• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മെലാനിയ ക്ഷമിക്കണം, ട്രംപുമായി കടുത്ത പ്രണയമായിരുന്നു! പ്ലേബോയ് മോഡലിന്റെ പുതിയ വെളിപ്പെടുത്തല്‍!

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കിടപ്പറക്കഥകള്‍ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ നീലചിത്ര നടി സ്റ്റോമി ഡാനിയല്‍സുമായുള്ള അവിഹിത ബന്ധം വളരെ ചര്‍ച്ചയായ കാര്യമായിരുന്നു. ഒടുവില്‍ ഇത് പണം കൊടുത്ത് ഒതുക്കിയെന്ന് വരെ റിപ്പോര്‍ട്ട് വന്നു. ഇപ്പോഴിതാ ആ കേസ് കോടതിയില്‍ വരെയെത്തി. സ്‌റ്റോമിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ട്രംപ്.

എന്നാല്‍ ഈ സംഭവം തീരും മുമ്പ് നേരത്തെ ആരോപണം ഉന്നയിച്ച പ്ലേബോയ് മോഡല്‍ കാരെന്‍ മക് ഡൗഗല്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. ട്രംപുമായി പ്രണയമുണ്ടെന്നാണ് കാരെന്റെ വെളിപ്പെടുത്തല്‍ ഇത് വന്‍ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാല്‍ ഇതിനോട് ഇതുവരെ ട്രംപ് പ്രതികരിച്ചിട്ടില്ല.

മെലാനിയ ക്ഷമിക്കണം

മെലാനിയ ക്ഷമിക്കണം

ട്രംപിന്റെ ഭാര്യ മെലാനിയ ക്ഷമിക്കണം എന്ന് പറഞ്ഞാണ് കാരെന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അദ്ദേഹവുമായി 10 മാസത്തെ ആത്മാര്‍ത്ഥ പ്രണയമായിരുന്നു തനിക്കുണ്ടായിരുന്നത്. 2006ലാണ് ഇത് ആരംഭിച്ചത്. ട്രംപിന് തിരിച്ച് എന്നോടും കടുത്ത പ്രണമായിരുന്നു. ഇത് തകര്‍ന്നിരുന്നില്ലെങ്കില്‍ ഒരുപക്ഷേ താനും ട്രംപും വിവാഹിതരായേനെ എന്ന് കാരെന്‍ പറയുന്നു. എന്നാല്‍ ട്രംപിന് ഇങ്ങനെയൊരു ബന്ധമില്ലെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പറയുന്നത്. തന്നോട് എല്ലാവരും ഇതേ കുറിച്ച് ചോദിക്കുന്നുണ്ട്. പലര്‍ക്കും ഇത് അറിയുകയും ചെയ്യാം. അതുകൊണ്ടാണ് ട്രംപുമായുള്ള ബന്ധം പരസ്യമാക്കിയതെന്ന് കാരെന്‍ പറഞ്ഞു. ട്രംപിന്റെ മകന്‍ ബാരെന്‍ ജനിച്ച സമയത്താണ് തങ്ങള്‍ ഇരുവരും പ്രണയത്തിലായത് എന്ന് ഇവര്‍ പറയുന്നു. മെലാനിയ ഇക്കാര്യം അറിയില്ലെന്നും ഇവര്‍ പറഞ്ഞു.

പണം എന്തിന് തന്നു

പണം എന്തിന് തന്നു

തങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമായ സമയത്ത് പല തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കാരെന്‍ പറയുന്നു. എന്നാല്‍ ഒരിക്കല്‍ ട്രംപ് തനിക്ക് പണം തരാന്‍ ശ്രമിച്ചു. ഇത് തന്നെ ഒരുപാട് വേദനിപ്പിച്ചെന്ന് കാരെന്‍ പറയുന്നു. ആ പണമെങ്ങനെ എനിക്ക് വാങ്ങാന്‍ സാധിക്കും. താന്‍ അഭിസാരികയല്ലെന്ന് ട്രംപിനോട് പറഞ്ഞെന്ന് ഇവര്‍ പറഞ്ഞു. ഈ സംഭവത്തിനാണ് താന്‍ മെലാനിയയോട് മാപ്പുചോദിക്കുന്നതെന്ന് കാരെന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സിഎന്‍എന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ആന്‍ഡേഴ്‌സണ്‍ കൂപ്പര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍ അവര്‍ നടത്തിയത്. അതേസമയം ട്രംപ് വളരെ ആകര്‍ഷണീയമായ വ്യക്തിത്വത്തിന് ഉടമായിരുന്നുവെന്നും ആദ്യ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ തോന്നിയില്ലെന്നും കാരെന്‍ വ്യക്തമാക്കി. തന്നെ ഇതിന് ശേഷവും ട്രംപ് സമീപിച്ചിരുന്നുവെന്ന് കാരെന്‍ പറഞ്ഞു.

ബന്ധം വേര്‍പ്പെടുത്തി

ബന്ധം വേര്‍പ്പെടുത്തി

2007 ഏപ്രില്‍ വരെ ഈ ബന്ധം തുടര്‍ന്നിരുന്നു. പിന്നീട് ട്രംപിന്റെ ഭാര്യയെ ഓര്‍ത്തപ്പോള്‍ തനിക്ക് പശ്ചാത്താപം വന്നു. ന്യൂയോര്‍ക്കിലെ ട്രംപിന്റെ വസതിയില്‍ വെച്ചാണ് അവസാനമായി കണ്ടതെന്നും ഇവര്‍ പറയുന്നു. അതേസമയം ബന്ധം തകര്‍ന്നത് തന്നെ മാനസികമായി വലച്ചെന്ന് കാരെന്‍ പറയുന്നു. ഇതാദ്യമായാണ് കാരെന്‍ ട്രംപുമായുള്ള ബന്ധം ടിവി ചാനലിന് വേണ്ടി വെളിപ്പെടുത്തുന്നത്. ഇനി ഇതുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നല്‍കില്ലെന്ന് കാരെന്‍ പറയുന്നു. ട്രംപുമായുള്ള ബന്ധം ചര്‍ച്ച ചെയ്യാനും താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ ഒരു ടാബ്ലോയിഡിനെതിരെ കാരെന്‍ പരാതി നല്‍കിയിട്ടുണ്ട്. ട്രംപുമായുള്ള ബന്ധത്തിന്റെ കഥകള്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശം 1,50000 ഡോളറിന് ഇവര്‍ സ്വന്തമാക്കിയിരുന്നു. ഇത് റദ്ദാക്കുന്നതിന് വേണ്ടിയാണ് പരാതിയുമായി കോടതി സമീപിച്ചിരിക്കുന്നത്. ഈ കരാറിന് പിന്നില്‍ ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനാണ് എന്ന് കാരെന്‍ പറഞ്ഞു.

ട്രംപിന്റെ അരമന രഹസ്യങ്ങൾ, അവിഹിതം... മുന്‍ പ്ലേബോയ് മോഡൽ കാരെന്‍ മക് ഡൗഗൽ; ഞെട്ടിക്കുന്ന കഥകൾ

പാര്‍ട്ടിയില്‍ വച്ച് കണ്ടു, ബംഗ്ലാവിലേക്ക് വിളിച്ചു, ട്രംപുമായി അവിഹിത ബന്ധമെന്ന് പ്ലേബോയ് മോഡല്‍

കേന്ദ്രത്തിനെതിരെ ഹസാരെയുടെ പോരാട്ടം, രാംലീല മൈതാനിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു!

English summary
Ex Playboy Model Karen McDougal Says She Was In Love With Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X