കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ മെഡിക്കല്‍ കിറ്റുകള്‍ വേണ്ട...പുതിയ നിലപാടുമായി യൂറോപ്പ്യന്‍ രാജ്യങ്ങള്‍, കാരണം ഇതാണ്!!

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപനത്തില്‍ ലോകരാഷ്ട്രങ്ങളെ സഹായിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ പരാജയപ്പെടുന്നു. യൂറോപ്പ്യന്‍ സര്‍ക്കാരുകള്‍ ചൈനയുടെ മെഡിക്കല്‍ ഉപകരണങ്ങളും കിറ്റുകളും വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ കൊറോണ വൈറസ് കാരണം തകര്‍ന്ന രാജ്യങ്ങളെ സഹായിക്കാന്‍ ചൈന മുന്‍കൈയ്യെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വൈറസ് വ്യാപനത്തില്‍ ചൈനയുമായി പല രാജ്യങ്ങളും ഇടഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥ മരണനിരക്ക് ചൈന മറച്ചുവെക്കുന്നുവെന്നാണ് ആരോപണം. ഇതിന് പുറമേ ചിലര്‍ ചൈനയുടെ ജൈവായുധമാണ് കൊറോണവൈറസെന്നും ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ തീരുമാനത്തിന് കാരണം ഇതൊന്നുമല്ല.

1

ചൈനയുടെ പരിശോധനാ കിറ്റികളും മെഡിക്കല്‍ മാസ്‌കുകളും ഒട്ടൂും നിലവാരമില്ലാത്തതാണെന്ന് യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ആരോപിക്കുന്നു. ഇവ രോഗം കൂടുതല്‍ പടരുന്നതിന് കാരണമാകും. സ്‌പെയിന്‍, തുര്‍ക്കി, നെതര്‍ലെന്റ്‌സ് എന്നിവരാണ് ചൈനീസ് ഉപകരണങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. യൂറോപ്പില്‍ ആയിരക്കണക്കിന് പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. ഈ സമയത്ത് ചൈനയെ ആശ്രയിക്കുന്നത് ഗുണം ചെയ്യുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം നെതര്‍ലെന്റ് ആരോഗ്യ മന്ത്രാലയം ചൈനയില്‍ നിന്നുള്ള ആറ് ലക്ഷം മാസ്‌കുകളാണ് തിരിച്ചയച്ചത്. മാര്‍ച്ച് 21ന് ഇവിടെ ഇറക്കുമതി ചെയ്തവയാണ് ഇത്. മെഡിക്കല്‍ ടീമുകള്‍ക്ക് ഇത് വിതരണം ചെയ്ത് കഴിഞ്ഞിരുന്നു. ഈ മാസ്‌കുകള്‍ പലര്‍ക്കും പാകമാകുന്നില്ലെന്നും, ഇതിലുള്ള ഫില്‍റ്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഡച്ച് ടീം പറഞ്ഞു.

അതേസമയം ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ക്ക് മികച്ച ക്വാളിറ്റി സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇത്രയും നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് കിട്ടിയതും അദ്ഭുതമാണ്. ചൈനയില്‍ നിന്നുള്ള ഷിപ്പ്‌മെന്റ് ഹോളണ്ട് തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് ഇനി വിതരണം ചെയ്യേണ്ടെന്നാണ് തീരുമാനം. തിരിച്ചയക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് വരുന്നത് വരെ ഇറക്കുമതിയും ഉണ്ടാവില്ല. ചൈനീസ് കമ്പനിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത സ്‌പെയിനിനും ഇതേ അനുഭവമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം വൈറസിനെ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണങ്ങളില്‍ 60000 എണ്ണത്തോളം വളറെ മോശം നിലവാരത്തിലുള്ളതാണ്. ഇതിലൂടെ രോഗം കണ്ടെത്താനും സാധിക്കുന്നില്ലെന്ന് സ്‌പെയിന്‍ പറഞ്ഞു.

സ്‌പെയിനിന് കിറ്റുകള്‍ വിതരണം ചെയ്ത ഷെന്‍സെന്‍ ബയോ ഈസി ബയോ ടെക്‌നോളജിക്ക് ചൈനീസ് മെഡിക്കല്‍ അതോറിറ്റിയില്‍ നിന്ന് ഇതുവരെ ലൈസന്‍സ് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അധികാരമില്ല. ഇക്കാര്യം ചൈനീസ് എംബസി സ്ഥിരീകരിച്ചു. ചൈനീസ് സര്‍ക്കാരോ വിതരണം നടത്തുന്ന ആലിബാബ ഗ്രൂപ്പോ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൈനീസ് സര്‍ക്കാര്‍ പറഞ്ഞു. തുര്‍ക്കിയും പരിശോധനാ കിറ്റുകളെ കുറിച്ച് മോശം അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ ചൈനയില്‍ നിന്നെത്തി മൂന്നരലക്ഷത്തോളം കിറ്റുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തുര്‍ക്കി പറഞ്ഞു.

Recommended Video

cmsvideo
ചൈന ലോകത്തെ പറ്റിച്ചതോ? | Oneindia Malayalam

നേരത്തെ ചൈന സാമ്പത്തിക മേഖലയില്‍ പിടിമുറുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍ ജോസഫ് ബോറെല്‍ പറഞ്ഞിരുന്നു. ചൈനയ്ക്ക് ഈ വൈറസില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബ്രിട്ടന്‍ കഴിഞ്ഞ ദിവസം ഈ നീക്കങ്ങളില്‍ അതൃപ്തി അറിയിച്ചിരുന്നു. അതേസമയം യൂറോപ്പില്‍ മരണസംഖ്യ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 812 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 7340 പേര്‍ മരിച്ചു.

English summary
european countries reject chinese made equipment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X