നിങ്ങളുടെ കമ്പ്യൂട്ടറിനെ ലോക്കി റാന്‍സംവെയറില്‍ നിന്ന് രക്ഷിക്കണോ..? ചെയ്യേണ്ടത്...
സൈബർ ലോകത്തെ പുതിയ പേടിസ്വപ്‌നമാണ് ലോക്കി. വാനാക്രൈയ്ക്കും പിയേച്ചെക്കും പിന്നാലെ ലോക്കി സൈബറിടങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ്. സ്പാം മെയിലുകളായെത്തി കമ്പ്യൂട്ടർ ലോക്ക് ചെയ്ത് അൺലോക്ക് ചെയ്യാൻ പണം ആവശ്യപ്പെടുന്ന ലോക്കിയുടെ ആക്രമണത്തെ സൂക്ഷിക്കണമെന്നാണ് സൈബർ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
വാനാക്രൈയുടെ ആക്രമണം കേരളത്തിലടക്കം ഉണ്ടായിട്ടുണ്ട്. അതിനു പുറമെയായിരുന്നു പിയെച്ചയുടെ വരവ്. ഇപ്പോളിതാ പിന്നാലെ ലോക്കിയും. ഇന്ത്യയിൽ ഇതുവരെ ലോക്കിയുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും സൂക്ഷിക്കുന്നതു തന്നെയാണ് ഉത്തമം. ലോക്കിയെ പ്രതിരോധിക്കാൻ മാർഗ്ഗങ്ങളുണ്ട്. എന്താണ് ചെയ്യേണ്ടതെന്നു നോക്കാം.

മുന്‍കരുതലുകള്‍
നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫയലുകള്‍ ബാക്ക് അപ്പ് ചെയ്ത് സൂക്ഷിക്കുക. ആന്റിവൈറസ് ഉപയോഗിക്കുക
അജ്ഞാത ഇ-മെയിലുകളും വെബ്‌സൈറ്റുകളും തുറക്കാതിരിക്കുക
നിങ്ങളുടെ കമ്പ്യൂട്ടറിലുണ്ടാകുന്ന ആക്രമണം തടയാന്‍ പണം നല്‍കാതിരിക്കുക.

ആക്രമിക്കപ്പെട്ടു കഴിഞ്ഞാൽ
ആക്രമിക്കപ്പെട്ടു കഴിഞ്ഞാൽ റാൻസംവെയറിനെ പ്രതിരോധിക്കാൻ പണം നൽകുകയല്ലാതെ മറ്റു മാർഗ്ഗമില്ല. പണം നൽകിയാൽ തന്നെ ഫയലുകൾ തിരികെ ലഭിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

ഇവ തുറക്കരുത്...
അജ്ഞാത ഉറവിടത്തില്‍ നിന്നു വരുന്ന ഇമെയിലുകളോ ലിങ്കുകളോ തുറക്കാതിരിക്കുകയാണ് ലോക്കിയില്‍ നിന്നും രക്ഷപെടാന്‍ ആദ്യമായി ചെയ്യേണ്ടത്. 230 ലക്ഷം സ്പാം മെയിലുകള്‍ പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുറന്നാല്‍..
കാഴ്ചയില്‍ സാധാരണമെന്നു തോന്നിക്കുന്ന please print, documents, photo, images, scans, pictures തുടങ്ങിയ വിഷയങ്ങളാണ് ഈ സ്പാം മെയിലുകളില്‍ കാണുന്നത്. ലിങ്ക് തുറന്നാല്‍ അവ കമ്പ്യൂട്ടറിലേക്ക് പടരും. അതിനാലാണ് മെയിലുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ജാഗ്രത
അതിവിനാശകാരിയായ ലോക്കിയെ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ലോക്കി റാന്‍സംവെയര്‍ പടരുന്നതായുള്ള വാര്‍ത്തയെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് ഇലക്ടോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അജയ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോക്കി..
കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്യാന്‍ കഴിയുന്ന റാന്‍സംവെയറാണ് ലോക്കി. അണ്‍ലോക്ക് ചെയ്യാന്‍ പണം ആവശ്യപ്പെടുകയാണ് ലോക്കി ചെയ്യുന്നത്. വന്‍തുകയാണ് അണ്‍ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുക. സ്പാം മെയിലുകളുടെ രൂപത്തിലാണ് വൈറസ് എത്തുന്നത്. മെയില്‍ തുറന്നാലുടന്‍ ഇവ കമ്പ്യൂട്ടറുകളെ ലോക്ക് ആക്കും.












Click it and Unblock the Notifications