കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ മാറിമറിഞ്ഞ് കാര്യങ്ങള്‍!! നവാസ് ശെരീഫ് മോചിതനാകുന്നു, ഇംറാന്‍ ഖാന്‍ വിദേശത്ത്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ എന്നും ഉദ്വേഗ രാഷ്ട്രീയ നിമിഷങ്ങള്‍ക്ക് സാക്ഷിയാകുന്ന നാടാണ്. സൈനിക അട്ടിമറിയും പ്രമുഖരെ പുറത്താക്കലും ജയിലിലടയ്ക്കലുമെല്ലാം ഇടക്കിടെ വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത മറ്റൊന്നാണ്.

അഴിമതിക്കേസില്‍ ജയിലില്‍ അടച്ച മുന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ് ജയില്‍മോചിതനാകുന്നു. കോടതി ഇദ്ദേഹത്തിന് അനുകൂലമായി വിധി പ്രഖ്യാപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വിദേശ യാത്ര പോയിരിക്കെയാണ് സുപ്രധാന വിധി വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 നവാസ് പുറത്തേക്ക്

നവാസ് പുറത്തേക്ക്

നവാസ് ശെരീഫ്, മകള്‍ മിറിയം നവാസ് എന്നിവരെ വിട്ടയക്കാനാണ് കോടതി വിധി. ഇസ്ലാമാബാദ് ഹൈക്കോടതിയാണ് വിധി പ്രഖ്യാപിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതിക്കേസില്‍ 10 വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ട വ്യക്തിയാണ് നവാസ് ശെരീഫ്. മകള്‍ക്ക് ഏഴ് വര്‍ഷം തടവാണ് വിധിച്ചിരുന്നത്.

ഇംറാന്റെ പാര്‍ട്ടി മുന്നേറി

ഇംറാന്റെ പാര്‍ട്ടി മുന്നേറി

ഇരുവരെയും മോചിപ്പിക്കാനാണ് ഹൈക്കോടതി വിധി. ഇവരുടെ ശിക്ഷ കോടതി സസ്‌പെന്റ് ചെയ്തു. ഒന്നിലേറെ അഴിമതി കേസുകളില്‍ പ്രതിയായിരുന്നു നവാസ് ശെരീഫ്. ഏറെ നാളത്തെ വിചാരണയ്ക്ക് ശേഷമാണ് 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതോടെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹം രാജിവച്ചിരുന്നു. തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇംറാന്‍ ഖാന്റെ പാര്‍ട്ടി കൂടുതല്‍ സീറ്റ് നേടുകയും ചെയ്തു.

 അനധികൃത സമ്പാദ്യം

അനധികൃത സമ്പാദ്യം

1990കളില്‍ ലണ്ടനില്‍ ആഡംബര ഫ്‌ളാറ്റുകള്‍ വാങ്ങിയെന്നാണ് നവാസിനും മകള്‍ക്കുമെതിരായ ആരോപണം. വിദേശത്ത് വ്യാജ പേരില്‍ കമ്പനികളുണ്ടാക്കി നിക്ഷേപം നടത്തിയാണ് സ്വത്തുക്കള്‍ വാങ്ങിയത്. അനധികൃതമായി സമ്പാദിച്ചതാണ് ഈ പണമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മറിയം നവാസ്

മറിയം നവാസ്

നവാസ് ശെരീഫിന്റെ ഭാര്യ കുല്‍സൂം കഴിഞ്ഞാഴ്ച മരിച്ചിരുന്നു. രോഗബാധിതയായി ലണ്ടനില്‍ ചികില്‍സയിലായിരുന്നു അവര്‍. ഇവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാഴ്ച നവാസ് ശെരീഫും മകളും താല്‍ക്കാലികമായി ജയില്‍ മോചിതരായിരുന്നു. നവാസ് ശെരീഫിന് ശേഷം പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തപ്പെടുമെന്ന് കരുതുന്ന വ്യക്തിയാണ് മറിയം നവാസ്.

സൗദി അതിര്‍ത്തിയില്‍ ശക്തമായ ബോംബിങ്; മിസൈല്‍, പള്ളിയും വീടും തകര്‍ന്നു!! കടല്‍ബോംബുകള്‍സൗദി അതിര്‍ത്തിയില്‍ ശക്തമായ ബോംബിങ്; മിസൈല്‍, പള്ളിയും വീടും തകര്‍ന്നു!! കടല്‍ബോംബുകള്‍

English summary
Nawaz Sharif, Daughter To Be Released; Pak Court Suspends Jail Sentence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X