കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയെ നന്നാക്കാന്‍ ഗുഡ് പാര്‍ട്ടിയുമായി മുന്‍മന്ത്രി

  • By Desk
Google Oneindia Malayalam News

അങ്കാറ: തുര്‍ക്കി നന്നാവുമെന്ന മുദ്രാവാക്യവുമായി മുന്‍ ആഭ്യന്തര മന്ത്രി മിറാല്‍ അക്‌സെനറുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. 550 അംഗ പാര്‍ലമെന്റിലെ അഞ്ച് എം.പിമാരുടെ പിന്തുണയുള്ള പാര്‍ട്ടിക്ക് ഗുഡ് പാര്‍ട്ടി എന്നാണ് പേരിട്ടിരിക്കുന്നത്. സൂര്യനാണ് ചിഹ്നം. തുര്‍ക്കിയുടെ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന മാറ്റമായിരിക്കും തന്റെ പാര്‍ട്ടി കൊണ്ടുവരികയെന്ന പാര്‍ട്ടി പ്രഖ്യാപന സമ്മേളനത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി അവര്‍ പറഞ്ഞു.

ഹാഫിസ് സയ്ദ് ഭീകരനല്ല, യുഎസ് പട്ടികയിൽ സയ്ദിന്റെ പേരില്ല, പാകിസ്താന്റെ വെളിപ്പെടുത്തൽ
തുര്‍ക്കി ജനതയ്ക്ക് മടുത്തിരിക്കുന്നു. രാഷ്ട്രം ചിന്നഭിന്നമായിരിക്കുന്നു. ക്രമസമാധാനം തകര്‍ന്ന്തരിപ്പണമായിരിക്കുന്നു. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാറ്റുകയല്ലാതെ മുന്നില്‍ വേറെ പോംവഴികളില്ല- 61കാരിയായ മുന്‍ മന്ത്രി പറഞ്ഞു. മധ്യ-വലതുപക്ഷ പാര്‍ട്ടിയെന്നാണ് തന്റെ പാര്‍ട്ടിയെ അവര്‍ വിശേഷിപ്പിച്ചത്. ബഹുസ്വരത, ജനാധിപത്യം, നിയമവാഴ്ച, ആവിഷ്‌കാര സ്വാതന്ത്ര്യം, ദേശീയ മൂല്യങ്ങള്‍ തുടങ്ങിയവയാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. രാജ്യത്ത് ജനാധിപത്യം ഭീഷണിയെ നേരിടുകയാണ്. ഭരണകൂടത്തിന്റെ നീതിയാണ് ഇപ്പോള്‍ നടമാടുന്നത്- പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയെ ലക്ഷ്യംവച്ചുകൊണ്ട് അവര്‍ പറഞ്ഞു. ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ഗുണമെന്നത് സ്വന്തം ജനതയോടുള്ള നീതിയായിരിക്കണം. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി.

turkey

കഴിഞ്ഞ ഏപ്രിലില്‍ നടന്ന ഭരണ പരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട ഹിതപ്പരിശോധനയെ എതിര്‍ത്ത് വോട്ട് ചെയ്തവരില്‍ പ്രധാനിയായിരുന്നു അക്‌സെനര്‍. തുര്‍ക്കിയുടെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിന്ന് പ്രസിഡന്റ് സമ്പ്രദായത്തിലേക്കുള്ള മാറ്റമാണ് ഭരണഘടനാ പരിഷ്‌ക്കാരത്തിലൂടെ സംഭവിച്ചത്. ഇതുപ്രകാരം 2019ലെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് വൈസ് പ്രസിഡന്റിനെയും മന്ത്രിമാരെയും മുതിര്‍ന്ന ഓഫീസര്‍മാരെയും ജഡ്ജിമാരെയും നിയമിക്കാനുള്ള അധികാരമുണ്ടായിരിക്കും. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരവും പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. എന്നാല്‍ എല്ലാ അധികാരവും ഒരാളില്‍ കേന്ദ്രീകരിക്കപ്പെടുന്ന പുതിയ സമ്പ്രദായത്തിനെതിരാണ് തങ്ങളെന്ന് ഗുഡ് പാര്‍ട്ടി പ്രഖ്യാപിച്ചു.
English summary
ex turkish minister meral aksener launches new party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X