സൗന്ദര്യറാണിക്ക് നേരെ ആസിഡ് ആക്രമണം !!! കാഴ്ച നഷ്ടപ്പെടും, മുൻകാമുകൻ അറസ്റ്റിൽ
മിസ് ഇറ്റലി മത്സരത്തിലെ ഫൈനലിസ്റ്റായിരുന്ന ഗെഷികയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്.
റോം: മുന്‍ സൗന്ദര്യ റാണിയ്ക്ക് നേരെ ആസിഡ് ആക്രമണം. മിസ് ഇറ്റലി പട്ടത്തിനായി മത്സരിച്ചിട്ടുള്ള ഗെഷിക നൊതാരോയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഗെഷികയുടെ മുന്‍ കാമുകനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. മുഖത്തിന് പരിക്കേറ്റ ഗഷികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആസിഡ് ആക്രമണത്തില്‍ ഗെഷികയുടെ കണ്ണിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടർമാർഅറിയിച്ചു.

മോഡലിംഗ് ചെയ്യുന്നതിനോടൊപ്പം തന്നെ ഇറ്റലിയില്‍ അറിയപ്പെടുന്ന ടിവി അവതാരകയാണ് ഗെഷിക. ഒപ്പം ഡോള്‍ഫിനുകളിലെ പരിശീലിപ്പിക്കുന്നതിലും വിദഗ്ദ്ധയാണ്.

2007ലെ മിസ് ഇറ്റലി മത്സരത്തില്‍ ഫൈനലിസ്റ്റായിരുന്നു ഗെഷിക. കിരീടം നേടാനായില്ലെങ്കിലും മോഡലിംഗ് രംഗത്തിന് സജീവമായിരുന്നു ഇവര്‍

ഗെഷികയുടെ മുന്‍ കാമുകന് ജോര്‍ജ് എഡിസണാണ് ആസിഡ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട് ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്.

ഗെഷികയെ ആക്രമിച്ചത് താനല്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്. ആസിഡ് കയ്യില്‍ സൂക്ഷിച്ചിരുന്നില്ലെന്നും ഇയാള്‍ പറയുന്നു. പൊലീസ് ഇയാളില്‍ നിന്ന് വിശദമായി മൊഴി എടുക്കുകയാണ്.

ഡോള്‍ഫിന്‍ ക്ലബ്ബില്‍ വെച്ചാണ് ഗെഷിക മുന്‍ കാമുകനായ ജോര്‍ജ്ജിനെ പരിചയപ്പെട്ടത്. എന്നാല്‍ പിന്നീട് ഇവര്‍ പിരിഞ്ഞു. തുടര്‍ന്ന് ജോര്‍ജ്ജിനെതിരെ യുവതി ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു.

2 വര്‍ഷത്തെ ബന്ധം ഗെഷിക അവസാനിപ്പിച്ചതിലും, കേസ് കൊടുത്തതിലുമുള്ള പ്രകോപനത്തെ തുടര്‍ന്നാണ് ജോര്‍ജ്ജ് ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഗെഷികയുടെ അപ്പാര്‍ട്ട്മെന്റിന് മുന്നില്‍ വെച്ച് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.

ഗെഷികയുടെ അപ്പാര്‍ട്ട്മെന്റിന് മുന്നിലെ സിസിടിവ ദൃശ്യങ്ങളില്‍ നിന്ന് ഗെഷികയ്ക്ക് നേരെ ജോര്‍ജ് ആസിഡ് ഒഴിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കൊപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു.

മുഖത്ത് ആഴത്തിലുള്ള മുറിവുകലുള്ള യുവതിക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തും. മുഖത്തും നെഞ്ചിലും പൊള്ളലേറ്റിട്ടുണ്ട്

ഗെഷിയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. കുറ്റവാളിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്ന് യുവതിയുടെ രക്ഷിതാക്കള്‍ വ്യക്തമാക്കി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications