ഫുട്ബോള്‍ ഇതിഹാസം യുസേബിയോ അന്തരിച്ചു

1942 ജനവരി 25 ന് മൊസാംബിക്കിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു ജനനം. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ബാല്യ കാലം. സ്വപ്രയത്‌നം കൊണ്ടാണ് യൂസേബിയോ യൂറോപ്പിലെ എക്കാലത്തേയും മികച്ച പത്ത് ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായി മാറിയത്.
യുസേബിയോയുടെയ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു 1966 ലെ ലോകകപ്പ് മത്സരം. മത്സരത്തില്‍ പോര്‍ച്ചുഗല്‍ മൂന്നാം സ്ഥാനത്തെത്തിയെങ്കിലും ഒമ്പത് ഗോളുകള്‍ നേടി ടോപ്‌സ്‌കോററായി മാറുകയായിരുന്നു യൂസേ. സെനോബിയ ഡ സില്‍വയാണ് യുസേയുടെ ഭാര്യ. സാന്ദ്ര , കാര്‍ല എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications