കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ ആയിരങ്ങളെ പറ്റിച്ച സിഡ്‌നി; ഗോവ എഫ്‌സിയുടെ മുന്‍ സ്‌പോണ്‍സര്‍, 517 വര്‍ഷം തടവ് ശിക്ഷ

ഫുട്‌ബോള്‍ ലോകത്ത് സുപരിചിതനാണ് സിഡ്‌നി ലിമോസ്. അദ്ദേഹത്തിന്റെ വളര്‍ച്ച എന്നും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ചര്‍ച്ചയായിരുന്നു.

Google Oneindia Malayalam News

ദുബായ്: യുഎയില്‍ ആയിരക്കണക്കിന് ആളുകളെ വഞ്ചിച്ച് കോടികള്‍ തട്ടിയ ഗോവ സ്വദേശി സിഡ്‌നി ലിമോസിന് 517 വര്‍ഷം തടവ് ശിക്ഷ. ഗോവ എഫ്‌സിയുടെ മുന്‍ സ്‌പോണ്‍സര്‍ കൂടിയാണ് ഇയാള്‍. വ്യാജ കമ്പനിയുണ്ടാക്കി നിരവധി പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് പണം വകമാറ്റി ചെലവഴിക്കുകയായിരുന്നു. സിഡ്‌നി ലിമോസിന്റെ കമ്പനിയിലെ മുതിര്‍ന്ന അക്കൗണ്ടന്റ് റയാന്‍ ഡിസൂസയ്ക്കും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

കുറഞ്ഞകാലം കൊണ്ട് കോടികളുടെ ആസ്തിയുണ്ടാക്കിയ ലിമോസിന്റെ ജീവിതം ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ആഡംബര ജീവിതം നയിക്കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗമായിരുന്നു വ്യാജ നിക്ഷേപ കമ്പനിയും തട്ടിപ്പും. ദുബായ് കോടതിയില്‍ 515 കേസ് ഇയാള്‍ക്കെതിരെ നിലവിലുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ലിമോസിന്റെ തട്ടിപ്പിന് ഇരയായത്...

ഫുട്‌ബോള്‍ വഴി പണമുണ്ടാക്കി

ഫുട്‌ബോള്‍ വഴി പണമുണ്ടാക്കി

ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ലേലത്തില്‍ പങ്കെടുത്തതോടെയാണ് സിഡ്‌നി ലിമോസ് ശ്രദ്ധിക്കപ്പെട്ടത്. എഫ്‌സി ഗോവയുടെ സ്‌പോണ്‍സറായി ഇയാള്‍. പിന്നീട് വളര്‍ച്ച അതിവേഗമായിരുന്നു. 2015ലാണ് എഫ്‌സി ഗോവയുടെ പ്രൈം സ്‌പോണ്‍സര്‍ഷിപ്പ് സിഡ്‌നി ലിമോസിന്റെ ഉടമസ്ഥതയലുള്ള എഫ്‌സി പ്രൈം മാര്‍ക്കറ്റ്‌സ് ഏറ്റെടുത്തത്. തൊട്ടടുത്ത വര്‍ഷമാണ് യുഎഇയെ നടുക്കിയ കുംഭകോണം പുറത്തുവന്നത്. 20 കോടി ഡോളര്‍ ഇയാള്‍ ആയിരക്കണക്കിന് ആളുകളില്‍ നിന്ന് നിക്ഷേപമായി സ്വീകരിച്ചു. നിയമാനുസൃതമായി വിദേശ കറന്‍സി ഇടപാടിലൂടെ 120 ശതമാനം വാര്‍ഷിക വരുമാനം നേടിത്തരാമെന്നായിരുന്നു നിക്ഷേപകര്‍ക്കുള്ള വാഗ്ദാനം.

517 വര്‍ഷം ശിക്ഷിച്ചത് ഇങ്ങനെ

517 വര്‍ഷം ശിക്ഷിച്ചത് ഇങ്ങനെ

ആദ്യ കുറച്ചുമാസങ്ങളില്‍ ലാഭവിഹിതം ലഭിച്ചെങ്കിലും പിന്നീട് ഒന്നും കിട്ടാതായി. അതോടെയാണ് പരാതി പ്രളയമുണ്ടായത്. എക്‌സെന്‍ഷ്യല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് അഴിമതിയെന്നാണ് പിന്നീട് മാധ്യമങ്ങള്‍ ഇതിനെ വിശേഷപ്പിച്ചത്. ലിമോസിന്റെ ഭാര്യ വലനിയും കേസില്‍ പ്രതിയാണ്. ഇവര്‍ നേരത്തെ ഇന്ത്യയിലേക്ക് കടന്നിരുന്നു. വലനിക്കും 517 വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ 515 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 513ല്‍ ഓരോ വര്‍ഷവും രണ്ടു കേസുകളില്‍ രണ്ടു വര്‍ഷം വീതവുമാണ് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്. വന്‍ വാഗ്ദാനങ്ങളായിരുന്നു നിക്ഷേപകര്‍ക്ക് ലിമോസും കമ്പനിയും നല്‍കിയിരുന്നത്.

 ഭാര്യയുടെ കമ്പനിയിലേക്ക് മാറ്റി

ഭാര്യയുടെ കമ്പനിയിലേക്ക് മാറ്റി

ഇടപാടുകള്‍ എല്ലാം നിയമവിധേയമായിട്ടായിരിക്കും. വിദേശ കറന്‍സി ഇടപാടിലൂടെയാണ് ലാഭമുണ്ടാക്കുക. വര്‍ഷത്തില്‍ 120 ശതമാനം വരുമാനമുണ്ടാകുമെന്നാണ് ലിമോസ് നിക്ഷേപകരോട് പറഞ്ഞിരുന്നത്. കുറഞ്ഞ നിക്ഷേപമായി സ്വീകരിച്ചിരുന്നത് 25000 ഡോളറായിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ അധികം നല്‍കിയവരുമുണ്ട്. ആദ്യമൊക്കെ ചില ലാഭവിഹിതം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ലഭിക്കാതായി. നിക്ഷേപമായി സ്വീകരിച്ച പണം ഇയാള്‍ ഭാര്യയുടെ പേരില്‍ ഓസ്‌ട്രേലിയയിലുള്ള കമ്പനിയിലേക്ക് മാറ്റി എന്നാണ് ആരോപണം. ദുബായ് മീഡിയ സിറ്റിയിലെ ലിമോസിന്റെ ഓഫീസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം അടച്ചുപൂട്ടിയിരുന്നു.

പ്രമുഖര്‍ക്കൊപ്പം നിറസാന്നിധ്യം

പ്രമുഖര്‍ക്കൊപ്പം നിറസാന്നിധ്യം

രക്ഷപ്പെടാന്‍ ശ്രമിക്കവെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റയാനെ ദുബായ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വലനി ഗോവയിലേക്ക് കടന്നു. ഫുട്‌ബോള്‍ ലോകത്ത് സുപരിചിതനാണ് സിഡ്‌നി ലിമോസ്. അദ്ദേഹത്തിന്റെ വളര്‍ച്ച എന്നും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ചര്‍ച്ചയായിരുന്നു. സിക്കോ, റൊണാള്‍ഡിഞോ, നെയ്മര്‍ തുടങ്ങിയവരുള്‍പ്പെടെ ലോകപ്രശസ്തരായ ഫുട്‌ബോള്‍ താരങ്ങള്‍ക്കും സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെയുള്ള പ്രമുഖര്‍ക്കുമൊപ്പമുള്ള ലിമോസിന്റെ ഫോട്ടോകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതെല്ലാം നിക്ഷേപകരുടെ വിശ്വാസം ലഭിക്കാനുള്ള തന്ത്രമായിരുന്നുവെന്നാണ് ബോധ്യമാകുന്നത്.

ലിമോസിന്റെ ഭാര്യ പറയുന്നത്

ലിമോസിന്റെ ഭാര്യ പറയുന്നത്

ഗോവ എഫ്‌സിയുടെ സ്‌പോണ്‍സര്‍ഷിപ്പ് അഞ്ചുവര്‍ഷത്തേക്ക് ലിമോസ് ഏറ്റെടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആദ്യത്തെ വര്‍ഷത്തിന് മാത്രം 3.2 കോടി രൂപ അദ്ദേഹം ചെലവഴിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഭാര്യയും ലിമോസും ആഡംബര ജീവിതം നയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ദുബായ് പോലീസിന് ലഭിച്ചിരുന്നു. ലോകത്തിന്റെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇരുവരും യാത്ര ചെയ്ത ഫോട്ടോകളും അന്വേഷണ സംഘം ശേഖരിച്ചു. അസൂയാലുകള്‍ ഒരുക്കിയ കെണിയാണ് ഈ കേസെന്ന് ലിമോസിന്റെ ഭാര്യ വലനി പറഞ്ഞു. ഇത് അന്തിമ വിധിയല്ലെന്നും അപ്പീല്‍ സമര്‍പ്പിക്കുമെന്നും വലനി സൂചിപ്പിച്ചു.

ഗര്‍ഭിണിയായ ഗായികയെ വെടിവച്ചുകൊന്നു; ആഘോഷത്തിനിടെ എഴുന്നേറ്റില്ല!! ഞെട്ടുന്ന സംഭവംഗര്‍ഭിണിയായ ഗായികയെ വെടിവച്ചുകൊന്നു; ആഘോഷത്തിനിടെ എഴുന്നേറ്റില്ല!! ഞെട്ടുന്ന സംഭവം

English summary
Two Goans, living in Dubai, sentenced to 517 years jail for running ponzi scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X