Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളെ ആശങ്കയിലാഴ്ത്തി ഒമാനില്‍ വിസാ വിലക്ക്, വിലക്ക് മലയാളികള്‍ കൂടുതലുള്ള 87 തസ്തികകളില്‍

Recommended Video

cmsvideo
    ഒമാനിൽ വിസ വിലക്ക്, മലയാളികൾ ആശങ്കയിൽ | Oneindia Malayalam

    87 തസ്തികകളില്‍ ആറ് മാസത്തേക്കാണ് ഒമാന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് കനത്ത തിരിച്ചടിയാകും. മലയാളികള്‍ ജോലി തേടി പോകുന്ന പ്രധാന മേഖലകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ പുതുക്കുന്നതില്‍ തടസമാകില്ലെന്നതാണ് ഏക ആശ്വാസം.

    തൊഴില്‍ മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ബകുരിയാണ് ഞായറാഴ്ച ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സൗദിക്ക് പിന്നാലെ ഒമാനും സ്വദേശിവത്കരണത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനകളാണ് ഇതിലും തെളിയുന്നത്. സൗദിയിലെ നിതാഖതില്‍ ഒരു ലക്ഷത്തോളം ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങി വന്നത്. ഇതില്‍ കൂടുതലും മലയാളികളായിരുന്നു.

    ഐടി മേഖല

    ഐടി മേഖല

    കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ഗ്രാഫിക് ഡിസൈന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഇലക്ട്രോണിക്സ് ടെക്നീഷ്യന്‍ എന്നീ മേഖലകളില്‍ വിലക്കുണ്ടാകും.

    അക്കൗണ്ടിങ് ആന്‍റ് ഫിനാന്‍സ്

    അക്കൗണ്ടിങ് ആന്‍റ് ഫിനാന്‍സ്

    കോസ്റ്റ് അക്കൗണ്ടന്‍റ്, ഇന്‍ഷുറന്‍സ് കളക്ടര്‍, അക്കൗണ്ട് ഓഡിറ്റിങ് ടെക്നീഷ്യന്‍.

    മാര്‍ക്കറ്റിങ് ആന്‍റ് സെയില്‍സ്

    മാര്‍ക്കറ്റിങ് ആന്‍റ് സെയില്‍സ്

    സെയില്‍സ് സ്പെഷ്യലിസ്റ്റ്, കൊമേഴ്സ്യല്‍ മാനേജര്‍, കൊമേഴ്സ്യല്‍ ഏജന്‍റ്.

    അഡ്മിനിസ്ട്രേഷന്‍ ആന്‍റ് ഹ്യൂമണ്‍ റിസോഴ്സ്

    അഡ്മിനിസ്ട്രേഷന്‍ ആന്‍റ് ഹ്യൂമണ്‍ റിസോഴ്സ്

    ബിസിനിസ് അഡ്മിനിസ്ട്രേഷന്‍, പബ്ലിക് റിലേഷന്‍ സ്പെഷ്യലിസ്റ്റ്, ഹ്യൂമണ്‍ റിസോഴ്സ് സ്പെഷ്യലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍.

    ഇന്‍ഫര്‍മേഷന്‍ ആന്‍റ് മീഡിയ

    ഇന്‍ഫര്‍മേഷന്‍ ആന്‍റ് മീഡിയ

    മീഡിയ സ്പെഷ്യലിസ്റ്റ്, പേജ്മേക്കല്‍, പേപ്പര്‍ പള്‍പ് മെഷീന്‍ ഓപ്പറേറ്റര്‍, പ്രസ് ഓപ്പറേറ്റര്‍, അഡ്വര്‍ടൈസിങ് ഏജന്‍റ്.

    മെഡിക്കല്‍ പ്രൊഫഷന്‍

    മെഡിക്കല്‍ പ്രൊഫഷന്‍

    പുരുഷ നഴ്സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്‍റ്, മെഡിക്കല്‍ കോര്‍ഡിനേറ്റര്‍.

    എയര്‍പോര്‍ട് പ്രൊഫഷന്‍

    എയര്‍പോര്‍ട് പ്രൊഫഷന്‍

    ഏവിയേഷന്‍ ഓഫീസര്‍, ഗ്രൗണ്ട് സ്റ്റീവാര്‍ഡ്, ലാന്‍റിങ് സൂപ്പര്‍വൈസര്‍, ടിക്കറ്റ് കണ്‍ട്രോളര്‍.

    എന്‍ജിനീയറിങ്

    എന്‍ജിനീയറിങ്

    ആര്‍ക്കിടെക്റ്റ്, ജനറല്‍ സര്‍വ്വേ,ഇലക്ട്രോണിക് ഇലക്ട്രിക് , മെക്കാനിക്കല്‍, പ്രോജക്റ്റ് എന്‍ജിനീയര്‍.

    ടെക്നിക്കല്‍ പ്രൊഫഷന്‍

    ടെക്നിക്കല്‍ പ്രൊഫഷന്‍

    മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്, റോഡ്, ബില്‍ഡിങ്, ഇലക്ട്രിക്കല്‍,മെയിന്‍റനന്‍സ്, കെമിക്കല്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+