കാമുകന്റെ തട്ടിപ്പുകേസ്; ബെക്കാമിന്റെ സഹോദരിയെ ചോദ്യം ചെയ്തു
ലണ്ടന്‍: മുന്‍ കാമുകന്‍ ഉള്‍പ്പെട്ട തട്ടിപ്പു കേസ് അന്വേഷിക്കുന്ന പോലീസ് സംഘം ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ സഹോദരി ജോആനി ബെക്കാമിനെ ചോദ്യം ചെയ്തു. മുന്‍ കാമുകന്‍ അഡ്രിയന്‍ ടെയ്‌ലര്‍ കൂടാതെ മറ്റു മൂന്നുപേര്‍ കൂടി ഉള്‍പ്പെട്ടതാണ് തട്ടിപ്പു കേസ്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
അഡ്രിയന്റെ കൂട്ടുപ്രതികള്‍ ആഗസ്ത് 7ന് കോടതിയില്‍ ഹാജരായിരുന്നു. ഇവര്‍ക്കൊപ്പം അഡ്രിയാനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. പത്തുദിവസം നീണ്ട വിവിധ റെയ്ഡുകള്‍ക്കുശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നതിനാലാണ് ജോആനിയെ ചോദ്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

തട്ടിപ്പുമായി തനിക്ക് അറിവൊന്നുമില്ലെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. അതേസമയം മുന്‍ കാമുകനെക്കുറിച്ച് തനിക്കറിയാവുന്ന വിവരങ്ങള്‍ അവര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് യുവതി വ്യക്തമായ ഉത്തരങ്ങളാണ് തന്നതെന്നും എന്നാല്‍ മുന്‍ കാമുകന്‍ കേസില്‍ ഉള്‍പ്പെട്ടതില്‍ അവര്‍ അസ്വസ്ഥയാണെന്നും പോലീസ് അറിയിച്ചു.
ജോആനിയെ ചോദ്യം ചെയ്ത കാര്യം അവരുടെ ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. അഡ്രിയാന്‍ മുന്‍ കാമുകനാണെന്നും ഇപ്പോഴും ജോആനിയുടെ അടുത്ത സുഹൃത്തക്കളിലൊരാളാണെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. എന്നാല്‍ ഏതെങ്കിലും തരത്തില്‍ തട്ടിപ്പുമായി ബന്ധപ്പെടുന്നയാളാണ് അഡ്രിയാന്‍ എന്ന് കരുതുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications