അബുദാബി:ഫേസ്ബുക്കില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വേശ്യാവൃത്തി നടത്തിയ യുവതിയ്ക്ക് തടവ് ശിക്ഷ
അബുദാബി: ആവശ്യക്കാരെ കണ്ടെത്താന്‍ ഫേസ്ബുക്കില്‍ തുടര്‍ച്ചായി നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത യുവതിയ്ക്ക് ഒരു വര്‍ഷം തടവ്. അബുദാബിയിലെ ഒരു കോടതിയാണ് വിദേശിയായ യുവതിയ്ക്ക് തടവ് ശിക്ഷ നല്‍കിയത്. വേശ്യാവൃത്തിയിലേര്‍പ്പെട്ട യുവതി തന്റെ ഇടപാടുകാരെ കണ്ടെത്തുന്നതിന് വേണ്ടി ഫേസ്ബുക്ക് ഉപയോഗിയ്ക്കുകയായിരുന്നു.
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും യുവതി സ്വന്തം നഗ്ന ചിത്രങ്ങളും മറ്റ് അശ്ലീല ചിത്രങ്ങളും തുടര്‍ച്ചയായി പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ചാറ്റ് ചെയ്യാന്‍ എത്തുന്നവരുമായി അടുക്കുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും ലൈംഗിക വ്യാപാരം നടത്തുകയുമായിരുന്നു യുവതി.

ഇടപാടുകാരനെന്ന വ്യാജേന ഫേസ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചാണ് പൊലീസ് യുവതിയെ കുടുക്കിയത്. യുവതി എത്താന്‍ ആവശ്യപ്പെട്ട സ്ഥലത്ത് പൊലീസ് എത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇടപാടുകാരന്‍ ചമഞ്ഞെത്തിയ പൊലീസുകാരനില്‍ നിന്ന് പണം കൈപ്പറ്റുമ്പോഴാണ് യുവതി അറസ്റ്റിലായത്. വന്‍തുകയാണ് ഇവര്‍ ഇടപാടുകള്‍ക്കായി ഈടാക്കിയിരുന്നത്. വിദേശിയായ യുവതിയുടെ ഇടപാടുകാരില്‍ ഏറെയും വിദേശികളായിരുന്നു. ശിക്ഷ കഴിഞ്ഞാല്‍ ഇവരെ നാട് കടത്തും.












Click it and Unblock the Notifications