മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ആഹ്വാനം ചെയ്ത് യൂറോപ്യൻ പാർലമെന്റ്; മണിപ്പൂർ പ്രമേയം അംഗീകരിച്ചു
ന്യൂഡൽഹി: മണിപ്പൂരിലെ അക്രമങ്ങൾ തടയാനും മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യാനികളെ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം യൂറോപ്യൻ പാർലമെന്റ് വ്യാഴാഴ്ച അംഗീകരിച്ചു.
യൂറോപ്യൻ പാർലമെന്റിലെ പ്ലീനറി സെഷനിൽ അഞ്ച് രാഷ്ട്രീയ ഗ്രൂപ്പുകൾ അവതരിപ്പിച്ച പ്രമേയമാണ് അംഗീകരിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മണിപ്പൂരിൽ വംശീയ കലാപത്തിൽ 120 പേർ കൊല്ലപ്പെടുകയും 50,000 പേരെ മാറ്റിപ്പാർപ്പിക്കുകയും 1,700 വീടുകളും 250-ൽ അധികം പള്ളികളും നിരവധി ക്ഷേത്രങ്ങളും നശിപ്പിക്കുകയും ചെയ്തതിൽ പ്രമേയം ആശങ്ക രേഖപ്പെടുത്തി.

ആവശ്യമായ എല്ലാ നടുപടികളും കൈക്കൊള്ളാനും വംശീയവും മതപരവുമായ ആക്രമങ്ങൾ ഉടനടി അവസാനിപ്പിക്കാനും മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹം പോലെയുള്ള എല്ലാ മത ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാനും കൂടുതൽ തീവ്രമാകുന്നത് തടയാനും പ്രമേയം ഇന്ത്യയോട് ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേതാക്കളോട് "പ്രകോപനപരമായ പ്രസ്താവനകൾ അവസാനിപ്പിക്കാനും വിശ്വാസം പുനഃസ്ഥാപിക്കാനും സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിക്കുന്നതിൽ നിഷ്പക്ഷമായ പങ്ക് വഹിക്കാനും പ്രമേയും അഭ്യർത്ഥിച്ചു. സർക്കാരിന്റെ പെരുമാറ്റത്തെ വിമർശിക്കുന്നവരെ കുറ്റവാളികളാക്കില്ലെന്ന് യൂറോപ്യൻ പാർലമെന്റ് ഉറപ്പിച്ചു പറഞ്ഞു.
ഹിന്ദു ഭൂരിപക്ഷവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പ്രേരിതവും ഭിന്നിപ്പിക്കുന്ന നയങ്ങളും" അക്രമത്തിന് പ്രേരിപ്പിച്ചതാണ് എന്ന് യൂറോപ്യൻ പാർലമെന്റ് അഭിപ്രായപ്പെട്ടു. കൊലപതാകങ്ങളിൽ സുരക്ഷ സേനയുടെ പക്ഥപാതപരമായ പങ്കാളിത്തത്തിന്റെ കണക്കുകൾ അധികാരികളിൽ അവിശ്വാസം വർദ്ധിപ്പിച്ചിരിക്കുന്നുവെന്നും പ്രമേയം നിരീക്ഷിച്ചു.
സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ മനുഷ്യാവകാശങ്ങൾ ഒരു പ്രധാന ഭാഗം ആകണമെന്ന് യൂറോപ്യൻ യൂണിയൻ നിയമനിർമാത്തക്കൾ വാദിച്ചു.
ഇവിടെ നിന്ന് ആർക്ക് നേരെയും വിരൽ ചൂണ്ടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ യൂറോപ്യൻ പാർലമെന്റിന്റെ ഈ പ്രമേയത്തിലൂടെ എറ്റവും ജനസംഖ്യയുള്ള ജനാധിപത്യത്തോട് മണിപ്പൂരിലെ ക്രിസ്ത്യാനികൾക്കും മതസ്വാതന്ത്ര്യം നിലനിർത്തുന്നതിന് അതിന്റെ ഭരണഘടനയിൽ ചെയ്യേണ്ട കടമകൾ ചെയ്യാൻ തങ്ങൾ ആവശ്യപ്പെടുന്നതായി ബുധനാഴ്ച പ്രമേയത്തെക്കുറിച്ച് ഉള്ള ചർച്ചയിൽ ഏറ്റവും വലിയ ഇപിപ ഗ്രൂപ്പിൽ നിന്നുള്ള സ്വേൻ സൈമൺ പറഞ്ഞു.
അതേസമയം, ഇത് ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്നും മണിപ്പൂർ വിഷയം യൂറോപ്യൻ പാർലമെന്റ് ചർച്ച ചെയ്യേണ്ടതില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications