Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തർ രാജകുമാരന്റെ മുൻ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി

ദോഹ; ഖത്തർ രാജകുമാരന്റെ മുൻ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുൽ അസീസ് ബിൻ ഖലീഫ അൽതാനിയുടെ ഭാര്യയായിരുന്ന കാസിയ ഗല്ലാനിയോയെ ആണ് സ്പെയിനിലെ മാർബെല്ലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങളായി മക്കളുടെ ഫോൺകോളുകളോട് പ്രതികരിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് പോലീസ് ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.

 deat-1645347779-1649228

അമിതമായ ലഹരി ഉപയോഗത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഖത്തർ അമീറിന്റെ അമ്മാവനും ശതകോടീശ്വരനുമായ അബ്ദളസീസ് ബിൻ ഖാലിഫാ അൽ താനി എന്ന 73 കാരന്റെ മൂന്നാം ഭാര്യയായിരുന്നു കാസിയ ഗല്ലാനിയോ. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്. അൽ തനിയിൽ നിന്നും വിവാഹമോചനം നേടിയ ഇവർ കുട്ടികളെ വിട്ടുകിട്ടാനായി 15 വർഷമായി നിയമ പോരാട്ടം നടത്തി വരികയായിരുന്നു. തന്റെ ഭർത്താവ് മൂന്ന് മക്കളിൽ ഒരാളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇവർ അൽതാനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. എന്നാൽ മുൻ ഭാര്യയുടെ ആരോപണങ്ങൾ അൽ താനി നിഷേധിച്ചരുന്നു.

ലോസ് ഏഞ്ചൽസിൽ ജനിച്ച 45 കാരിയായ ഗല്ലാനിയോ 73-കാരനായ അൽതാനിയെ 2004-ൽ ആയിരുന്നു വിവാഹം കഴിച്ചത്. അമീറിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് രാജകുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ട അൽതാനി 1992-ൽ പാരീസിലേക്ക് താമസം മാറിയിരുന്നു.കാസിയ മാർബെല്ലയിലും മൂന്ന് പെൺമക്കളും അൽതാനിക്ക് ഒപ്പവുമായിരുന്നു കഴിഞ്ഞിരുന്നത്.

Recommended Video

cmsvideo
    സഹിക്കാനാകാതെ ഓടുന്നു,KKയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ | #India | OneIndia

    ഗല്ലാനിയോ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും മാനസിക പ്രശ്നങ്ങൾ നേരിട്ടതായും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് നാളുകളായി നാഢീ സംബന്ധമായ രോഗങ്ങളാൽ ഇവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസിയയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+