കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അട്ടിമറി; ഗോപിനാഥ് മുണ്ടെയുടെ മരണത്തിൽ ദുരൂഹത, വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി അട്ടിമറി | Oneindia Malayalam

ലണ്ടൻ: 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടന്നെന്ന് വെളിപ്പെടുത്തൽ. യുപി, മഹാരാഷ്ട്രാ, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും ക്രമക്കേട് നടന്നെന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജ രംഗത്തെത്തി. ഒപ്പം ഇന്ത്യയിലെ വോട്ടിങ് യന്ത്രത്തില്‍ എങ്ങനെയാണ് കൃത്രിമത്യം നടത്തുന്നതെന്ന് ലൈവായി കാണിച്ചു നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രീതി തിരിച്ചുവരുന്നു.... സംസ്ഥാനം കേന്ദ്രീകരിച്ചുള്ള അധികാരം വേണ്ട!!

അതേസമയം മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് നേതാവ് ഗോപിനാഥ് മുണ്ടേയ്ക്ക് ഇക്കാര്യം അറിയാമെന്നും, വെളിപ്പെടുത്താനിരിക്കെയാണ് മരണപ്പെട്ടതെന്നും സയ്ദ് ഷൂജ പറഞ്ഞു. ആം ആദ്മി പാർട്ടി ദില്ലിയിൽ ജയിക്കാൻ കാരണം തിരഞ്ഞെടുപ്പിനിടെ ഹാക്കിങ് നിർത്തിയതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പാർട്ടികൾ സമീപിച്ചു

രാഷ്ട്രീയ പാർട്ടികൾ സമീപിച്ചു


തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാന്‍ സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും തന്നെ സമീപിച്ചിരുന്നുവെന്നും ഷൂജെ വെളിപ്പെടുത്തി. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമല്ലെന്ന് ഹാക്കർ വ്യക്തമാക്കി. യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജയ്ക്കൊപ്പം കോൺഗ്രസ് നേതാവ് കപിൽ സിബലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വെല്ലുവിളി

വെല്ലുവിളി

2004ലാണ് ബാലറ്റ് പേപ്പറുകള്‍ക്ക് പകരം ഇന്ത്യയില്‍ പൂര്‍ണ്ണമായി വോട്ടിങ്ങ് മെഷിനുകള്‍ ഉപയോഗിച്ചു തുടങ്ങുന്നത്. ഇടക്കാലത്ത് ഒരു പ്രത്യേക പാര്‍ട്ടിക്ക് അനുകൂലമായി മെഷിനുകള്‍ പ്രോഗ്രാം ചെയ്തു വയക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. എന്നാൽ മെഷിനുകളുടെ ആധികാരികത നഷ്ടമായെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ചെങ്കിലും ആരും തന്നെ ആ വല്ലുവിളി സ്വീകരിച്ചില്ല.

തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം...

തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം...

യൂറോപ്പിലെ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷനാണ് അമേരിക്കയിലുളള സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ വോട്ടിങ് യന്ത്രത്തിന്റെ പോരായ്മ തുറന്നു കാട്ടിയത്. പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ മറ നീക്കി പുറത്ത് വരുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ്ങ് മെഷിനുകളുടെ നിര്‍മാണത്തില്‍ പങ്കാളിയായ വിദഗ്ധന്‍ എന്നാണ് സെയ്ദ് ഷൂജയെ സംഘാടകര്‍ വിശേഷിപ്പിക്കുന്നത്.

വിവിപാറ്റ് മെഷിനുകൾ

വിവിപാറ്റ് മെഷിനുകൾ

തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് മെഷീനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ കുറച്ച് വർഷങ്ങളായി ആരോപണമുയർത്തി രംഗത്ത് വരുന്നുണ്ട്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മെഷിനുകള്‍ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെഷിനുകള്‍ക്ക് കാവലിരുന്നിരുന്ന സംഭവം പോലും ഉണ്ടായിട്ടുണ്ട്. സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ കഴിയുന്ന വിവിപാറ്റ് മെഷിനുകളാണ് 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്.

English summary
EVM hacking: 'Gopinath Munde was murdered, 2014 Lok Sabha polls were rigged' - sensational claims by US hacker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X