Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്ടറിക്കുള്ളിലെ ജീവനക്കാരന്‍ വെടിയുതിര്‍ത്തു, നാല് മരണം, 20ഓളം പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: ഫാക്ടറിക്കുള്ളില്‍ ജീവനക്കാരനെന്ന വ്യാജേന കയറി പറ്റിയ അക്രമി വെടിയുതിര്‍ത്തു. അമേരിക്കയിലെ കന്‍സാസിലെ ഫാക്ടറിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു, 20ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായാണ് വിവരം. ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന കെഡ്‌റിക് ഫോര്‍ഡാണ് അക്രമം നടത്തിയത്. പെയിന്റിങ് ജീവനക്കാരനായിട്ടായിരുന്നു ഇയാള്‍ ഫാക്ടറിക്കുള്ളില്‍ കടന്നത്. 38കാരനായ ഇയാള്‍ ഫാക്ടറിക്ക് പുറത്തുള്ള സ്ത്രീയെയാണ് ആദ്യം അക്രമിച്ചതെന്ന് പറയുന്നു.

ഫാക്ടറി പാര്‍ക്കിങിലെ കാര്‍ ആക്രമിച്ച് രണ്ട് പേര്‍ക്ക് പരിക്കേല്‍പ്പിച്ചതിനുശേഷമാണ് ഇയാള്‍ ഫാക്ടറിക്കുള്ളില്‍ വെടിയുതിര്‍ത്തത്. വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഹാര്‍വി കൗണ്ടിയിലെ എക്‌സല്‍ കമ്പനിയിലാണ് വെടിവെപ്പുണ്ടായത്. തോക്കുമായി നില്‍ക്കുന്ന ഇയാളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഷോള്‍ഡറിലും കാലിലുമൊക്കെയാണ് പലര്‍ക്കും പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവരെ ക്രിസ്റ്റി ആശുപത്രിയിലും, വെസ്ലേ ആശുപത്രിയിലും ന്യൂട്ടണ്‍ മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. ഇയാള്‍ക്ക് ഐസിസ് ബന്ധമുണ്ടോയെന്ന അന്വേഷണം നടന്നുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+