'ഇമ്രാന് ഇനി കപിൽ ശർമയുടെ കോമഡി ഷോയിൽ പങ്കെടുക്കാം', പരിഹസിച്ച് മുൻഭാര്യ റെഹം ഖാന്‍
ദില്ലി: പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ഇമ്രാന്‍ ഖാനെ പരിഹസിച്ച് മുന്‍ ഭാര്യ റെഹം ഖാന്‍. ഇമ്രാന്‍ ഖാന്‍ ഇനി കപില്‍ ശര്‍മ ഷോയിലെ നവജ്യോത് സിംഗ് സിദ്ദുവിന് മികച്ച പകരക്കാരനാകാം എന്നാണ് റെഹം ഖാന്റെ പരിഹാസം. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് റെഹത്തിന്റെ പരിഹാസം.
''ഇമ്രാന്‍ വളരെ വികാരഭരിതനാകുന്നത് കേട്ടു. ഇന്ത്യ അദ്ദേഹത്തിന് ബോളിവുഡില്‍ അവസരമൊരുക്കി നല്‍കണം. ഓസ്‌കറില്‍ വരെ പ്രകടനം നടത്താന്‍ കഴിവുളള ആളാണെന്നാണ് താന്‍ മനസ്സിലാക്കുന്നത്. ഹീറോ ആകണോ വില്ലനാകണോ എന്നുളളതെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടം. അദ്ദേഹത്തിന് ഹാസ്യകലയില്‍ നല്ല പ്രാവീണ്യമുണ്ട്. ഇന്ത്യയിലെ കോമഡി ട്രൂപ്പുകളില്‍ പങ്കെടുക്കാം. അതല്ലെങ്കില്‍ കപില്‍ ശര്‍മ ഷോയില്‍ സിദ്ദു പാജിയുടെ കസേര കാലിയാണ്. ഇപ്പോഴാണെങ്കില്‍ ഇമ്രാന്‍ കവിതയൊക്കെ ചൊല്ലാന്‍ തുടങ്ങിയിട്ടുണ്ട്. സിദ്ദുവുമായി ഇമ്രാന് നല്ല ബന്ധമാണ്. അതുകൊണ്ട് സിദ്ദുവുമായി ചേര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാം'' എന്നാണ് റെഹം പറഞ്ഞത്.

റെഹം ഖാന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായത് മുതല്‍ പല തവണ റെഹം ഖാന്‍ മുന്‍ ഭര്‍ത്താവിനെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇമ്രാന്‍ ഖാന് പാക് പ്രധാനമന്ത്രി സ്ഥാനമൊഴിയേണ്ടി വന്നത്. തൊട്ട് പിന്നാലെ മിനി ട്രംപ് എന്നായിരുന്നു റെഹം ഇമ്രാനെ വിശേഷിപ്പിച്ചത്.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ
പെഷവാറില്‍ ഇമ്രാന്‍ റാലിയെ അഭിസംബോധന ചെയ്ത് പ്രതിപക്ഷത്തിനും ജുഡീഷ്യറിക്കും എതിരെ ആഞ്ഞടിച്ച ദിവസം തന്നെയാണ് മുന്‍ ഭാര്യയുടെ പരിഹാസം. അര്‍ധരാത്രിയിലെ അവിശ്വാസ പ്രമേയ വോട്ടെടുപ്പിനെതിരെയാണ് ഇമ്രാന്‍ ആഞ്ഞടിച്ചത്. കഴിഞ്ഞ 45 വര്‍ഷങ്ങളായി ഈ രാജ്യത്തിന് തന്നെ അറിയാം. താന്‍ എപ്പോഴെങ്കിലും നിയമം ലംഘിച്ചിട്ടുണ്ടോ. താന്‍ ക്രിക്കറ്റ് താരമായിരുന്നപ്പോള്‍ ആരെങ്കിലും തനിക്കെതിരെ മാച്ച് ഫിക്‌സിംഗ് ആരോപണം ഉന്നയിച്ചിട്ടുണ്ടോ. എന്തിനാണ് അര്‍ധരാത്രി കോടതി തുറന്നത് എന്നാണ് ഇമ്രാന്റെ ചോദ്യം. സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ താന്‍ അപകടകാരിയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ അപകടകാരിയാണ് എന്നാണ് ഇമ്രാന്‍ ഖാന്‍ പ്രസംഗിച്ചത്.












Click it and Unblock the Notifications