കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ പുറത്ത് നിര്‍ത്തി യൂറോപ്പ്; 15 രാജ്യങ്ങള്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കും

  • By Desk
Google Oneindia Malayalam News

ബ്രസല്‍സ്: ജൂലൈ ഒന്ന് മുതല്‍ 15 രാജ്യങ്ങള്‍ക്ക് അതിര്‍ത്തി തുറന്നുകൊടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തത്വത്തില്‍ തീരുമാനിച്ചു. കൊറോണ ഇപ്പോഴും ഭീതി പരത്തുന്ന അമേരിക്ക ഇതില്‍ ഉള്‍പ്പെടില്ല. ചൈനയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് യൂറോപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഈ പട്ടിക എല്ലാ രണ്ടാഴ്ച തോറും പുതുക്കും. ചൈന യൂറോപ്പിനോടും സമാനമായ നിലപാട് സ്വീകരിക്കണമെന്ന വ്യവസ്ഥയിലാണ് അതിര്‍ത്തി തുറന്നുനല്‍കിയത്.

f

അമേരിക്കയുടെ അയല്‍രാജ്യമായ കാനഡ, ജപ്പാന്‍, ആസ്‌ത്രേലിയ, ന്യൂസിലാന്റ്, ഉറുഗ്വേ എന്നിയെല്ലാം യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയ പട്ടികയിലുണ്ട്. ഈ രാജ്യങ്ങളുമായി പ്രത്യേക ഉപാധികളും യൂറോപ്പ് മുന്നോട്ട് വച്ചിട്ടില്ല. പട്ടിക തയ്യാറാക്കുകയാണ് ഇപ്പോള്‍ ചെയ്തത്. അന്തിമ അനുമതി ഉടന്‍ ലഭിക്കുമെന്നാണ് വിവരം. കൂടാതെ അള്‍ജീരിയ, ജോര്‍ജിയ, മൊറോക്കോ, റുവാണ്ട, സെര്‍ബിയ, ദക്ഷിണ കൊറിയ, തായ്‌ലാന്റ്, ടുണീഷ്യ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.

ഞെട്ടിച്ച് മമത... മോദിയെ മറികടന്ന് പുതിയ പ്രഖ്യാപനം, ഒരു വര്‍ഷം സൗജന്യം, ലക്ഷ്യം തിരഞ്ഞെടുപ്പോ?ഞെട്ടിച്ച് മമത... മോദിയെ മറികടന്ന് പുതിയ പ്രഖ്യാപനം, ഒരു വര്‍ഷം സൗജന്യം, ലക്ഷ്യം തിരഞ്ഞെടുപ്പോ?

കഴിഞ്ഞ മാര്‍ച്ച് പകുതിയിലാണ് യൂറോപ്യന്‍ യൂണിയന്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ സര്‍വീസ്. യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത സമയങ്ങളിലാണ് അതിര്‍ത്തി അടച്ചത്. ഇത് അംഗരാജ്യങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. ഇപ്പോള്‍ 15 രാജ്യങ്ങള്‍ക്ക് അനുമതി നല്‍കിയ പട്ടിക ശുപാര്‍ശ മാത്രമാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസിന് അനുമതി നല്‍കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അതാത് രാജ്യങ്ങളാണ്.

ചൈനയിലാണ് കൊറോണ രോഗം ആദ്യം കണ്ടത്. പിന്നീട് യൂറോപ്പിലേക്ക് വ്യാപിക്കുകയായിരുന്നു. ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന യറോപ്യന്‍ രാജ്യങ്ങളിലെല്ലാം രോഗം വ്യാപിച്ചു. ഒട്ടേറെ പേര്‍ മരിക്കുകയും നിരവധി പേര്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയുമാണ്. ഇതിനിടെയാണ് രോഗ വ്യാപനം കുറഞ്ഞുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി തുറക്കുന്നത്.

English summary
European Union agreed to Reopens its Borders To 15 Nations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X