'ശത്രുക്കൾ പോലും മയങ്ങും'; ജിൽ ബൈഡൻ നോക്കി നിൽക്കുന്ന ചിത്രവുമായി ട്രംപിന്റെ പെർഫ്യൂം 'പരസ്യം'
മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡന്റെ ചിത്രവുമായി
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്യ പ്രമോഷൻ. ' ഫൈറ്റ് ഫൈറ്റ് ഫൈറ്റ് ' എന്ന പെർഫ്യൂം ബ്രാന്റിന്റെ പ്രമോഷന് വേണ്ടിയാണ് ട്രംപ് ജില്ലിന്റെ ചിത്രം ഉപയോഗിച്ചത്. ഒരു പൊതുപരിപാടിക്കിടെ ജിൽ ട്രംപിനെ നോക്കി നിൽക്കുന്നതാണ് ചിത്രം. 'നിങ്ങളുടെ ശത്രുക്കൾക്ക് പോലും തടുക്കാനാകാത്ത സുഗന്ധം' എന്നാണ് പരസ്യ കാപ്ഷനായി ട്രംപ് കുറിച്ചിരിക്കുന്നത്.
ഡിസംബർ 7 ന് പാരീസിലെ നോത്രദോം കത്തീഡ്രൽ തുറക്കുന്ന സമയത്ത് ജിൽ ബൈഡനുമായി ട്രംപ് സംസാരിക്കുന്നതാണ് ഫോട്ടോ. അതേസമയം ജിൽ ബൈഡന്റെ ചിത്രം ഉപയോഗിച്ചതിൽ ട്രംപിനെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ എതിരാളികളുടെ ചിത്രം ഉപയോഗിക്കുന്നത് കുറ്റകരമല്ലേയെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

അതേസമയം തന്റെ തിരഞ്ഞെടുപ്പ് വിജയ സൂചനകമെന്ന നിലയിലാണ് പെർഫ്യൂമിന് 'ഫൈറ്റ് ഫൈറ്റ് ഫൈറ്റ്'എന്ന പേര് നൽകിയതെന്ന് ട്രംപ് പറഞ്ഞു. GetTrumpFragrances.com എന്ന സൈറ്റിലൂടെയാണ് പെർഫ്യൂമിന്റെ വിൽപന. പെർഫ്യൂം വിൽപനയിലൂടെ ലഭിക്കുന്ന പണം ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കില്ലെന്നും കമ്പനിക്ക് രാഷ്ട്രീയമില്ലെന്നും വെബൈസ്റ്റ് വ്യക്തമാക്കി.












Click it and Unblock the Notifications