കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രി അമിതമായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കരുതിയിരിക്കുക, സംഭവിക്കുന്നത്..!

Google Oneindia Malayalam News

ലണ്ടന്‍: ഒരു ദിവസത്തില്‍ മണിക്കൂറുകളോളമാണ് നമ്മള്‍ എല്ലാവരും സ്മാര്‍ട്ട് ഫോണുകളില്‍ ചെലവഴിക്കുന്നത്. ഒരു ദിവസം സ്മാര്‍ട്ട് ഫോണ്‍ കൈകൊണ്ട് തൊട്ടില്ലെങ്കില്‍ പല അസ്വസ്ഥതകളും നേരിടുന്നവരുമുണ്ട്. ഇന്ന് എല്ലാ വ്യക്തികളിലും സ്മാര്‍ട്ട് ഫോണ്‍ അത്രയ്ക്കും സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട് ശരിക്കും ഞെട്ടിക്കുന്ന ഒന്നാണ്. പുരുഷന്മാര്‍ രാത്രികാലങ്ങളില്‍ അമിതമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

smartphone

Recommended Video

cmsvideo
Sandra Thomas Exclusive Interview | Oneindia Malayalam

റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാനകാര്യങ്ങള്‍ ഇങ്ങനെയാണ്. 21ഉം 51ഉം വയസ് പ്രായമുള്ള പുരുഷന്മാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. രാത്രികാലത്ത് കിടക്കുന്നതിന് മുമ്പ് സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകളില്‍ നോക്കി കൂടുതല്‍ സമയം ചെലവഴിക്കുന്നത് മൂലം ബീജത്തിന്റെ ഗുണത്തില്‍ കുറവ് സംഭവിക്കുന്നുണ്ടെന്നാണ് ഗവേശകരുടെ കണ്ടെത്തല്‍. ഇതാദ്യമയാണ് ഇതുമായി ബന്ധപ്പെട്ട ഒരു പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഗവേഷണം നടത്തിയവരുടെ ഉറക്ക ശീലങ്ങളെ കുറിച്ചും, ഇലട്രോണിക് ഉപകരങ്ങളുടെ ഉപയോഗിത്തെ കുറിച്ചും വ്യക്തമായി ചോദിച്ചറിഞ്ഞിരുന്നു. വൈകുന്നേരവും രാത്രികാലങ്ങളിലും കൂടുതലായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ബീജത്തിന്റെ ചലന ശക്തി കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണക്കാരന്‍ ഫോണുകളില്‍ നിന്ന് വരുന്ന റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക്ക് റേഡിയോഷന്‍ ആണ്. ഇത് ചൂട് വര്‍ദ്ധിപ്പിച്ച് ബീജോല്‍പ്പാദനം മന്ദഗതിയിലാക്കുകയാണ് ചെയ്യുന്നത്.

കോവിഡിനെ അതിജീവിച്ച് 110 വയസുകാരി: മഞ്ചേരി മെഡിക്കല്‍ കോളേജിന് അഭിമാന നിമിഷം, അഭിനന്ദിച്ച് മന്ത്രികോവിഡിനെ അതിജീവിച്ച് 110 വയസുകാരി: മഞ്ചേരി മെഡിക്കല്‍ കോളേജിന് അഭിമാന നിമിഷം, അഭിനന്ദിച്ച് മന്ത്രി

'കൃത്രിമ ഭാഷയോ, ശൈലിയോ എനിക്കില്ല,വിവാഹത്തിനും മരണത്തിനും പാലുകാച്ചിനും പോകുന്ന എംപിയാണ്''കൃത്രിമ ഭാഷയോ, ശൈലിയോ എനിക്കില്ല,വിവാഹത്തിനും മരണത്തിനും പാലുകാച്ചിനും പോകുന്ന എംപിയാണ്'

English summary
Excessive smartphone use at night can affect men's fertility: Study Report suggests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X