കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂകമ്പം, സുനാമി, അഗ്നിപര്‍വത സ്‌ഫോടനം ദുരന്തങ്ങളെല്ലാം ഒരുമിച്ച്; ലോകാവസാനം വരെ സംഭിവിച്ചേക്കാം!!

Google Oneindia Malayalam News

മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയ കാലംമുതല്‍ തന്നെ ലോകാവാസാനം എന്ന ചിന്തയും അവന്റെ തലയ്ക്കകത്ത് കയറിയിട്ടുണ്ടാവണം. മതങ്ങളും ആളുകളുമൊക്കെ കഴിഞ്ഞുപോയ പലവര്‍ഷങ്ങളിലും ലോകാവസാനം നടക്കുമെന്ന് പ്രവചിട്ടുണ്ടെങ്കിലും ഒന്നും സംഭവിച്ചില്ല.

<strong>'ചങ്കിലെ ചൈന' ചിന്തയുടെ ചങ്കില്‍തന്നെ കൊണ്ടു; ശശി, ബിഷപ്പ് വിഷയങ്ങളില്‍ മൗനം, പ്രതിഷേധം, ട്രോള്‍</strong>'ചങ്കിലെ ചൈന' ചിന്തയുടെ ചങ്കില്‍തന്നെ കൊണ്ടു; ശശി, ബിഷപ്പ് വിഷയങ്ങളില്‍ മൗനം, പ്രതിഷേധം, ട്രോള്‍

വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ലോകാവസാനം എന്ന വിഷയത്തില്‍ ആളുകള്‍ക്ക് വളരെ താല്‍പര്യമുണ്ട്. ഇക്കാര്യത്തില്‍ ആളുകളെ പേടിപ്പിക്കാന്‍ 2010പോലെ ലോകാവാസനം വിഷയമാക്കി സിനിമകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇതൊക്കെ വെറും പ്രവചനമല്ല എന്ന സാധ്യതയാണ് ഇപ്പോള്‍ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സംഭവം ഇങ്ങനെ.

<strong>കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി, ന്യൂനമര്‍ദപാത്തി; കനത്തമഴയക്ക് സാധ്യത; യെല്ലോഅലർട്ട് പ്രഖ്യാപിച്ചു</strong>കേരളത്തിന് സമീപം അന്തരീക്ഷച്ചുഴി, ന്യൂനമര്‍ദപാത്തി; കനത്തമഴയക്ക് സാധ്യത; യെല്ലോഅലർട്ട് പ്രഖ്യാപിച്ചു

മാഹാദുരന്തങ്ങളെല്ലാം ഒരുമിച്ചുവന്നാല്‍

മാഹാദുരന്തങ്ങളെല്ലാം ഒരുമിച്ചുവന്നാല്‍

ഭൂകമ്പം, അതിനോടൊപ്പമുള്ള സുനാമി, അഗ്നിപര്‍വതങ്ങള്‍ അപ്രതീക്ഷമായി പൊട്ടിത്തെറിക്കല്‍ തുടങ്ങിയ മാഹാദുരന്തങ്ങളെല്ലാം ഒരുമിച്ചുവന്നാല്‍ തീരാവുന്നതേയുള്ള മനുഷ്യജീവിതം എന്നാണ് പലരും പ്രവചിച്ചിരുന്നത്.

മനുഷ്യര്‍ക്ക് രക്ഷപ്പെടാനാത്ത വിധം

മനുഷ്യര്‍ക്ക് രക്ഷപ്പെടാനാത്ത വിധം

ഒരു തരത്തിലും മനുഷ്യര്‍ക്ക് രക്ഷപ്പെടാനാത്ത വിധം മഹാദുരന്തങ്ങല്‍ ഭൂമിയെ വിഴുങ്ങുകയും അതുവഴി ലോകാവസാനം വരെ സംഭവിച്ചേക്കാം എന്നാണ് ഇപ്പോള്‍ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഇത് വെറും പ്രവചനം മാത്രമല്ലെന്ന് വ്യക്തമാക്കുന്നു അവര്‍ ഇതിന് കൃത്യമായ വിശദീകരണവും നല്‍കുന്നു.

ചരിത്രം എടുത്ത് നോക്കിയാല്‍

ചരിത്രം എടുത്ത് നോക്കിയാല്‍

ചരിത്രം എടുത്ത് നോക്കിയാല്‍ ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുള്ളതായി അവര്‍ എടുത്ത് കാട്ടുന്നു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ജീവികളായിരുന്നു ദിനോസറുകളുടെ വംശം തന്നെ അറ്റുപോകാന്‍ കാരണമായത് അത്തരം മഹാദുരന്തമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

അഗ്നിപര്‍വതസ്‌ഫോടനങ്ങളേക്കാള്‍

അഗ്നിപര്‍വതസ്‌ഫോടനങ്ങളേക്കാള്‍

കരയിലുണ്ടായ അഗ്നിപര്‍വതസ്‌ഫോടനങ്ങളേക്കാല്‍ ആഘാതമായത് കടലിലുണ്ടായ അഗ്നിപര്‍വത സ്‌ഫോടനങ്ങളായിരുന്നെന്ന് പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കടലിടനടിയിലെ അഗ്നിപര്‍വതങ്ങളെല്ലാം കൂട്ടത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

കടലില്‍ നിന്നും

കടലില്‍ നിന്നും

ഇത്തരത്തില്‍ കടലില്‍ നിന്നും കരയില്‍ നിന്നും അക്രമം ഉണ്ടായതോടെ പറക്കാന്‍ കഴിയുന്ന പക്ഷികളും ചില ജീവികളും മാത്രം ഈ ദുരന്തത്തെ അതിജീവിച്ചു. ദിനോസറുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി.

ദിനോസറുകളോടൊപ്പം

ദിനോസറുകളോടൊപ്പം

ദിനോസറുകളോടൊപ്പം തന്നെ ഭൂമിയിലെ 75 ശതമാനും വരുന്ന ജന്തുക്കളും സസ്യങ്ങളും അഗ്നിപര്‍വത സ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും പെട്ട് എന്നന്നേക്കുമായി ഇല്ലാതായി.

6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്

6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്

ദിനോസറകളുടെ നാശത്തിലേക്ക് നയിച്ചത് 6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ മഹാപ്രകൃതി ദുരന്തമായിരുന്നു. ഭൂമിയില്‍ പതിച്ച കൂറ്റന്‍ ഉല്‍ക്കയും അതിനേ തുടര്‍ന്നുണ്ടായ അഗ്നിപര്‍വത സ്‌ഫോടനങ്ങളുടേയും ഫലമായിട്ടാണ് ദിനോസറുകള്‍ ഈ ഭൂലോകത്ത് നിന്ന് അപ്രതക്ഷ്യമായത്.

കടലിനിടിയിലെ പാറകളില്‍

കടലിനിടിയിലെ പാറകളില്‍

കടലിനിടിയിലെ പാറകളില്‍ കഴിഞ്ഞ 10 കോടി വര്‍ഷത്തിനിടെയുണ്ടായ മാറ്റങ്ങല്‍ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചപ്പോഴാമ് ഇതു സംബന്ധിച്ച ശക്തമായ തെളിവുകള്‍ ലഭിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക്കിലുമാണ് കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടായത്.

ഇരു സമുദ്രങ്ങളുടേയും അടിത്തട്ടില്‍

ഇരു സമുദ്രങ്ങളുടേയും അടിത്തട്ടില്‍

ഇരു സമുദ്രങ്ങളുടേയും അടിത്തട്ടില്‍ 650 കോടി അടിവരെ ഉയരമുള്ള പാറകളാണ് അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളുടെ ഭാഗമായി വന്നുചേര്‍ന്നത്. ഇവയക്ക് 6.6 കോടി വര്‍ഷങ്ങളുടെ പഴക്കമാണ് ഉള്ളതെന്ന കണ്ടെത്തല്‍ പുതിയ പഠനത്തിന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നു

ഒരു ഓര്‍മ്മപ്പെടുത്തലാണ്

ഒരു ഓര്‍മ്മപ്പെടുത്തലാണ്

ദിനോസറുകളുടെ അന്ത്യം കുറിച്ച ഈ ദുരന്തങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തലാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഭൂമിയുടെ ഏതെങ്കിലും ഒരുഭാഗത്ത് ഉണ്ടാകുന്നു മാറ്റങ്ങള്‍ ലോകത്ത് മൊത്തം വ്യാപിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഇത്.

ഇക്കാലത്തും സംഭവിച്ചേക്കാം

ഇക്കാലത്തും സംഭവിച്ചേക്കാം

6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച ദുരന്തം ഇക്കാലത്തും സംഭവിച്ചേക്കാം. അങ്ങനെ ഒരു മഹാദുരന്തം സംഭവിക്കുകയാണെങ്കിലും മനുഷ്യരാശി തന്നെ ഇല്ലാതാക്കാന്‍ ശക്തിയുള്ളതായിരിക്കും. കഥകളില്‍ നാം കേട്ട ലോകാവസാനം ഒരു പക്ഷെ സംഭവിക്കുന്നത് അങ്ങനെയായിരിക്കാം.

English summary
expert says meteor could wipe out earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X