Get Updates
Get notified of breaking news, exclusive insights, and must-see stories!

പൌരത്വ നിയമ ഭേദഗതി സാമൂഹിക വിവേചനമുണ്ടാക്കുന്നത്: ചർച്ച ചെയ്യാൻ യൂറോപ്യൻ പാർലമെന്റ്

ലണ്ടൻ: ഇന്ത്യയിലെ പൌരത്വ നിയമഭേദഗതി ചർച്ച ചെയ്യാൻ യൂറോപ്യൻ പാർലമെന്റ്. യൂറോപ്യൻ പാർലമെന്റിലെ 751 എംപിമാരിൽ 560 പേരാണ് പൌരത്വ നിയമ ഭേദഗതി ചർച്ച ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ബുധനാഴ്ച വിഷയം ചർച്ച ചെയ്യുന്ന യൂറോപ്യൻ പാർലമെന്റ് വ്യാഴ്ച ഉച്ചയോടെ പ്രമേയം വോട്ടെടുപ്പിന് വെക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ നടപ്പിലാക്കിയ പൌരത്വ നിയമ ഭേദഗതി വിവേചനപരവും ഭിന്നതയുണ്ടാക്കുന്നതുമാണെന്നാണ് പ്രമേയം ചൂണ്ടിക്കാണിക്കുന്നത്.

അന്താരാഷ്ട്ര ഉടമ്പടി ലംഘിക്കുന്നതും സാമൂഹികമായി വിവേചനമുണ്ടാക്കുന്നതുമായ നിയമത്തിൽ നിന്ന് ഇന്ത്യ പിന്നോട്ടുപോകണമെന്നും പാർലമെന്റ് പാസാക്കിയ നിയമഭേദഗതി റദ്ദാക്കണമെന്നും മോദി സർക്കാരിനോട് ആവശ്യപ്പെടുന്നതുമാണ് യൂറോപ്യൻ പാർലമെന്റ് കൊണ്ടുവന്നിട്ടുള്ള പ്രമേയം. കഴിഞ്ഞ ആഴ്ച യൂറോപ്യൻ യുണൈറ്റഡ് ലെഫ്റ്റ്, നോർഡിക് ഗ്രീൻ ലെഫ്റ്റ് എന്നിവർ ഉൾപ്പെടെ അഞ്ച് വിഭാഗങ്ങളിലെ അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നിട്ടുള്ളത്.

caa-15803

സിഎഎയ്ക്ക പുറമേ ഇന്ത്യയിലെ ദേശീയ പൌരത്വ രജിസ്റ്ററിനെക്കുറിച്ചുള്ള ആശങ്കയും പ്രമേയത്തിൽ പരാമർശിക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന സിഎഎ നിരവധി പേർക്ക് പൌരത്വം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും പ്രമേയത്തിൽ പറയുന്നു. ഇന്തോ- യൂറോപ്യൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ചിൽ ബ്രസ്സൽസ് സന്ദർശിക്കാനിരിക്കെയാണ് പ്രമേയം പാസാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+