Get Updates
Get notified of breaking news, exclusive insights, and must-see stories!

മറഡോണ തട്ടിപ്പുകാരനാണെന്ന് മുന്‍ ഭാര്യ

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയ്‌ക്കെതിരെ മുന്‍ ഭാര്യ രംഗത്ത്. തന്റെ 6 മില്യണ്‍ ഡോളര്‍ മോഷ്ടിച്ചെന്ന് കാട്ടി മറഡോണ നല്‍കിയ പരാതിയില്‍ കോടതിയില്‍ ഹാജരായപ്പോഴാണ് മുന്‍ ഭാര്യ ക്ലൗഡിയ വില്ലാഫെയ്ന്‍ മറഡോണയ്‌ക്കെതിരെ ആഞ്ഞടിച്ചത്. മറഡോണയെ ഒരു തട്ടിപ്പുകാരനെന്നായിരുന്നു മുന്‍ ഭാര്യ വിശേഷിപ്പിച്ചത്.

മക്കളായ ദല്‍മയുടെയും ജിയാനിന്നയ്ക്കുമൊപ്പമായിരുന്നു ക്ലൗഡിയ ബ്യൂണസ് ഐറിസിലെ കോടതിയിലെത്തിയത്. മറഡോണ കോടതിയില്‍ ഹാജരായില്ല. എന്നാല്‍ അദ്ദേഹം ഒരു മൊബൈല്‍ സന്ദേശം അയച്ചിരുന്നു. തന്റെ പണം തിരികെ കിട്ടണമെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരുടെയെങ്കിലും പേര് ചീത്തയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ പണം തിരിച്ചു കിട്ടണമെന്നുമാണ് മറഡോണയുടെ ആവശ്യം.

maradona

തന്റെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണം അപ്രത്യക്ഷമായെന്ന് കാട്ടിയാണ് മറഡോണ നേരത്തെ പരാതി നല്‍കിയിരുന്നത്. മോഷണത്തിന് പിന്നില്‍ മുന്‍ ഭാര്യയാണെന്നും മറഡോണ ഉറപ്പിച്ചു പറയുന്നു. കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്ലൗഡിയയ്ക്ക് വന്‍ സമ്പാദ്യമുണ്ടെന്ന് കണ്ടെത്തി. മിയാമിയില്‍ 2 മില്യണ്‍ ഡോളര്‍ വീതം വിലവരുന്ന മൂന്നു ഫ് ളാറ്റുകളും, ഉറുഗ്വയില്‍ 3 മില്യണ്‍ ഡോളര്‍ നിക്ഷേപവുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാല്‍ ഇത് മറഡോണയുടെ സമ്പാദ്യമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

വിഷയം പറഞ്ഞു തീര്‍ക്കാവുന്നതാണെന്നും അമ്മ മോഷ്ടിച്ചിട്ടില്ലെന്നുമാണ് ഇക്കാര്യത്തില്‍ മക്കളുടെ നിലപാട്. 1998ലാണ് മറഡോളയും ക്ലൗഡിയയും വിവാഹിതരായത്. 2003ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ഉള്ള രണ്ടു മക്കളെ കൂടാതെ നിയമപരമല്ലാത്ത രീതിയിലുള്ള ബന്ധത്തിലും മറഡോണയ്ക്ക് രണ്ടു മക്കളുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+