സുന്ദരികളുമായി ലൈംഗികബന്ധം; ഐസിസ്സിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ തന്ത്രം
ബാഗ്ദാദ്: ഇറാഖില്‍ വളര്‍ന്നുവന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരാന്‍ തുടങ്ങുന്ന ഐസിസ്(ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദികള്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ സുന്ദരികളായ വനിതകളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഐസിസ് തീവ്രവാദി ഗ്രൂപ്പില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചശേഷം രക്ഷപ്പെട്ട ഷെര്‍കോ ഒമര്‍ എന്നയാള്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തീവ്രവാദികളുടെ പുതിയ തന്ത്രം വെളിപ്പെടുത്തിയത്.
ഐസിസ് തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചെത്തുന്ന സ്ത്രീകളെയും യുദ്ധത്തിനിടെ തടവിലാക്കപ്പെടുന്നവരെയുമാണ് പുരുഷ തീവ്രവാദികളുടെ ലൈംഗിക ദാഹത്തിനായി ഉപയോഗിക്കുന്നത്. സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുക മാത്രമല്ല, ഇവരില്‍ ഉണ്ടാകുന്ന കുട്ടികളെ ഭീകരന്മാരായി വളര്‍ത്തിയെടുക്കുകയും തീവ്രവാദികളുടെ ലക്ഷ്യമാണ്.

സ്ത്രീകളെ തീവ്രവാദികളുടെ ലൈംഗികതയ്ക്കുവേണ്ടി ഉപയോഗിക്കുന്നതിന് ഖുറാന് സൂക്തങ്ങളും ഉപയോഗിക്കുന്നുണ്ടത്രെ. വിശുദ്ധയുദ്ധത്തില്‍ മരിക്കുന്നവര്‍ക്ക് സ്വര്‍ഗമാണ് പ്രതിഫലമെന്നും അവിടെ അവരെ കാത്തിരിക്കുന്നത് 72 കന്യകമാരാണെന്നും യുവാക്കളെ വിശ്വസിപ്പിക്കുന്നു. ആയതിനാല്‍, ഭൂമിയിലും യഥേഷ്ടം സ്ത്രീകളെ ഉപയോഗിക്കാമെന്ന് തീവ്രവാദി തലവന്മാര് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
സ്ത്രീകളെ പുരുഷന്മാര്ക്ക് അടിമകളാക്കാന്‍ ഐസിസ്സിനോട് ആഭിമുഖ്യമുള്ള പ്രത്യേക വനിതാവിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 3,000ത്തോളം യസീദി വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ ഐസിസ്സിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ ബലാത്സംഗം ചെയ്ത് തങ്ങളുടെ ലൈംഗിക ദാഹത്തിന് ശമനം വരുത്തുകയാണ് തീവ്രവാദികള്‍. രക്ഷപ്പെട്ട സ്ത്രീകള്‍ക്ക് പറയാനുള്ളത് ക്രൂരമായ പീഡനത്തിന്റെ കഥകള്‍ മാത്രമാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications