കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിച്ചു.. കപ്പടിച്ചു.. ദുബായ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിലെ സമ്മാന തുക മുഴുവന്‍ ദുരിതബാധിതര്‍ക്ക്

  • By Desk
Google Oneindia Malayalam News

ദുബായ് : അവര്‍ കളം നിറഞ്ഞു കളിച്ചു. അവസാനം കപ്പടിക്കുകയും ചെയ്തു. എന്നാല്‍ കായിക അധ്വാന കൊണ്ട് നേടിയ സമ്മാന തുക മുഴുവനായും പ്രളയദുരിതത്തില്‍ വലയുന്ന മനുഷ്യര്‍ക്ക് നല്‍കി ഒരു പറ്റം പ്രവാസലോകത്തെ കായിക താരങ്ങള്‍ മാത്യകയായി. കഴിഞ്ഞ ദിവസം അജ്മാനില്‍ നടന്ന ദുബായ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിലെ ജേതാക്കളായ സിയാന എസ് ജി എം സി യാണ് തങ്ങളുടെ വിജയ-സമ്മാനമായ ഒരു ലക്ഷം രൂപ ദുരിതബാധിതര്‍ക്ക് നല്‍കിയത്.

എന്നാല്‍ ടൂര്‍ണമെന്റിലെ ഒന്നാം സ്ഥാനക്കാര്‍ മാത്രമല്ല ദുരിത മുഖങ്ങള്‍ക്ക് കൈതാങ്ങായത്. രണ്ടാസ്ഥാനക്കാരായ അബോണ്‍ മെഡിനും ഈ നന്മകൊപ്പം ചേര്‍ന്ന് മാത്യക കാട്ടി. ഈ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് ടീം സിയാന എസ് ജി എം സി കീരീടം സ്വന്തമാകുന്നത്. ആവേശ ഫൈനലില്‍ ദുബായ് അബോണ്‍ മെഡിനെ എട്ടു വിക്കറ്റുകള്‍ ടീം സിയാന പരാജയപ്പെടുത്തി.

flood-22-1471

ആദ്യം ബാറ്റു ചെയ്ത അബോണ്‍ മെഡിന് നിശ്ചിത പന്ത്രണ്ടു ഓവറില്‍ എഴുപത്തി ഏഴു റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിയാന എസ് ജി എം സി ആറു ഓവറില്‍ എഴുപത്തി എട്ടു റണ്‍സ് എടുത്ത് വിജയലക്ഷ്യം കണ്ടു. സമ്മാന ചടങ്ങില്‍ ദുബായ് പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ ബക്കര്‍ തളി ,റിച്ചു, ഫിറോസ് , റഹീം, ബ്ലാക്ക് ടൈഗേഴ്സ്, ഷിയാസ് യൂത്ത് ഇന്ത്യ റഫീഖ് സിയാന, അഷറഫ് സിയാന, ഉബൈദ് അബോണ്‍ മേഡ്, ഷറഫ് പത്തുകണ്ടം, റഹീസ്, സക്കറിയ, അബു അസിം, എന്നിവരും സംബന്ധിച്ചു.

English summary
expat athlets donates their price money to relief fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X