കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടിൽ പോകാൻ അവധി നൽകിയില്ല, മാനേജരെ കഴുത്തറുത്ത് കൊന്ന് പ്രവാസി! മുഖത്ത് 13 വെട്ട്!

Google Oneindia Malayalam News

ദുബായ്: നാട്ടില്‍ പോകാന്‍ അവധി നല്‍കാത്തതിനെ തുടര്‍ന്ന് ദുബായില്‍ പ്രവാസിയായ യുവാവ് മാനേജരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പിന്നാലെ 21കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിലേക്ക് പോകാന്‍ യുവാവ് മാനേജരോട് അവധിക്ക് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മാനേജരുമായി യുവാവ് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. മാത്രമല്ല യുവാവിനെ മാനേജര്‍ ഇറക്കി വിടുകയുമുണ്ടായി.

ഇതോടെയാണ് യുവാവ് കൊല നടത്താന്‍ തീരുമാനിച്ചത്. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ ജോലി കഴിഞ്ഞ് പോകുന്നത് വരെ ഇയാള്‍ കാത്ത് നിന്നും. അതിന് മുന്‍പായി സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതും യുവാവ് ഉറപ്പാക്കി. തുടര്‍ന്ന് ഓഫീസില്‍ കയറി മാനേജരെ ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് കഴുത്ത് അറുത്താണ് കൊലപാതകം നടത്തിയിരിക്കുന്നത്. മാത്രമല്ല ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്.

s

Recommended Video

cmsvideo
Dubai launches retirement visa for expats | Oneindia Malayalam

മാനേജരുടെ മുഖത്ത് 13 തവണയാണ് വെട്ടേറ്റത് എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ ഗുരുതരമായ 6 മുറിവുകള്‍ ആണ് ഉണ്ടായിരുന്നത്. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ ആണ് മാനേജര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. അതിനിടെ കൊല നടത്തിയ ശേഷം യുവാവ് സ്വദേശമായ കിര്‍ഗിസ്ഥാനിലേക്ക് മടങ്ങിപ്പോകാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചത് തിരിച്ചടിയായി.

 അവസാന നിമിഷങ്ങളിൽ അണിഞ്ഞത്, കരിപ്പൂരിൽ മരണപ്പെട്ട ഭാര്യയുടെ ആഭരണങ്ങൾ സംഭാവന നൽകി നിജാസ്! അവസാന നിമിഷങ്ങളിൽ അണിഞ്ഞത്, കരിപ്പൂരിൽ മരണപ്പെട്ട ഭാര്യയുടെ ആഭരണങ്ങൾ സംഭാവന നൽകി നിജാസ്!

തുടര്‍ന്ന് കോണ്‍സുലേറ്റിലേക്ക് പോയ ഇയാള്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അതിനിടെയാണ് യുവാവിനെ സംബന്ധിച്ച് കൊലക്കേസില്‍ സംശയം ഉയര്‍ന്നത്. മാനേജരെ അവസാനമായി കണ്ടത് ഈ യുവാവാണ് എന്ന വിവരാണ് കേസില്‍ നിര്‍ണായകമായത്. കോണ്‍സുലേറ്റിന് പുറത്ത് വെച്ച് ഇയാളെ പോലീസ് പിടികൂടി. യുവാവിനെതിരെ ദുബായ് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. വിചാരണ ഒക്ടോബറിലാണ് നടക്കുക. അല്‍ ഖുവോസ് മേഖലയിലെ ഒരു ഗ്യാരേജില്‍ ആയിരുന്നു കിര്‍ഗിസ്ഥാന്‍ സ്വദേശിയായ 21കാരന്‍ ജോലി ചെയ്തിരുന്നത്.

വീണ്ടും നടുക്കം! കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചെന്ന് പരാതി!വീണ്ടും നടുക്കം! കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചെന്ന് പരാതി!

ധനമന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് 19 സ്ഥിരീകരിച്ചു! രോഗ ഉറവിടം വ്യക്തമല്ല; സംസ്ഥാനത്താദ്യം!ധനമന്ത്രി ടിഎം തോമസ് ഐസകിന് കൊവിഡ് 19 സ്ഥിരീകരിച്ചു! രോഗ ഉറവിടം വ്യക്തമല്ല; സംസ്ഥാനത്താദ്യം!

 സർക്കാർ ജോലി അന്വേഷിക്കുന്നവരെ ഞെട്ടിക്കുന്ന ഉത്തരവ്, കേന്ദ്ര സർക്കാരിനെതിരെ തോമസ് ഐസക് സർക്കാർ ജോലി അന്വേഷിക്കുന്നവരെ ഞെട്ടിക്കുന്ന ഉത്തരവ്, കേന്ദ്ര സർക്കാരിനെതിരെ തോമസ് ഐസക്

English summary
Expat murdered manager for not giving leave to go home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X