കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ശക്തികളെല്ലാം തകര്‍ന്നു; പിടിച്ചുനിന്നത് ചൈന മാത്രം, ഇന്ത്യയും തളര്‍ന്നു... കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊറോണയും ലോക്ക് ഡൗണും ലോകത്തെ മൊത്തം പിടിച്ചുലച്ചിരിക്കുന്നു. വന്‍ശക്തി രാജ്യങ്ങളെല്ലാം തകരുകയാണ്. 40 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടിരിക്കുന്നതെന്ന് എന്‍എസ്ഒ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

ലോകത്തെ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7ന്റെ കാര്യം വളരെ കഷ്ടമാണ്. ചൈന മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന്് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യയുടെ വളര്‍ച്ചയില്‍ 23 ശതമാനം തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ചൈനയുടെ അവസ്ഥ

ചൈനയുടെ അവസ്ഥ

ആദ്യ പാദവാര്‍ഷികത്തില്‍ ചൈനയുടെ വളര്‍ച്ച 10 ശതമാനം കുറഞ്ഞിരുന്നു. രണ്ടാം പാദ വാര്‍ഷികത്തില്‍ 11.5 ശതമാനവും കുറഞ്ഞു. മറ്റു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടെ വളര്‍ച്ചയില്‍ വന്‍ തകര്‍ച്ചയുണ്ടായിട്ടില്ല.

ബ്രിട്ടന്റെ കാര്യം കഷ്ടം

ബ്രിട്ടന്റെ കാര്യം കഷ്ടം

ബ്രിട്ടന്റെ ജിഡിപിയാണ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. രണ്ടാം പാദവാര്‍ഷികത്തില്‍ 20.4 ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ടാംതവണയാണ് ബ്രിട്ടന്റെ വളര്‍ച്ച ഇടിയുന്നത്. ഫ്രാന്‍സിന്റെ വളര്‍ച്ചയില്‍ 13.8 ശതമാനം കുറവ് വന്നു.

ഇറ്റലിയും കാനഡയും ജര്‍മനിയും

ഇറ്റലിയും കാനഡയും ജര്‍മനിയും

ഇറ്റലിയുടെ ജിഡിപി 12.4 ശതമാനമാണ് കുറഞ്ഞത്. 1995ന് ശേഷം ആദ്യമായിട്ടാണ് ഇറ്റലി ഇത്രയും തകര്‍ച്ച നേരിടുന്നത്. കാനഡയുടെ ജിഡിപിയില്‍ 12 ശതമാനമാണ് കുറവുണ്ടായത്. നിക്ഷേപങ്ങളും ഇറക്കുമതി-കയറ്റുമതിയെല്ലാം കാനഡയില്‍ കുറഞ്ഞുവെന്ന് രേഖകള്‍ പറയുന്നു. ജര്‍മനി കഴിഞ്ഞ രണ്ടു പാദവാര്‍ഷികങ്ങളില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ്. രണ്ടാമത്തേതില്‍ 10.1 ശതമാനം തകര്‍ച്ചയുണ്ടായി.

അമേരിക്ക ഇങ്ങനെ പ്രതീക്ഷിച്ചുകാണില്ല

അമേരിക്ക ഇങ്ങനെ പ്രതീക്ഷിച്ചുകാണില്ല

അമേരിക്കയുടെ ജിഡിപി 9.5 ശതമാനമാണ് ഇടിഞ്ഞത്. 1947ന് ശേഷം ഇത്രയും തകര്‍ച്ച അമേരിക്ക നേരിടുന്നത് ആദ്യമായിട്ടാണ്. കൊറോണക്ക് മുമ്പ് ജി7 രാജ്യങ്ങളില്‍ അതിവേഗ വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യം അമേരിക്കയായിരുന്നു.

നെഗറ്റീവ് വളര്‍ച്ച

നെഗറ്റീവ് വളര്‍ച്ച

ജപ്പാന്റെ സാമ്പത്തിക രംഗവും തകര്‍ച്ചയിലാണ്. രണ്ടാം പാദവാര്‍ഷികത്തില്‍ ജപ്പാന് 7.6 ശതമാനം ഇടിവുണ്ടായി. ചൈന ഒഴിച്ചുള്ള എല്ലാ വന്‍കിട രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങി എന്നാണ് കണക്കുകള്‍. പ്രധാന രാജ്യങ്ങളെല്ലാം നെഗറ്റീവ് വളര്‍ച്ചയിലേക്ക് എത്തുകയാണ്.

ഇന്ത്യയുടെ അവസ്ഥ

ഇന്ത്യയുടെ അവസ്ഥ

ഇന്ത്യയുടെ ജിഡിപിയില്‍ 23.9 ശതമാനം കുറവ് വന്നുവെന്ന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കൊറോണ വൈറസ് വ്യാപനത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ സാമ്പത്തിക നില പരുങ്ങലിലായിരുന്നു. കൊറോണ കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൂടുതല്‍ പ്രതിസന്ധിയിലായി. ഇതിന്റെ ഫലമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. വ്യാപാരങ്ങളും സാമ്പത്തിക ഇടപാടുകളുമെല്ലാം കൂപ്പുകുത്തിയിരിക്കുകയാണ്.

സൗദി പാത തുറന്നുകൊടുത്തു; ഗള്‍ഫില്‍ ചരിത്ര നിമിഷം, ഇസ്രായേല്‍ വിമാനം യുഎഇയില്‍സൗദി പാത തുറന്നുകൊടുത്തു; ഗള്‍ഫില്‍ ചരിത്ര നിമിഷം, ഇസ്രായേല്‍ വിമാനം യുഎഇയില്‍

ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

English summary
Except China, all other top economies have suffered big GDP fall due to COVID-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X