Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിന്റെ മൂക്കിന്‍തുമ്പില്‍ വെച്ച് അസദിന് നേരെ കൊലപാതകശ്രമം? വിഷബാധയേറ്റതായി റിപ്പോര്‍ട്ട്

മോസ്‌കോ: മുന്‍ സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന് വിഷ ബാധയേറ്റതായി റിപ്പോര്‍ട്ട്. മുന്‍ റഷ്യന്‍ ചാരന്‍ കൈകാര്യം ചെയ്യുന്ന ജനറല്‍ എസ് വി ആര്‍ എന്ന ഓണ്‍ലൈന്‍ സൈറ്റിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. 59 കാരനായ അസദിന് ഞായറാഴ്ച കടുത്ത ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ട് ഗുരുതരമായി രോഗബാധിതനായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരിശോധനയില്‍ ശരീരത്തില്‍ വിഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് തന്നെ വൈദ്യ സഹായം ലഭിച്ചെന്നും തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില സ്ഥിരമായി എന്നുമാണ് പറയപ്പെടുന്നത്. കൊലപാതക ശ്രമമാണോ നടന്നത് എന്നതിനെ കുറിച്ച് ആശങ്കയുണ്ട്. സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതോടെ ഡിസംബര്‍ 8 മുതല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ സംരക്ഷണയിലാണ് അസദ്.

Bashar al-Assad

സംഭവത്തില്‍ റഷ്യന്‍ അധികൃതരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം അസദിന് വിഷ ബാധയേറ്റത് എങ്ങനെയെന്നറിയാന്‍ അന്വേഷണം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അസദും ഭാര്യ അസ്മ ഉള്‍പ്പെടെയുള്ള കുടുംബവും മോസ്‌കോയില്‍ പ്രവാസ ജീവിതം നയിക്കുകയാണ്. ലണ്ടനില്‍ ജനിച്ച അസ്മയ്ക്ക് പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ബ്രിട്ടനിലേക്ക് മടങ്ങുന്നതിന് വിലക്കുണ്ട്.

അസ്മ യു കെയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും വിവാഹ മോചനത്തെ കുറിച്ച് ആലോചിക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അസ്മ അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ബാധിതയാണ്. അസ്മ മോസ്‌കോയില്‍ ചികിത്സയിലാണെന്ന് പറയപ്പെടുന്നു. അധികാരത്തില്‍ നിന്ന് പുറത്താകുന്നതിന് മുമ്പ് അസദ് ഏകദേശം 270 കിലോ ഗ്രാം സ്വര്‍ണവും 2 ബില്യണ്‍ ഡോളറും മോസ്‌കോയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്.

അസദിനും കൂട്ടാളികള്‍ക്കും റഷ്യന്‍ തലസ്ഥാനത്ത് മോസ്‌കോ സിറ്റിയിലെ അംബര ചുംബികളുടെ സമുച്ചയത്തിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ ഒന്നിലധികം സ്വത്തുക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിസംബറിന്റെ തുടക്കത്തില്‍ വിമതര്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്നാണ് ബഷര്‍ അല്‍ അസദിന് രാജ്യം വിട്ട് ഓടേണ്ടി വന്നത്.

11 ദിവസത്തെ ആക്രമണത്തിന് ശേഷം അസദിനെ അട്ടിമറിച്ചതായി പ്രഖ്യാപിച്ച് ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ ( എച്ച്ടി എസ്) നേതൃത്വത്തിലുള്ള വിമത സഖ്യം ഡമാസ്‌കസ് പിടിച്ചടക്കി. ഇതിന് തൊട്ടു മുന്‍പാണ് ബഷര്‍ അല്‍- അസാദ് റഷ്യയിലേക്ക് പലായനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+