കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവേഷണരംഗത്ത്‌ പുതിയമുന്നേറ്റവുമായി വാഷിംങ്‌ടണ്‍

  • By Super
Google Oneindia Malayalam News

വാഷിംങ്‌ടണ്‍: 1963 ലാണ്‌ ആണ്‌ ആദ്യമായി അഞ്ചു വിരലുകളോടു കൂടിയ കൃത്രിമകരം വികസിപ്പിച്ചെടുത്ത്‌. എന്നാല്‍ അവയ്‌ക്ക്‌ സ്‌പര്‍ശന ശേഷി ഉണ്ടായിരുന്നില്ല. കണ്ടു പിടുത്തങ്ങള്‍ക്കു മുകളില്‍ കണ്ടുപിടിത്തങ്ങള്‍ വന്നിട്ടും ഈയൊരു കാര്യത്തില്‍ മാറ്റം കണ്ടെത്താന്‍ സാധിച്ചിട്ടില്ലായിരുന്നു.

എന്നാല്‍ ഈ ചരിത്രം മാറ്റി കുറിച്ചിരിക്കുകയാണ്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌, ഇറ്റലി എന്നിവിടങ്ങളിലെ ഗവേഷണസംഘം. സ്‌പര്‍ശന ശേഷിയുള്ള കരങ്ങളാണ്‌ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്‌. ഫയര്‍ വര്‍ക്ക്‌സ്‌ അപകടത്തില്‍ ഇടതു കൈ നഷ്ടപ്പെട്ട ഡെന്‍മാര്‍ക്ക്‌ സ്വദേശിയായ മുപ്പത്തിയാറുകാരന്‍ ആബോ സൊറെന്‍സര്‍ എന്ന വ്യക്തിയിലാണ്‌ ഗവേഷണസംഘം കൃത്രിമ കരം പിടിപ്പിച്ചത്‌. കരങ്ങള്‍ വച്ചുപിടിച്ച്‌ ഒരാഴ്‌ചയ്‌ക്കു ശേഷമാണ്‌ സ്‌പര്‍ശന ശേഷിയുണ്ടോ എന്നറിയാനുള്ള പരീക്ഷണം ആരംഭിച്ചത്‌.

Experiment adds sense of touch to artificial hand

ആബോ സൊറെന്‍സന്റെ കൃത്രിമ കൈയ്യില്‍ വെള്ളകുപ്പിയും, ബോളും, നാരങ്ങയും നല്‍കി അവ സ്‌പര്‍ശനം വഴി തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നു മനസിലാക്കിയതോടെയാണ്‌ ഗവേഷകര്‍ കാര്യം പുറത്തു വിട്ടത്‌. സാധാരണ കരം കൊണ്ടു സ്‌പര്‍ശിക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭവം തന്നെയാണ്‌ ഈ കരത്തിനുമെന്ന്‌ ആബോ പറഞ്ഞു.

ഒരാഴ്‌ച മാത്രമേ കൃത്രിമകരങ്ങളുടെ ആദ്യ മാതൃക ഉപയോഗിച്ചു നോക്കിയുള്ളു എന്നും, അതിനാല്‍ സ്‌പര്‍ശന ശേഷി എത്രത്തോളം ഉണ്ടെന്നു മനസിലാക്കാന്‍ ഇനിയും ഏറെ മുന്നോട്ട്‌ പോകാനുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.

English summary
To feel what you touch that's the holy grail for artificial limbs. In a step toward that goal, European researchers created a robotic hand that let an amputee feel differences between a bottle, a baseball and a mandarin orange.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X