Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഗോവധത്തിനെതിരെ മുറവിളി കൂട്ടുമ്പോള്‍ അമേരിക്കയില്‍ 'കുതിരവധം' നിരോധിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ പശു വധത്തിനെതിരെയാണ് പ്രശ്‌നങ്ങള്‍ നടക്കുന്നതെങ്കില്‍ അമേരിക്കയില്‍ അതുക്കുംമേലെയാണ് കാര്യങ്ങള്‍. ഇന്ത്യക്കാര്‍ക്ക് ഗോവധം നിരോധിക്കാമെങ്കില്‍ അമേരിക്കയ്ക്ക് എന്തുകൊണ്ട് 'കുതിരവധം' നിരോധിച്ചൂടാ...എന്നാല്‍, ഇന്ത്യയില്‍ നടക്കുന്ന പോലെ പ്രശ്‌നങ്ങളൊന്നും ഒബാമയുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം.

വെറുതെ പറച്ചില്‍ മാത്രമല്ല, അമേരിക്കയില്‍ കുതിരവധം പാടേ നിരോധിച്ചു കഴിഞ്ഞു. ഗോവധത്തിനെതിരെ വിമര്‍ശിക്കുന്നവരും പരിഹസിക്കുന്നവരും ഇതുവരെ കുതിര കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്ത്യക്കാര്‍ക്ക് പൂച്ചയും പട്ടിയുമാണ് പ്രശ്‌നമെങ്കില്‍ അമേരിക്കക്കാര്‍ ഇവതിനെയൊക്കെ ആരാധിക്കുന്നവരാണ്. കുതിരയെ ഉപദ്രവിക്കുന്നതു പോലും അമേരിക്കക്കാര്‍ക്ക് ഇഷ്ടമല്ല. ഇതു എന്തു കഥ എന്നു ചിലര്‍ക്ക് തോന്നിപ്പോകാം...അമേരിക്ക പറയുന്നതിങ്ങനെ

അമേരിക്കയില്‍ കുതിരയാണ് ദൈവം

അമേരിക്കയില്‍ കുതിരയാണ് ദൈവം

ഇന്ത്യക്കാര്‍ക്ക് പശു ദൈവമാണെങ്കില്‍ അമേരിക്കക്കാര്‍ക്ക് കുതിരയാണ് ദൈവം. അതിനെ ഉപദ്രവിക്കാനോ കൊല്ലാനോ പാടില്ലത്രേ.

പട്ടിയെയും പൂച്ചയെയും ബഹുമാനിക്കുന്നു

പട്ടിയെയും പൂച്ചയെയും ബഹുമാനിക്കുന്നു

ഇന്ത്യയില്‍ പട്ടിയെ കൊന്നൊടുക്കുമ്പോള്‍ അമേരിക്ക സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മൃഗങ്ങള്‍ പട്ടിയും പൂച്ചയുമൊക്കെയാണ്.

കുതിരവധം നിരോധിച്ചു

കുതിരവധം നിരോധിച്ചു

2007 മുതലേ അമേരിക്കയില്‍ കുതിരവധം നിരോധിച്ചിട്ടുണ്ട്. കാരണം, മറ്റൊന്നുമല്ല കുതിര ഇറച്ചിയാണ് അമേരിക്കക്കാരുടെ ഇഷ്ട ഭക്ഷണം. കുതിരയെ കൊന്നു തിന്നുന്നത് വ്യാപകമായതോടെയാണ് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയത്. കശാപ്പു ശാലകളില്‍ ശക്തമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

തന്ത്രപരമായി

തന്ത്രപരമായി

ഇന്ത്യയില്‍ ഗോവധത്തിനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോള്‍ അമേരിക്ക തന്ത്രപരമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കുതിരവധം നിരോധിക്കാന്‍ രണ്ട് ബില്ലുകളാണ് യുഎസ് മുന്നോട്ട് വെച്ചത്. ഒട്ടേറെ സന്നദ്ധ സംഘടനകള്‍ കുതിരവധത്തിനെതിരെ രംഗത്തുവന്നിരുന്നു.

എല്ലാവരും ഒറ്റക്കെട്ട്

എല്ലാവരും ഒറ്റക്കെട്ട്

ഇന്ത്യയില്‍ ഓരോ പാര്‍ട്ടികളും തമ്മില്‍ പോരടിക്കുമ്പോള്‍ അമേരിക്കയില്‍ 80 ശതമാനം ആള്‍ക്കാരും ഒറ്റക്കെട്ടാണ്. അതുകൊണ്ടുതന്നെ ഒരു പ്രശ്‌നം അവിടെയില്ല. കുതിര ദേശീയ അഭിമാനമാണെന്നാണ് ഇവര്‍ പറയുന്നത്.

കുതിരവധം വിലക്കാന്‍ കാരണം

കുതിരവധം വിലക്കാന്‍ കാരണം

മതപരമായ പ്രശ്‌നങ്ങളും സാംസ്‌കാരികപരമായ പ്രശ്‌നങ്ങളുമാണ് കാരണമായി ഇവര്‍ പറയുന്നത്. തുടര്‍ന്ന് റിപ്പബ്ലിക് അംഗങ്ങളും ഡെമോക്രാറ്റുകളും ചേര്‍ന്ന് കുതിരവധത്തിനെതിരെ ബില്‍ അവതരിപ്പിക്കുകയായിരുന്നു.

കുതിര വിഭവം

കുതിര വിഭവം

യൂറോപ്യന്‍ രാജ്യങ്ങളില്‍ കുതിര ഇറച്ചിക്ക് വലിയ ഡിമാന്റാണ്. എല്ലാവരുടെയും ഇഷ്ട വിഭവമാണത്രേ കുതിര ഇറച്ചി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+