കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യഭാര്യ ജീവനാംശമായി വാങ്ങിയിരുന്നത് പകുതിയിലേറെ ശമ്പളം; ചതി മനസ്സിലാക്കിയ ഭർത്താവിന് കോടതി ആശ്രയം

  • By Desk
Google Oneindia Malayalam News

അബുദാബി: വിവാഹബന്ധം വേർപെടുത്തിയ ഭാര്യയ്ക്ക് ഭർത്താവ് നൽകിവന്നിരുന്ന ജീവനാംശം തുടരേണ്ടതില്ലെന്ന് അബുദാബി കുടുംബകോടതിയുടെ വിധി. ഇൗ ബന്ധത്തിൽ ഇവർക്ക് കുട്ടികളുമുണ്ട്. കുട്ടികളുടെ ആവശ്യത്തിനായാണ് ഭർത്താവ് മാസം തോറും ജീവനാംശം നൽകിയിരുന്നത്. എന്നാൽ വിവാഹം ബന്ധം വേർപെടുത്തിയ ശേഷം മറ്റൊരാളെ വിവാഹം ചെയ്തത ആദ്യഭാര്യ ഇൗ പണം തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അബുദാബി കോടതിയുടെ നിർണായക വിധി. ആദ്യഭാര്യ തന്നെ കബളിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി എമിറാത്തി ഭർത്താവാണ് അബുദാബി കുടുംബകോടതിയിൽ പരാതി നൽകിയത്. കുട്ടികളുടെ സംരക്ഷണ ചുമതല തനിക്ക് നൽകണമെന്നും ഇയാൾ കോടതിയിൽ വാദിച്ചിരുന്നു.

പകുതിയിലേറെ ശമ്പളം ആദ്യ ഭാര്യയ്ക്ക്

പകുതിയിലേറെ ശമ്പളം ആദ്യ ഭാര്യയ്ക്ക്

എമിറാത്തി ഭർത്താവിന്റെ ശമ്പളത്തിന്റെ 75 ശതമാനവും ആദ്യ ഭാര്യക്ക് ജീവനാംശമായി നൽകിവരികയായിരുന്നു. മൂന്ന് മക്കളുടെ വിദ്യാഭ്യാസചെലവ്, വീട്ടുവാടക, മറ്റുചെലവുകൾ എല്ലാം ഉൾപ്പെടുത്തി 30,000 ദിർഹമായിരുന്നു മാസംതോറും നൽകി വന്നിരുന്നത്. തനിക്ക് മാസത്തിൽ 40,000 ദിർഹമാണ് ശമ്പളമെന്നും ഇതിന്റെ 75 ശതമാനവും മുൻഭാര്യയ്ക്കാണ് നൽകുന്നതെന്നും എമിറാത്തി കോടതിയിൽ വ്യക്തമാക്കി.

മുൻഭർത്താവിനെ കബളിപ്പിച്ചു

മുൻഭർത്താവിനെ കബളിപ്പിച്ചു

മുൻ ഭാര്യയ്ക്ക് പുതിയ ഭർത്താവിൽ ഒരു കുഞ്ഞ് ജനിച്ചിരുന്നു, ഇവരെല്ലാവരും താൻ വാടക നൽകുന്ന വീട്ടിലാണ് താമസിക്കുന്നതെന്ന് എമിറാത്തി കോടതിയിൽ പറഞ്ഞു. മുൻ ഭാര്യയ്ക്കും തൻരെ കുട്ടികൾക്കും നൽകുന്ന ജീവനാംശം മറ്റൊരാളും കുഞ്ഞുമാണ് ഉപയോഗിക്കുന്നതെന്നും ഇത് തടയണമെന്നുമാണ് ഇയാൾ കോടതിയിൽ വാദിച്ചത്.

പുനർവിവാഹം അറിഞ്ഞിരുന്നില്ല

പുനർവിവാഹം അറിഞ്ഞിരുന്നില്ല

വിവിധ കുടുംബപ്രശ്നങ്ങളെ തുടർന്ന് ഏതാനും വർഷങ്ങൾ മുമ്പാണ് ഇവർ വിവാഹബന്ധം വേർപെടുത്തിയത്.
വിവാഹമോചനത്തിന് ശേഷം ഭാര്യ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോന്നിരുന്നു. പിന്നീട് മാസം തോറും പണം അയക്കുമെന്നല്ലാതെ മറ്റ് ബന്ധങ്ങൾ ഒന്നും ഇല്ലായിരുന്നു. ഇവർ പുനർവിവാഹം കഴിച്ചതോ കുഞ്ഞു ജനിച്ചതോ അറിഞ്ഞിരുന്നില്ല . അടുത്തിടെയാണ് യാദൃശ്ചികമായി ആദ്യഭാര്യയെ കണ്ടതെന്നും,അങ്ങനെയാണ് താൻ വഞ്ചിതനാകുകയായിരുന്നുവെന്ന കാര്യം അറിഞ്ഞതെന്നും എമിറാത്തി കോടതിയിൽ ബോധിപ്പിച്ചു.

കോടതിയുടെ ഇടപെടൽ

കോടതിയുടെ ഇടപെടൽ

എമിറാത്തി ഭർത്താവിൻരെ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് കോടതിക്ക് ബോധ്യമാവുകയായിരുന്നു. പുനർവിവാഹം ചെയ്തതിനാൽ തുടർന്ന് ജീവനാംശം നൽകാൻ സാധിക്കില്ലന്നായിരുന്നു പ്രധാന ആവശ്യം. വിദേശിയായ മറ്റൊരാൾക്കൊപ്പം കഴിയാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഇടപെട്ട കോടതി ജീവനാംശം നൽകേണ്ടതില്ലെന്നും,കുട്ടികളുടെ സംരക്ഷണ ചുമതല ഇനിമുതൽ പിതാവിനാണെന്നും ഉത്തരവിട്ടു.

English summary
ex-wife cheated emirati husband claiming major share of his salary as alimony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X