ദുബായ്: ആത്മഹത്യ ചെയ്യാന്‍ 10ാംനിലയില്‍ നിന്ന് യുവതി ചാടിയത് യുവാവിന്‍റെ തലയിലേയ്ക്ക് !
ദുബായ്: ജീവനൊടുക്കാന്‍ പത്താം നിലയില്‍ നിന്ന താഴേയ്ക്ക് ചാടിയ യൂറോപ്യന്‍ യുവതി വീണത് യുവാവിന്റെ ദേഹത്തേയ്ക്ക്. ദുബായിലാണ് സംഭവം. 40 വയസുള്ള യൂറോപ്യന്‍ സ്ത്രീയാണ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും താഴേയ്ക്ക് ചാടിയത്.
നടപ്പാതയിലൂടെ പോവുകയായിരുന്ന ഏഷ്യക്കാരനായ യുവാവിന്റെ ദേഹത്തേയ്ക്കാണ് സ്ത്രീ വീണത്. വീഴ്ചയില്‍ സ്ത്രീയ്ക്കും യുവാവിനും ഗുരുതരമായി പരിക്കേറ്റു. സ്ത്രീ വീണതോടെ യുവാവ് അബോധാവസ്ഥയിലായി. ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റി. ദുബായിലെ ബാര്‍ഷ പ്രദേശത്താണ് സംഭവം.

സ്ത്രീ മരിച്ചതായാണ് വിവരം. ഇവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു, ആശുപത്രിയിലുള്ള യുവാവിന്റെ നിലയും അതീവ ഗുരുതരമാണ്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. സ്ത്രീ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.












Click it and Unblock the Notifications