എബോളക്ക് മരുന്ന്; കുരങ്ങുകളില്‍ വിജയം
കാനഡ: ലോകത്തെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുന്ന പകര്‍ച്ച വ്യാധി എബോളക്ക് മരുന്ന് കണ്ടുപിടിച്ചതായി റിപ്പോര്‍ട്ട്. മരുന്ന് കുരങ്ങുകളില്‍ വിജയകരമായി പരീക്ഷിച്ചു.
18 കുരങ്ങുകളിലാണ് മരുന്ന് പരീക്ഷണം വിജയിച്ചത്. എബോള പടര്‍ന്ന് പിടിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ പഠനം.

രോഗം ബാധിച്ച കുരങ്ങുകള്‍ക്ക് സെഡ് മാപ്പ് എന്ന മരുന്നാണ് നല്‍കിയത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയതിന് ശേഷമായിരുന്നു മരുന്നുകള്‍ നല്‍കിയത്. മരുന്ന് നല്‍കിയ കുരങ്ങുകളില്‍ രോഗശാന്തി പ്രകടമായതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എബോള മരുന്ന് പരീക്ഷണത്തില്‍ വലിയ വിജയമാണിതെന്നും പറയപ്പെടുന്നു.
പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു മരുന്നിന്റെ പ്രതികരണമെന്ന് ഗവേഷകര്‍ തന്നെ പറയുന്നു. രോഗം കലശലായ അവസ്ഥയില്‍ പോരും കുരങ്ങുകളില്‍ മരുന്ന് പ്രവര്‍ത്തിച്ചു എന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍.
ആഫ്രിക്കയില്‍ ജോലി ചെയ്തിരുന്ന രണ്ട് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് എബോള ബധിച്ചിരുന്നു. ഇവരുടെ സമ്മത പ്രകാരം സെഡ് മാപ്പ് എന്ന മരുന്ന് പരീക്ഷിച്ചിരുന്നു. ഇതും വിജയകരമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആവശ്യത്തിന് മരുന്ന് ഇപ്പോഴും ഉത്പാദിപ്പിച്ചിട്ടില്ല. മറ്റ് അഞ്ച് പേര്‍ക്ക് കൂടി മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ വലിയ തോതില്‍ മരുന്ന് ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് വിദഗ്ധാഭിപ്രായം.












Click it and Unblock the Notifications