്‍ത്തിക്കുകയാണ് നിങ്ങള്‍- ഇറാന്‍ പ്രസിഡന്റ് റൂഹാനി പറഞ്ഞു. സമാനമായ നിലപാട് തന്നെയാണ് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയും സ്വീകരിച്ചത്.

ലോക്ക് ഡൗണില്‍ ഇറാന്‍

ലോക്ക് ഡൗണില്‍ ഇറാന്‍

ഇറാനില്‍ എല്ലാ ഷോപ്പിങ് സെന്ററുകളും അടച്ചിരിക്കുകയാണ്. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകളും മരുന്ന് കടകളും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സഹായത്തിന് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് ഇറാന്‍. രണ്ട് ദിവസത്തിനകം 2000 ബെഡ്ഡുള്ള ആശുപത്രി ഒരുക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടു.

പ്രമുഖര്‍ മരിച്ചു

പ്രമുഖര്‍ മരിച്ചു

ഇറാനിലെ ഒട്ടേറെ പ്രമുഖര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, മതപണ്ഡിതര്‍, എംപിമാര്‍, വിപ്ലവ ഗാര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം രോഗം ബാധിച്ചു. പലരും മരിച്ചു. ഈ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. യൂറോപ്പ് കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ സഹായം എന്നതും ശ്രദ്ധേയമാണ്.

കൊറോണ രോഗിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം; സംസ്‌കാരം തടഞ്ഞ് നാട്ടുകാര്‍!! ഒടുവില്‍...കൊറോണ രോഗിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം; സംസ്‌കാരം തടഞ്ഞ് നാട്ടുകാര്‍!! ഒടുവില്‍...

കൊറോണ ഭീതിക്കിടെ മോദി സര്‍ക്കാരിന്റെ ഇരുട്ടടി; എണ്ണവില കുത്തനെ കൂട്ടും, വഴിയൊരുക്കി ഭേദഗതികൊറോണ ഭീതിക്കിടെ മോദി സര്‍ക്കാരിന്റെ ഇരുട്ടടി; എണ്ണവില കുത്തനെ കൂട്ടും, വഴിയൊരുക്കി ഭേദഗതി

English summary
EU to give 20 million to aid Iran in coronavirus fight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X