ഇന്ത്യന്‍ കാഴ്ചകള്‍ കൂടി; പാക് ചാനലുകള്‍ക്ക് പിഴ
ഇസ്ലാമാബാദ്: ഇന്ത്യയിലെയും വിദേശങ്ങളിലെയും കൂടുതല്‍ രംഗങ്ങള്‍ കാണിച്ചതിന് പാകിസ്ഥാനിലെ വിനോദചാനലുകള്‍ക്ക് പിഴ. ഒരു കോടി രൂപയുടെ പിഴയാണ് പത്ത് ചാനലുകള്‍ക്കായി ചുമത്തിയത്. പാകിസ്ഥാന്‍ ഇലകട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ചാനലുകള്‍ക്ക് പിഴയിട്ടത്.
പരിധിയില്‍ കവിഞ്ഞ ഇന്ത്യന്‍ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് ചാനലുകള്‍ക്ക് പിഴ ചുമത്തുന്നതെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പരസ്യങ്ങളുടെയും പരിപാടികളുടെയും ഉള്ളടക്കം നിരീക്ഷിക്കുന്നതിനുള്ള ചുമതലക്കാരാണ് പാകിസ്ഥാന്‍ ഇലകട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള പത്ത് ശതമാനം പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാന്‍ മാത്രമേ പാകിസ്ഥാനിലെ വിനോദ ചാനലുകള്‍ക്ക് അനുമതിയുള്ളൂ. അതില്‍ത്തന്നെ അറുപത് ശതമാനമെങ്കിലും ഇന്ത്യന്‍ പരിപാടികളായിരിക്കണം. വിദേശ പരിപാടികളുടെ 40 ശതമാനം ഇംഗ്ലീഷ് പരിപാടികള്‍ സംപ്രേക്ഷണം ചെയ്യാനും അനുമതിയുണ്ട്.
ഹം ടി വി, ഓക്‌സിജന്‍ ടി വി, പ്ലേ ടി വി, കോഹിനൂര്‍ എന്റര്‍ടൈന്‍മെന്റ്, ടി വി വണ്‍ എന്റര്‍ടൈന്‍മെന്റ്, എന്‍ ടി വി എന്റര്‍ടൈന്‍മെന്റ്, ജി എക്‌സ് എം എന്റര്‍ടൈന്‍മെന്റ്, ജാല്‍വ എന്റര്‍ടൈന്‍മെന്റ് തുടങ്ങിയവയാണ് പിഴ ചുമത്തപ്പെട്ട ചാനലുകള്‍ എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications