കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലണ്ടിലെ സ്‌കൂളുകളെ അക്കാദമികളാക്കുന്നു

Google Oneindia Malayalam News

ലണ്ടന്‍: ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും അക്കാദമികളാക്കാനുള്ള നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സ്‌ക്കൂളുകള്‍ അക്കാദമികളാകുന്നതോടെ പഠനത്തില്‍ വിദ്യാര്‍ഥികളുടെ മികവില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് ഡേവിഡ് കാമറൂണ്‍ അവകാശപെട്ടിരുന്നു. 2020 ഓടെ ഇതു സംബന്ധിച്ച നിയമനിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബജറ്റിലും ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മുമ്പും സ്‌കൂളുകള്‍ അക്കാദമികളാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. പല സ്‌ക്കൂളുകളും മാറ്റങ്ങള്‍ ഉള്‍കൊണ്ടെങ്കിലും പലതും പഴയപടി തന്നെ തുടര്‍ന്നു. അതുകൊണ്ട് തന്നെ ശ്രമങ്ങള്‍ വിഫലമാകുകയായിരുന്നു. നിയമം മൂലം അക്കാദമികളാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ എല്ലാ സ്‌ക്കൂളുകളും ഇത് അംഗീകരിക്കേണ്ടി വരും.

David Cameron

അതേസമയം ഇങ്ങനെ അക്കാദമികളാക്കുമ്പോള്‍, നിലവില്‍ പ്രാദേശിക ഭരണ സംവിധാനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് സ്വയംഭരണാവകാശമാണ് സര്‍ക്കാര്‍ നിയമത്തിലൂടെ നല്‍കുന്നതെന്ന് വിമര്‍ശനമുണ്ട്. എന്നാല്‍ അതിലുപരി സര്‍ക്കാര്‍ സ്‌കൂളുകളുടെ നിയന്ത്രണം നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിലേക്ക് നയിക്കും എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

നിലവില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളുകളെ അക്കാദമികളാക്കുന്നതിനോട് എതിരാണ്. സ്‌കൂളുകളുടെ നടത്തിപ്പുകാര്‍ക്ക് ശിക്ഷണ നടപടികളില്‍ കാതലായ മാറ്റം കൊണ്ടു വന്ന് എല്ലാ വിദ്യാലയങ്ങളെയും മികച്ചതാക്കാം എന്നതാണ് തന്റെ കാഴ്ചപ്പാടെന്ന് കാമറൂണ്‍ വ്യക്തമാക്കുന്നു. ഇതിനുള്ള ശ്രമങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ ഹിത പരിശോധനയ്ക്കും പ്രാദേശിക മേഖലാ തെരഞ്ഞെടുപ്പുകള്‍ക്കും മുമ്പേ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
The Government will announce legislation to turn every school in England into an academy, it has been reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X