രണ്ട് വര്‍ഷത്തിനുള്ളില്‍ യൂറോപ്പില്‍ 9/11 ആവര്ത്തിക്കുെമന്ന് ഗദ്ദാഫിയുടെ ബന്ധു
കൈറോ: യൂറോപ്പില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 9/11 ആവര്ത്തിക്കുെമന്ന് ഗദ്ദാഫിയുടെ ബന്ധു മുന്‍ ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ മകളുടെ ഭര്‍ത്താവായ അഹ്മദ് ഗദ്ദാഫി അല്‍ ദാം. യൂറോപ്യന്‍ തീരങ്ങളിലേക്ക് തിരിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നുഴഞ്ഞുകയറിയതിനാലാണ് 9/11 ആവര്ത്തിക്കുെമന്ന് ഗദ്ദാഫി അല്‍ ദാം പറഞ്ഞത്.
കേണല്‍ ഗദ്ദാഫിയുടെ ഏറ്റവും വിശ്വസ്തനായ സുരക്ഷാ ഉദ്യോഗസ്ഥന് കൂടിയായിരുന്നു അഹ്മദ് ഗാദ്ദാഫി. അഞ്ചു ലക്ഷത്തോളം ലിബിയന്‍ കുടിയേറ്റക്കാരാണ് ഈ വര്‍ഷം യൂറോപ്പിലേക്ക് കടക്കുന്നത്. ഇവരില്‍ നിരവധി ഭീകരവാദികളുണ്ട്.ഓരോ ആയിരം കുടിയേറ്റക്കാരിലും പത്തു മുതല്‍ അമ്പതുവരെ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. അവര്‍ യൂറോപ്പിലാകമാനം താമസമുറപ്പിക്കും.

2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലുണ്ടായ തീവ്രവാദി ആക്രമണം പോലൊന്ന് രണ്ടുവര്‍ഷത്തിനകം യൂറോപ്പില്‍ നടക്കുമെന്ന് അഹ്മദ് ഗദ്ദാഫി മുന്നറിയിപ്പു നല്കി.ജനുവരിയില്‍ 21 കോപ്റ്റിക് ക്രിസ്ത്യനികളുടെ കൊലയെ തുടര്‍ന്ന് ഐ.എസ് ഉയര്‍ത്തുന്ന ഭീഷണി പാശ്ചാത്യ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, അഹ്മദ് ഗദ്ദാഫിയുടെ മുന്നറിയിപ്പ് പാശ്ചാത്യ ഭരണകൂടങ്ങള്‍ മുഖവിലക്കെടുക്കും എന്നുറപ്പാണ്.
ലിബിയയിലെ ഐ.എസ് തീവ്രവാദികളുടെ കൈവശം 6,000 ബാരല്‍ യുറേനിയം ഉണ്ടായിരിക്കാനിടയുണ്ടെന്നും നേരത്തേ അത് സര്‍ക്കാര്‍ സൈന്യത്തിന്റെ കൈവശമായിരുന്നുവെന്നും അഹ്മദ് ഗദ്ദാഫി പറയുന്നു. ഗദ്ദാഫി കൊല്ലപ്പെട്ട 2011ലെ പ്രക്ഷോഭത്തിനിടെ പലായനംചെയ്ത അഹ്മദ് ഗദ്ദാഫി കൈറോവിലാണ് താമസം.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications