യൂറോപ്പ് കാണാം, ഷെങ്കണ്‍ വിസയില്‍ 29 രാജ്യങ്ങള്‍ കറങ്ങാം; യുഎഇ ഗോള്‍ഡന്‍ വിസ പോലെ അല്ല
പാരിസ്: മലയാളികള്‍ ഏറെ കേട്ടിട്ടുള്ള ഒന്നാണ് യുഎഇ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ. വിദഗ്ധരെയും കലാ-സാംസ്കാരിക പ്രവര്‍ത്തകരെയും ആകര്‍ഷിക്കാന്‍ യുഎഇ ഒരുക്കിയ 10 വര്‍ഷ കാലാവധിയുള്ള വിസയാണിത്. ഒമാനും സമാനമായ വിസ ആവിഷ്കരിക്കുന്നുണ്ട്. കഴിവുള്ളവരെ രാജ്യത്തേക്ക് ആകര്‍ഷിച്ച് അവരുടെ നേട്ടങ്ങള്‍ രാജ്യത്തിന് കൂടി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
എന്നാല്‍ യൂറോപ്പിലേക്കുള്ള ഷെങ്കണ്‍ വിസയുടെ രൂപവും അപേക്ഷിക്കേണ്ട രീതിയും മറ്റൊന്നാണ്. യൂറോപ്പിലെ 29 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു ഷെങ്കണ്‍ വിസ മതിയാകും. വിസ എടുത്താല്‍ ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. എന്നാല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളര് എവിടെയാണ് അപേക്ഷ നല്‍കേണ്ടത്, എത്ര ചെലവ് വരും, അപേക്ഷിക്കേണ്ട രീതി എന്നിവയെല്ലാം വിശദീകരിക്കാം...

യൂറോപ്പിന് പുറത്തുള്ള സന്ദര്‍ശകര്‍ക്കാണ് ഷെങ്കണ്‍ വിസ അനുവദിക്കുന്നത്. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലാന്റ്, സ്പെയിന് തുടങ്ങി മലയാളികള്‍ സ്വപ്നം കാണുന്ന രാജ്യങ്ങളിലേക്ക് എല്ലാം ഈ ഒരു വിസ ലഭിച്ചാല്‍ യാത്ര ചെയ്യാന്‍ സാധിക്കും. 180 ദിവസത്തെ കാലാവധിയുള്ളതാണ് ഷെങ്കണ്‍ വിസ. എന്നാല്‍ യൂറോപ്പില്‍ 90 ദിവസം താമസിക്കാനേ സാധിക്കൂ.
ഏത് തരം ഷെങ്കണ്‍ വിസയാണ് എന്ന് തീരുമാനിക്കേണ്ടത് ഓരോരുത്തരുടേയും ആവശ്യം പരിഗണിച്ചാണ്. ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, കുടുംബ സന്ദര്‍ശന വിസ, ട്രാന്‍സിറ്റ് വിസ തുടങ്ങി വിവിധ തരങ്ങളുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാകണം. ഏത് എംബസിയിലാണ് അല്ലെങ്കില്‍ കോണ്‍സുലേറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്നും തീരുമാനിക്കണം.
ഏത് രാജ്യത്തിന്റെ എംബസിയില്‍ പോകണം
ഒരു രാജ്യം മാത്രമാണ് സന്ദര്‍ശിക്കുന്നത് എങ്കില്‍ ആ രാജ്യത്തിന്റെ എംബസിയിലോ കോണ്‍സുലേറ്റിലോ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒന്നിലധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന രാജ്യത്തിന്റെ എംബസിയെ സമീപിക്കാം. എല്ലാ രാജ്യത്തും തുല്യമായ സമയമാണ് ചെലവഴിക്കുക എങ്കില്‍ ആദ്യം എവിടേക്കാണ് പോകുന്നത് ആ രാജ്യത്തിന്റെ എംബസിയില്‍ അപേക്ഷിക്കാം.
എംബസിയില്‍ അപോയിന്‍മെന്റിന് വേണ്ടി സമയം തേടുക എന്നതാണ് അടുത്ത ഘട്ടം. രണ്ട് ഒഴിഞ്ഞ പേജുള്ള ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, വിസ അപേക്ഷ ഫോറം, അടുത്തിടെ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, യാത്രയുടെ ക്രമം-താമസം-സാമ്പത്തിക നില എന്നിവ തെളിയിക്കുന്ന രേഖകള്‍, 30000 യൂറോ മെഡിക്കല്‍ കവറേജുള്ള യാത്രാ ഇന്‍ഷുറന്‍സ് എന്നീ രേഖകളാണ് വേണ്ടത്.
വിസ എപ്പോള്‍ കിട്ടും
അപോയ്മെന്റിന് അനുവദിക്കുന്ന സമയം ഹാജരായി അപേക്ഷ കൈമാറുകയും വിസ ഫീസ് അടയ്ക്കുകയും വേണം. 15 മുതല്‍ 30 ദിവസത്തിനകം വിസ ലഭിക്കും. യാത്ര ഉദ്ദേശിക്കുന്നതിന്റെ ഒന്നര മാസം മുമ്പ് അപേക്ഷിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ വിചാരിക്കുന്ന സമയം യാത്ര സാധ്യമാകണം എന്നില്ല. 90 ദിവസം യൂറോപ്പില്‍ താമസിക്കാനുള്ള അനുമതിയാണ് ഷെങ്കണ്‍ വിസയിലൂടെ ലഭിക്കുക. വിസയ്ക്ക് 180 ദിവസം കാലാവധിയുണ്ടാകും.
രേഖകള്‍ എല്ലാം ശരിയാക്കിയ ശേഷമേ വിസയ്ക്ക് വേണ്ടി അപേക്ഷിക്കാവൂ. ചോദിക്കുന്ന എല്ലാ രേഖകളും സമര്‍പ്പിച്ചു കഴിഞ്ഞാല്‍ മറ്റു തടസങ്ങളുണ്ടാകില്ല. 90 ദിവസം താമസിക്കാനുള്ള സാമ്പത്തിക ശേഷിയുണ്ട് എന്ന് അധികൃതര്‍ ഉറപ്പാക്കും. ഇന്‍ഷുറന്‍സ് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ജോലി ആവശ്യാര്‍ഥം നിരവധി മലയാളികലാണ് ഓരോ വര്‍ഷവും യൂറോപ്പിലേക്ക് പോകുന്നത്.
ജര്‍മനിയിലും ഫ്രാന്‍സിലും നെതര്ലാന്റ്സിലുമെല്ലാം പഠന ആവശ്യാര്‍ഥം പോകുന്നവരും നിരവധിയാണ്. അതുകൊണ്ടുതന്നെ കുടുംബ സന്ദര്‍ശനത്തിനും പഠന-ബിസിനസ് ആവശ്യത്തിനുമാണ് കൂടുതലും ഈ വിസ ഉപയോഗപ്പെടുത്തുന്നത്. ജിസിസി രാജ്യങ്ങള്‍ ഷെങ്കണ്‍ വിസ മാതൃകയില്‍ ഏകീകൃത വിസ നടപ്പാക്കുന്ന ആലോചന തുടങ്ങിയിട്ടുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications