പാകിസ്താനില്‍ മാറിമറിഞ്ഞ് കാര്യങ്ങള്‍!! നവാസ് ശെരീഫ് മോചിതനാകുന്നു, ഇംറാന്‍ ഖാന് വിദേശത്ത്
ഇസ്ലാമാബാദ്: പാകിസ്താന് എന്നും ഉദ്വേഗ രാഷ്ട്രീയ നിമിഷങ്ങള്‍ക്ക് സാക്ഷിയാകുന്ന നാടാണ്. സൈനിക അട്ടിമറിയും പ്രമുഖരെ പുറത്താക്കലും ജയിലിലടയ്ക്കലുമെല്ലാം ഇടക്കിടെ വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത മറ്റൊന്നാണ്.
അഴിമതിക്കേസില്‍ ജയിലില്‍ അടച്ച മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ് ജയില്‍മോചിതനാകുന്നു. കോടതി ഇദ്ദേഹത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ഇംറാന്‍ ഖാന് വിദേശ യാത്ര പോയിരിക്കെയാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

നവാസ് പുറത്തേക്ക്
നവാസ് ശെരീഫ്, മകള്‍ മിറിയം നവാസ് എന്നിവരെ വിട്ടയക്കാനാണ് കോടതി വിധി. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് വിധി പ്രഖ്യാപിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതിക്കേസില്‍ 10 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട വ്യക്തിയാണ് നവാസ് ശെരീഫ്. മകള്‍ക്ക് ഏഴ് വര്‍ഷം തടവാണ് വിധിച്ചിരുന്നത്.

ഇംറാന്റെ പാര്‍ട്ടി മുന്നേറി
ഇരുവരെയും മോചിപ്പിക്കാനാണ് ഹൈക്കോടതി വിധി. ഇവരുടെ ശിക്ഷ കോടതി സസ്പെന്റ് ചെയ്തു. ഒന്നിലേറെ അഴിമതി കേസുകളില്‍ പ്രതിയായിരുന്നു നവാസ് ശെരീഫ്. ഏറെ നാളത്തെ വിചാരണയ്ക്ക് ശേഷമാണ് 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതോടെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹം രാജിവച്ചിരുന്നു. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇംറാന്‍ ഖാന്റെ പാര്‍ട്ടി കൂടുതല്‍ സീറ്റ് നേടുകയും ചെയ്തു.

അനധികൃത സമ്പാദ്യം
1990കളില്‍ ലണ്ടനില്‍ ആഡംബര ഫ്ളാറ്റുകള്‍ വാങ്ങിയെന്നാണ് നവാസിനും മകള്‍ക്കുമെതിരായ ആരോപണം. വിദേശത്ത് വ്യാജ പേരില്‍ കമ്പനികളുണ്ടാക്കി നിക്ഷേപം നടത്തിയാണ് സ്വത്തുക്കള്‍ വാങ്ങിയത്. അനധികൃതമായി സമ്പാദിച്ചതാണ് ഈ പണമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മറിയം നവാസ്
നവാസ് ശെരീഫിന്റെ ഭാര്യ കുല്‍സൂം കഴിഞ്ഞാഴ്ച മരിച്ചിരുന്നു. രോഗബാധിതയായി ലണ്ടനില്‍ ചികില്‍സയിലായിരുന്നു അവര്‍. ഇവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാഴ്ച നവാസ് ശെരീഫും മകളും താല്‍ക്കാലികമായി ജയില്‍ മോചിതരായിരുന്നു. നവാസ് ശെരീഫിന് ശേഷം പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തപ്പെടുമെന്ന് കരുതുന്ന വ്യക്തിയാണ് മറിയം നവാസ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications