കൊവിഡ് ഭീതിയില്‍ യൂറോപ്പ്; കേസുകളും മരണങ്ങളും ഉയരുന്നു, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
കോപ്പന്‍ ഹേഗന്‍: മരണങ്ങളും പുതിയ കേസുകളും വര്‍ദ്ധിക്കുന്നതിനനുസരിച്ച് കൊറോണ വൈറസ് കൂടുതല്‍ പടരുന്നത് തടയാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കഠിനമായി പരിശ്രമിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേധാവി പറഞ്ഞു. 53 യൂറോപ്യന്‍ രാജ്യങ്ങളിലെ നിലവിലെ ട്രാന്‍സ്മിഷന്‍ നിരക്ക് ഗുരുതരമായ ആശങ്ക പരത്തുന്നതാണ്. പുതിയ കേസുകളുടെ വര്‍ദ്ധന റെക്കോര്‍ഡ് വേഗത്തിലാണ്. കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകല്‍ ഡെല്‍റ്റ് വകഭേദമായതിനാല്‍ ആശങ്കപ്പെടേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന യൂറോപ്പ് മേധാവി ഹേന്‍സ് ക്ലൂഗ് പറഞ്ഞു.

കൊവിഡിനെ തടയാന്‍ നമ്മള്‍ സ്വീകരിക്കുന്ന തന്ത്രങ്ങളില്‍ മാറ്റം വരുത്തണം. വൈറസ് പടരുന്ന പ്രഭവ കേന്ദ്രത്തില്‍ നിന്ന് തന്നെ തടയണം. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 1.8 ദശലക്ഷത്തോളം പുതിയ കേസുകളുടെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പുതിയ കേസുകളില്‍ 6% വര്‍ദ്ധനവ് ഈ മേഖലയില്‍ സംഭവിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ 12 ശതമാനത്തോളം വര്‍ദ്ധനയാണ് മരണങ്ങളില്‍ സംഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി .
ഈ മേഖലകളില്‍ അതിന്റെ നിലവിലെ പാത പിന്തുടരുകയാണെങ്കില്‍, അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഈ മേഖലയില്‍ 500,000 കൊവിഡ് അനുബന്ധ മരണങ്ങള്‍ കൂടി സംഭവിക്കുമെന്ന് ക്ലൂഗെ പറഞ്ഞു. ഇന്ന് യൂറോപ്പിലെയും മധ്യേഷ്യയിലെയും ഓരോ രാജ്യവും കൊവിഡ് പുനരുജ്ജീവനത്തിന്റെ യഥാര്‍ത്ഥ ഭീഷണി നേരിടുന്നു അല്ലെങ്കില്‍ ഇതിനകം തന്നെ പോരാടുകയാണെന്ന് അദ്ദേഹം പറഞ്ഞു .
അതേസമയം, ഇന്ത്യയില്‍ തദ്ദേശിയമായി വികസിപ്പിച്ച കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി. ലോകാരോഗ്യ സംഘടന കോവാക്സിന്‍ അടിയന്തര ഉപയോഗതത്തിന് അനുമതി നല്‍കിതിന് പിന്നാലെയുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ (സിഡിസി) കോവാക്സിനെ അംഗീകരിച്ചു. ആസ്ട്രേലിയയിലും ഒമാനിലും കോവാക്സിന് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ വേണ്ടി വരില്ലെന്നാണ് അധികൃതര്‍ അറിയിച്ചത് .
ഇതിനിടെ, ദിവസങ്ങള്‍ക്ക് മുമ്പ് കൊവാക്‌സിന് ഓസ്‌ട്രേലിയയും അംഗീകാരം നല്‍കിയിരുന്നു. യാത്രക്കാര്‍ക്കുള്ള വാക്‌സിന്‍ എന്ന നിലയിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകാരം നല്‍കി . അംഗീകൃത വാക്സിനുതളുടെ പട്ടികയിലാണ് ഈ വാക്സിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യയിലെ കൊവിഷീല്‍ഡ് വാക്സിനും ഇതേ രീതിയിലുള്ള അംഗീകാരം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. നേരത്തെ ഈ വാക്സിന്‍ ഓസ്ട്രേലിയയുടെ അംഗീകൃത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.












Click it and Unblock the Notifications