കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവ കരാര്‍: ഇറാന് യൂറോപ്പിന്റെ പിന്തുണ

ആണവ കരാര്‍: ഇറാന് യൂറോപ്പിന്റെ പിന്തുണ

  • By Desk
Google Oneindia Malayalam News

ന്യുയോര്‍ക്ക്: ഇറാന്‍ ആണവ കരാര്‍ പൊളിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോള്‍ കരാറിനനുകൂലമായി യൂറോപ്യന്‍ നേതാക്കള്‍ രംഗത്ത്.

കരാറില്‍ നിന്ന് പിന്‍മാറുന്നത് അബദ്ധം- മാക്രോണ്‍

കരാറില്‍ നിന്ന് പിന്‍മാറുന്നത് അബദ്ധം- മാക്രോണ്‍

കരാറിനെതിരേ ട്രംപ് പ്രസംഗിച്ച യു.എന്‍ ജനറല്‍ അസംബ്ലിയിലെ അതേവേദിയില്‍ തന്നെ കരാറിന് അനുകൂലമായി സംസാരിച്ചുകൊണ്ടാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. ലോകരാഷ്ട്രങ്ങള്‍ ചേര്‍ന്ന് 2015ലുണ്ടാക്കിയ കരാറില്‍ നിന്ന് പിന്‍മാറുന്നത് നിരുത്തരവാദപരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതൊരു നല്ല കരാറാണ്. സമാധാനത്തിന് അനിവാര്യമായ ഒരു കരാര്‍- യു.എന്‍ അസംബ്ലിയിലെ തന്റെ കന്നിപ്രസംഗത്തില്‍ മാക്രോണ്‍ പറഞ്ഞു. ശക്തവും ഉദാത്തവുമായ കരാറാണത്. മറ്റൊന്നും പകരം വെക്കാതെ അതില്‍ നിന്ന് പിന്‍മാറുകയെന്നത് വലിയ അബദ്ധമാവും- അദ്ദേഹം പറഞ്ഞു.

 കരാര്‍ അമേരിക്കയുടേത് മാത്രമല്ലെന്ന് ഇ.യു

കരാര്‍ അമേരിക്കയുടേത് മാത്രമല്ലെന്ന് ഇ.യു

ആണവകരാര്‍ അമേരിക്കയുടേത് മാത്രമല്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന്റേത് കൂടിയാണെന്നും യൂറോപ്യന്‍ യൂനിയന്‍ ഫോറിന്‍ പോളിസി അധ്യക്ഷ ഫ്രെഡെറിക്ക മൊഗെരിനി പറഞ്ഞു. ഇറാനു പുറമെ, അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ ആറു രാജ്യങ്ങള്‍ ഒപ്പുവെച്ച കരാര്‍ നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെന്നും അവര്‍ പറഞ്ഞു. കരാറിലെ വ്യവസ്ഥകളുമായി ഇറാന്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന കാര്യം യു.എന്‍ ആണവ ഏജന്‍സി പലതവണ വ്യക്തമാക്കിയതാണ്. അമേരിക്കയുമായി മാത്രം ഒപ്പുവച്ച കരാറല്ലെന്നിരിക്കെ ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്‍മാറാന്‍ ആര്‍ക്കും അധികാരമില്ലെന്നും അവര്‍ പറഞ്ഞു.

ബ്രിട്ടന്റെ പിന്തുണയും ഇറാന്

ബ്രിട്ടന്റെ പിന്തുണയും ഇറാന്

ആണവകരാറിന് പൂര്‍ണ പിന്തുണ അറിയിച്ച് ബ്രിട്ടനും രംഗത്തത്തി. ആണവകരാര്‍ പൂര്‍ണ രീതിയില്‍ നടപ്പാവുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ബ്രിട്ടനുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കരാര്‍ സംരക്ഷിക്കാനുള്ള എല്ലാ വിധ ശ്രമങ്ങളുമായും ബ്രിട്ടന്‍ സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫുമായി ന്യൂയോര്‍ക്കില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം കരാറിനുള്ള ബ്രിട്ടന്റെ പിന്തുണ വ്യക്തമാക്കിയത്.

കരാറിനെതിരേ യു.എസ്സും ഇസ്രായേലും മാത്രം

കരാറിനെതിരേ യു.എസ്സും ഇസ്രായേലും മാത്രം

ആണവ കരാറിനെതിരേ പരസ്യമായി രംഗത്തുവന്ന രണ്ട് രാഷ്ട്രങ്ങള്‍ അമേരിക്കയും ഇസ്രായേലും മാത്രം.
ഇറാനുമായി 2015ലുണ്ടാക്കിയ ആണവ കരാര്‍ അമേരിക്കയ്ക്ക് നാണക്കേടാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അമേരിക്ക ഇതുവരെ ഏര്‍പ്പെട്ടിട്ടുള്ളതില്‍ വച്ചേറ്റവും മോശവും ഏകപക്ഷീയവുമായ കരാറാണ് ഇറാനുമായുള്ള ആണവ കരാറെന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. കരാറിന്റെ മറവില്‍ ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്.

English summary
French President Emmanuel Macron has taken the podium at the UN to speak in defense of the 2015 multilateral nuclear deal with Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X