കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശൂന്യാകാശത്ത് മലഞ്ചെരിവുകള്‍ കണ്ടെത്തി

  • By Sruthi K M
Google Oneindia Malayalam News

പാരിസ്: വാല്‍നക്ഷത്രങ്ങളെ കുറിച്ച് പഠനം നടത്താന്‍ ശൂന്യാകാശത്തേയ്ക്ക് കുതിച്ച റോസറ്റ ഉപഗ്രഹം ഞെട്ടിപ്പിക്കുന്ന ചില ചിത്രങ്ങള്‍ പുറത്തുവിട്ടു. വിശ്വസിക്കാന്‍ പറ്റാത്ത കാഴ്ചകളാണ് ഉപഗ്രഹം പറഞ്ഞു തന്നത്. ശൂന്യാകാശത്ത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാല്‍ നക്ഷത്രങ്ങള്‍ നമ്മള്‍ കാണുന്ന പോലെയൊന്നും അല്ല. പല അത്ഭുതങ്ങളും അതില്‍ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി വിക്ഷേപിച്ച റോസറ്റ ഉപഗ്രഹം പറയുന്നത്.

welcome

വാല്‍ നക്ഷത്രത്തിലെ കൂറ്റന്‍ മലയിടുക്കുകളുടെ ചിത്രമാണ് റോസറ്റ ഒപ്പിയെടുത്തത്. സ്വപ്‌നങ്ങളില്‍ തെളിയുന്ന കാഴ്ച പോലെയായിരുന്നു റോസച്ച അയച്ചു തന്ന ഓരോ ചിത്രങ്ങളും. പരുക്കന്‍ പ്രതലങ്ങളോടുകൂടിയ ഒരു കിലോമീറ്ററോളം ഉയരമുള്ള മലഞ്ചെരിവുകളാണ് കണ്ടെത്തിയത്.

ഞെട്ടണ്ട, ഭാവിയില്‍ നമുക്ക് ശൂന്യാകാശത്തും താമസിക്കാനുള്ള അവസരം ഉണ്ടായേക്കാം. റോസറ്റ ഫിലെ ലാന്‍ഡര്‍ വാല്‍നക്ഷത്രത്തിന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുന്നതിനുമുന്‍പ് എടുത്ത ചിത്രമാണിത്. ഈ ചിത്രത്തെ യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ മികച്ച ആസ്‌ട്രോണമി ചിത്രമായി തിരഞ്ഞെടുത്തിട്ടുമുണ്ട്.

rosetta

വരും ദിവസങ്ങളില്‍ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ റോസറ്റ നല്‍കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. വാല്‍നക്ഷത്രത്തെ പിന്തുടര്‍ന്നു കൊണ്ടിരിക്കുകയാണ് റോസറ്റ ഉപഗ്രഹം.

English summary
Europe spacecraft Rosetta show dramatic image for space
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X