ഐസിസ് ഭീകരരുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ പ്രത്യേകസേന എത്തുന്നു
ഐസിസ് ഭീകരരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ പ്രത്യേക പോലീസ് സേനയെ യൂറോപ്പ് നിയോഗിച്ചു.
ഐസിസുമായി ബന്ധപ്പെട്ട് 45,000 മുതല്‍ 50,000 വരെ അക്കൗണ്ടുകളില്‍ നിന്ന് ദിവസേന ഒരുലക്ഷത്തിലധികം ട്വീറ്റുകളാണ് പ്രവഹിക്കുന്നത്. ഇക്കാര്യം കഴിഞ്ഞദിവസം ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നായിരുന്നു യൂറോപ്യന്‍ യൂണിയന്റെ തീരുമാനം.

യൂറോപ്പോള്‍ ഡയറക്ടര്‍ റോബ് വെയ്ന്‍ റൈറ്റാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ പോലീസ് ഏജന്‍സിയായ യൂറോപ്പോള്‍ ജൂലായ് ഒന്നുമുതല്‍ ദൗത്യം ആരംഭിക്കും.
വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികളുടെ സഹായത്തോടെയാണ് കൃത്യം നിര്‍വഹിക്കുന്നത്. ഇതിനോടകം ബ്രിട്ടന്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഏകദേശം 5,000ല്‍ അധികം പേരാണ് ഐ.എസ്സില്‍ ചേര്‍ന്നതെന്നാണ് യൂറോപ്പോള്‍
കണ്ടെത്തിയിരിക്കുന്നത്












Click it and Unblock the Notifications