ബ്രസീല്‍ ഫുട്ബോള്‍ താരം കൊക്കെയ്ന്‍ വാങ്ങാന്‍ ലോകകപ്പ് മെഡല്‍ വിറ്റു!
റിയോഡി ജെനീറോ: ബ്രസീലിന്റെ ഫുട്ബോള്‍ താരമായിരുന്ന പൗലോ സീസര്‍ തന്റെ ലോകകപ്പ് മെഡല്‍ വിറ്റു. എന്തിനെന്നോ കൊക്കെയ്ന്‍ വാങ്ങാന്‍ വേണ്ടി. 1970 ലെ ലോകകപ്പ് കിരീടം നേടിയ ബ്രസീല്‍ ടീമിന്റെ ഭാഗമായിരുന്ന സീസര്‍ തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. വിലമതിക്കാനാകാത്ത ഈ മെഡല്‍ വിറ്റതില്‍ വേദനയുണ്ട് എന്നും സീസര്‍ പറയുന്നു.
65 കാരനായ സീസര്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേയാണ് മയക്കുമരുന്ന് വാങ്ങാന്‍ വേണ്ടി ലോകകപ്പ് ഫുട്ബോളില്‍ വിജയിച്ച് കിട്ടിയ സ്വര്‍ണമെഡല്‍ വിറ്റ കാര്യം പറഞ്ഞത്. 1970 ലും 74 ലും ബ്രസീലിന് വേണ്ടി ലോകകപ്പ് ടീമുകളില്‍ സീസര്‍ കളിച്ചു. കാജു എന്ന പേരിലാണ് പൗലോ സീസര്‍ ലിമ പരക്കെ അറിയപ്പെട്ടിരുന്നത്.

ബ്രസീലിന് വേണ്ടി 57 മത്സരങ്ങളില്‍ കളിക്കാനിറങ്ങിയ കാജു 10 അന്താരാഷ്ട്ര ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഫുട്ബോള്‍ ഇതിഹാസമായ പെലെ മികച്ച ഫോമില്‍ കളിച്ചിരുന്ന കാലത്താണ് കാജുവിന്റെ ഈ നേട്ടം. പെലെ അടക്കമുള്ള കരുത്തര്‍ കളിച്ചിരുന്നപ്പോഴും ദേശീയ ടീമില്‍ തുടര്‍ച്ചയായി ഇടം പിടിക്കാന്‍ കാജുവിന് സാധിച്ചു. പ്രശസ്ത ബ്രസീലിയന്‍ ക്ലബ്ബായ ബോട്ടഫോഗോയ്ക്ക് വേണ്ടി കളിച്ചാണ് പൗലോ സീസര്‍ കളി തുടങ്ങിയത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications