Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപഗ്രഹം ഭൂമിയിലേക്ക്? എവിടെ പതിക്കും?

ബെര്‍ലിന്‍: യൂറോപ്യന്‍ യൂനിയന്‍ വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വരുന്നു. ഏതാനും ദിവസത്തിനുള്ളില്‍ ഇത് ഭൂമിയില്‍ പതിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ എവിടെ വീഴും? എപ്പോള്‍ വീഴും എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാതെ പതറുകയാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി.

ഭൂമിയുടെ ഏത് കോണില്‍ വേണമെങ്കിലും ഇതു പതിക്കാം. ഒരു ടണ്ണോണം ഭാരമുള്ള ബഹിരാകാശ പേടകത്തെ അന്തരീക്ഷത്തില്‍ വെച്ച് നശിപ്പിക്കാനുള്ള പദ്ധതിയിലാണ് ശാസ്ത്രജ്ഞര്‍. ഇത്തരത്തിലുള്ള നിയന്ത്രണമില്ലാത്ത പലതും ഭൂമിയില്‍ വന്നു പതിക്കാറുണ്ട്. ഘര്‍ഷണം മൂലം ഇവ ഭൂമിയിലെത്തുന്നതിനു മുമ്പ് തകര്‍ന്നടിയുകയാണ് പതിവ്. ഏകദേശം നൂറു ടണ്ണോളം അവശിഷ്ടങ്ങളാണ് ഇത്തരത്തില്‍ ഭൂമിയില്‍ പതിക്കുന്നത്.

European Satellite

2011ല്‍ രണ്ട് ഉപഗ്രഹങ്ങളാണ് ഭൂമിയില്‍ പതിച്ചത്. നാസയുടെ ആറു ടണ്ണോളം ഭാരം വരുന്ന യുഎആര്‍എസ്എസ് ഉപഗ്രഹവും ജര്‍മന്‍ ബഹിരാകാശ ടെലിസ്‌കോപ് സംവിധാനം വഹിച്ചിരുന്ന റോസാറ്റ് എന്നിവയാണത്. നാസയുടെ ഉപഗ്രഹം പസഫിക് സമൂദ്രത്തിലാണ് വന്നു പതിച്ചത്. നിയന്ത്രണം വിട്ടെത്തുന്ന ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ വീഴുന്നതിന്റെ രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പ് മാത്രമേ പതിക്കുന്ന സ്ഥലം കൃത്യമായി പറയാന്‍ സാധിക്കുകയൂള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+