കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ വാക്സിനെടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്; പുതിയ നിർദ്ദേശം ഇങ്ങനെ...

സൗദി അറേബ്യയില്‍ വാക്സിനെടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ്; പുതിയ നിർദ്ദേശം ഇങ്ങനെ...

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്ത പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ ഇളവ് പ്രഖ്യാപിച്ചു. ഇനി മുതൽ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന് മൂന്ന് ദിവസം മാത്രം മതിയാവും എന്നതാണ് പുതിയ നിർദ്ദേശം.

ഡിസംബര്‍ നാല് മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ആദ്യ ഡോസ് കോവിഡ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്നാണ് എടുത്തത് എങ്കില്‍ ഏത് രാജ്യത്ത് നിന്നും മടങ്ങി വരുന്നവര്‍ക്കും സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശന അനുമതിയും ഉണ്ടാകും.

1

അതേസമയം, ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ച ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് വരുന്നവര്‍ക്ക് സൗദിയിൽ എത്തിയാല്‍ അഞ്ച് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. എന്നാൽ, ഒരു ഡോസ് വാക്സിന്‍ സൗദി അറേബ്യയില്‍ നിന്ന് സ്വീകരിച്ചവർ ആണെങ്കില്‍ മൂന്ന് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയാവും എന്നതാണ് പുതിയ അറിയിപ്പ്. എന്നാൽ, സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനും എടുത്തവര്‍ക്ക് ക്വാറന്റീന്‍ ആവശ്യം ഇല്ല.

ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് ഡിസംബര്‍ ഒന്ന് പുലര്‍ച്ചെ ഒരു മണി മുതല്‍ നേരിട്ടുള്ള പ്രവേശനം സൗദി അനുവദിച്ചിട്ടുണ്ട്. നടപടി പ്രാബല്യത്തിൽ ആകുന്നതോടെ ഇന്ത്യക്കാര്‍ക്ക് മറ്റൊരു രാജ്യത്തും 14 ദിവസം താമസിക്കാതെ സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കും.

കോവിഡ് വകഭേദം; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്കോവിഡ് വകഭേദം; ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തില്‍ വിലക്ക്

2

ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും സൗദിയിലെത്തിയാല്‍ അഞ്ച് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ ആവശ്യമുള്ള വിഭാഗങ്ങള്‍ തങ്ങള്‍ യാത്ര ചെയ്യുന്ന വിമാന കമ്പനിയുടെ കീഴിലുള്ള ഹോട്ടലുകളിലോ രാജ്യത്ത് ക്വാറന്റീന് അംഗീകാരമുള്ള ഹോട്ടലുകളിലോ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇവര്‍ സൗദിയിലെത്തി 24 മണിക്കൂറിനുള്ളിലും അഞ്ചാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധന നടത്തണം.

3


അതേസമയം, സൗദി അറേബ്യയില്‍ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് കൂടി നേരിട്ടുള്ള പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ ഇത് ഇപ്പോഴും പ്രവേശന വിലക്ക് തുടരുന്ന തുര്‍ക്കി, ലെബനാന്‍, എത്യോപ്യ, അഫ്‍ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കും കൂടുതൽ പ്രയോജനപ്പെടുക.
പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക , നമീബിയ , ബോട്‌സ്വാന , സിംബാവെ , മൊസാംബിക് , ഈസ്വതിനി , ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചും ഉള്ള സര്‍വീസുകള്‍ക്ക് ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിപക്ഷ ചേരിയില്‍ മൂപ്പിളമ തര്‍ക്കം!! കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ തൃണമൂല്‍ പങ്കെടുത്തേക്കില്ലപ്രതിപക്ഷ ചേരിയില്‍ മൂപ്പിളമ തര്‍ക്കം!! കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ തൃണമൂല്‍ പങ്കെടുത്തേക്കില്ല

Recommended Video

cmsvideo
ഒമിക്രോൺ വകഭേദത്തെ നേരിടാൻ അപ്ഡേറ്റഡ് വാക്സിൻ..ഫൈസർ ഇറക്കുന്നു
4

ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കണം എങ്കില്‍ ഇനി മുതൽ വിലക്ക് പിൻവലിക്കും വരെ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം കഴിയേണ്ടി വരും. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ യു എ ഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കുവൈറ്റും കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാൽ, കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സിവില്‍ ഏവിയേഷന്‍ വിഭാഗം കഴിഞ്ഞ ദിവസം ആണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാവെ, മൊസാംബിക്, ലിസോത്തോ, ഈസ്വാതിനി, സാംബിയ , മാലാവി എന്നീ രാജ്യങ്ങളില്‍ നിന്നും ഉളള വാണിജ്യ വിമാനങ്ങള്‍ക്കാണ് കുവൈത്തില്‍ വിലക്കുള്ളത്.

English summary
Exemption from quarantine for vaccinated expatriates in Saudi Arabia; The new rules is as follows ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X