ഹിരോഷിമയില്‍ സംഭവിച്ചത് ബ്രിട്ടണിലും? ആണവ റിയാക്ടറുകള്‍ക്ക് തീവ്രവാദ ഭീഷണി
ലണ്ടന്‍: ബ്രിട്ടന്റെ ന്യൂക്ലിയര്‍ മേഖലയ്ക്ക് സൈബര്‍, ഭീകര, അട്ടിമറി ഭീഷണികളുണ്ടെന്ന് ന്യൂക്ലിയര്‍ നിരീക്ഷണ സമിതിയുടെ മുന്നറിയിപ്പ്. ബ്രിട്ടനിലെ 15 റിയാക്ടറുകളാണ് വൈദ്യുതിയുടെ അഢ്ചിലൊന്ന് നിലനിര്‍ത്തുന്നത്. റിയാക്ടറുകള്‍ സംരക്ഷിക്കുന്നതിനു വേണ്ടി നിരീക്ഷണ സമിതി തയ്യാറാക്കിയ പദ്ധതി മന്ദഗതിയിലാണെന്നും സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ആഗോളവല്‍ക്കരണവും ഡിജിറ്റലൈസേഷനും ഏറുകയാണ്. അതിനനുസരിച്ച് സൈബര്‍ മേഖലയും വ്യത്യാസപ്പെടുകയും ഭീകരാക്രമണ സാധ്യത വര്‍ധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. സോമര്‍സെറ്റിലെ ഹിങ്ക്‌ലി പോയിന്റില്‍ 24.5 ബില്യന്‍ മുടക്കില്‍ ന്യൂക്ലിയര്‍ റിയാക്ടര്‍ നിര്‍മിക്കാനുള്ള കരാറില്‍ നിന്ന് ഫ്രഞ്ച് കമ്പനി പിന്‍മാറിയാക്കുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് സമിതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നത്.

ന്യൂക്ലിയര്‍ മേഖലയ്ക്ക് നേരെയുള്ള ആക്രമണ ശ്രമങ്ങളെ കരുതലോടെ നേരിടുമെന്നും അതിന് ദേശീയ അന്തര്‍ ദേശീയ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളും മറ്റും നടപ്പാക്കും.
ഡ്രോണ്‍ ആക്രമണം പോലൊന്നിനെ പ്രതിരോധിക്കാന്‍ ഈ റിയാക്ടറിനു പ്രതിരോധിക്കാന്‍ ഖഴിയില്ല. അതേസമയം നിലവിലുള്ള റിയാക്ടറുകള്‍ 1950ലും 1960ലും നിര്‍മ്മിച്ചിട്ടുള്ളതാണെന്നും ആ സമയതൊന്നും ഭീകരാക്രമണ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടിലെലന്നും ന്യൂക്ലിയര്‍ വിദഗ്ദന്‍ ജോണ്‍ ലാര്‍ജ് പറഞ്ഞു.












Click it and Unblock the Notifications