കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്റെ അമ്മിഞ്ഞ കുടിക്കുന്ന കുഞ്ഞ്, 'അച്ഛന്‍' പ്രസവിച്ച കുഞ്ഞ്... പ്രസവിച്ച ട്രാന്‍സ് ജെന്‍ഡര്‍

Google Oneindia Malayalam News

മസ്സാച്യുസെറ്റ്: പ്രസവിക്കുക എന്നത് സ്ത്രീയ്ക്ക് മാത്രം പ്രാപ്യമായ ഒരു കാര്യമാണ് എന്നാണ് ഇത്രയും നാള്‍ കരുതിയിരുന്നത്. എന്നാല്‍ അത് മാറ്റിപ്പറയേണ്ടിവരും. കാരണം ലോകത്ത് സ്ത്രീയല്ലാത്ത ഒരാള്‍ പ്രസവിച്ചിരിക്കുന്നു.

ട്രാന്‍സ് ജെന്‍ഡര്‍ ആയ ഇവാന്‍ ആണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത് . അമേരിക്കയിലെ മസ്സാച്യുസെറ്റിലാണ് സംഭവം. ജന്മം നല്‍കിയ കുഞ്ഞിന് ഇവാന്‍ മുലകൊടുക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

എങ്ങനെയാണ് ഇത് സംഭവിച്ചത് എന്നത് വലിയ ചോദ്യമാണ്. ഒരു പെണ്ണായിട്ടാണ് ഇവാന്‍ 19 വയസ്സുവരെ ജീവിച്ചത്. അതിന് ശേഷമാണ് താന്‍ ഒരു ട്രാന്‍സ് ജെന്‍ഡറാണ് എന്ന സത്യം തിരിച്ചറിയുന്നത്. പിന്നീട് പുരുഷനാവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിനിടയിലാണ് തന്റെ ഉള്ളിലെ സ്ത്രീത്വത്തെ ഒരു കുഞ്ഞിന് ജന്മം നല്‍കി ഇവാന്‍ വീണ്ടും പുറത്ത് കൊണ്ടുവന്നത്.

അമ്മ? അച്ഛന്‍?

അമ്മ? അച്ഛന്‍?

ഇവാനെ കണ്ടാല്‍ നിങ്ങളിപ്പോള്‍ അത്ഭുതപ്പെടും. കാരണം, മുഖത്ത് താടിയും മീശയും ഒക്കെയുണ്ട്. മൊത്തത്തില്‍ ഒരു പുരുഷന്‍. പക്ഷേ സ്വന്തം കുഞ്ഞിന് അമ്മിഞ്ഞ നല്‍കുന്നു.

പ്രസവം

പ്രസവം

ലോകത്തെ അത്ഭുതപ്പെടുത്തിയ സംഭവം ആണ് ഇവാന്‍ എന്ന ട്രാന്‍സ് ജെന്‍ഡറിന്റെ പ്രസവം. വാടക ഗര്‍ഭപാത്രം ഉപയോഗിച്ച് സ്വവര്‍ഗ്ഗ പ്രണയികള്‍ സ്വന്തം കുട്ടികളെ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത് അങ്ങനെ ആയിരുന്നില്ല.

പെണ്ണായി ജീവിച്ചു

പെണ്ണായി ജീവിച്ചു

ഒരു പെണ്‍കുട്ടിയായിട്ടായിരിന്നു ഇവാന്‍ ജീവിച്ച് തുടങ്ങിയത്. 19 വയസ്സുവരെ അങ്ങനെ തന്നെ ജീവിച്ചു. അപ്പോഴാണ് താന്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആണെന്ന കാര്യം ഇവാന് മനസ്സിലാകുന്നത്.

പുരുഷനാകാന്‍

പുരുഷനാകാന്‍

തനിക്ക് പെണ്ണായി ജീവിക്കാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ പുരുഷനാവാന്‍ ഇവാന്‍ തീരുമാനിച്ചു. അതോടെ പുരുഷ ഹോര്‍മോണുകള്‍ കുത്തിവച്ചുള്ള ചികിത്സയും തുടങ്ങി.

പങ്കാളി

പങ്കാളി

ഒരു കുഞ്ഞിക്കാല് കാണാന്‍ ഇവാന്റെ ഗേള്‍ ഫ്രണ്ടിനും ആഗ്രഹം തോന്നി. അങ്ങനെ ഇവാന്‍ ഹോര്‍മോന്‍ ചികിത്സ നിര്‍ത്തിവച്ചു. പിന്നെ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള വഴികള്‍ തേടി.

ആണ്‍ ശരീരം

ആണ്‍ ശരീരം

ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ ഇവാന്‍ ഏതാണ്ട് ഒരു പുരുഷ പ്രകൃതി നേടിയിരുന്നു. പേശികള്‍ ബലിഷ്ഠമായി, താടിയും മീശയും വന്നു. പക്ഷേ തന്റെ പെണ്ണവയവങ്ങള്‍ ഇവാന്‍ നിലനിര്‍ത്തി.

 പരീക്ഷണം

പരീക്ഷണം

ഒരുതവണ നടത്തിയ കൃത്രിമ ബീജ സങ്കലനം വിജയിച്ചില്ല. പക്ഷേ ഇവാന്‍ നിരാശനായില്ല. വീണ്ടും ശ്രമിച്ചു. അത്തവണ കാര്യങ്ങള്‍ എല്ലാം ഓകെയായി.

പ്രസവം

പ്രസവം

ഒടുവില്‍ ആ ശുഭകാര്യം സംഭവിച്ചു. ഇവാന് ഒരു ആണ്‍കുഞ്ഞ് പിറന്നു. സാധാരണ ഗര്‍ഭധാരണം നടത്തുന്ന ട്രാന്‍ ജെന്‍ഡറുകള്‍ അനുഭവിക്കുന്ന മാനസിക ദ്വന്ദാവസ്ഥയൊന്നും ഭാഗ്യത്തിന് ഇവാന് നേരിടേണ്ടിവന്നില്ല.

കണ്ടാല്‍ അച്ഛന്‍

കണ്ടാല്‍ അച്ഛന്‍

കുഞ്ഞിനേയും എടുത്ത് റോഡരികില്‍ നില്‍ക്കുകയാണെങ്കില്‍ അച്ഛനും കുഞ്ഞും ആണെന്നേ തോന്നൂ. പക്ഷേ കുഞ്ഞിന് അമ്മിഞ്ഞ കൊടുക്കുന്ന 'അച്ഛന്‍'

English summary
Jessi Hempel’s brother Evan was born a woman. He came out as transgender 16 years ago but never stopped wanting to have a baby. This spring he gave birth to his first child. Evan’s pregnancy is proof that we live in amazing times.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X