കിം ജോങ് ഉന്‍ വീണ്ടും മരിച്ചു!!! സഹോദരി കിം യോ ജോങ് അധികാരത്തിലേക്ക്... സത്യമോ മിഥ്യയോ
പ്യോംഗ്യോങ്: ഉത്തര കൊറിയന്‍ സര്‍വ്വാധിപതി കിം ജോങ് ഉന്‍ മരിച്ചെന്ന് വാര്‍ത്തകള്‍. കിം കോമയില്‍ ആണ് എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും ഉത്തര കൊറിയ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
കിം ജോങ് ഉന്‍ മരിച്ച സ്ഥിതിയ്ക്ക് സഹോദരി കിം യോ ജോങ് ആയിരിക്കും അടുത്തതായി അധികാരത്തില്‍ എത്തുക എന്ന മട്ടിലാണ് വാര്‍ത്തകള്‍. കിം ജോങ് ഉന്‍ കോമയില്‍ ആണെന്ന ഉത്തര കൊറിയന്‍ മാധ്യമ വാര്‍ത്തകള്‍ക്ക് പിറകേയാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍. പലതവണ മാധ്യമങ്ങള്‍ 'കൊന്നിട്ടുള്ള' ആളാണ് കിം ജോങ് ഉന്‍... വിശദാംശങ്ങള്‍

ഏപ്രില്‍ മാസത്തിലും
2020 ഏപ്രില്‍ മാസത്തിലാണ് ഏറ്റവും ഒടുവില്‍ കിം ജോങ് ഉന്‍ മരിച്ചു എന്ന മട്ടില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. കിം ഗുരുതരാവസ്ഥയില്‍ ആണെന്നും ചികിത്സയില്‍ ആണെന്നും ഒക്കെ പറഞ്ഞ് പല വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഒരുദിനം ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതോടെ എല്ലാം അവസാനിച്ചു.
Recommended Video

അസാന്നിധ്യം
ദിവസങ്ങളോളം ഔദ്യോഗിക പരിപാടികളില്‍ കിം ജോങ് ഉന്നിന്റെ സാന്നിധ്യം ഇല്ലാതിരിക്കുകയും, സഹോദരി കിം യോ ജോങ് ഒട്ടുമിക്ക പരിപാടികളിലും പങ്കെടുക്കുകയും ചെയ്തതോടെ ആയിരുന്നു അന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നത്. എന്തായാലും ഉത്തര കൊറിയയില്‍ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

മരിച്ചിട്ടുണ്ടാകുമെന്ന്
ഉത്തര കൊറിയയിലുടെ യാത്ര ചെയ്തിട്ടുള്ള മാധ്യമ പ്രവര്ത്തകന് റോയ് ചാലി പറയുന്നത് കിം ജോങ് ഉന്‍ മരിച്ചിട്ടുണ്ടാകും എന്നാണ്. ഭരണ മാറ്റത്തിന് വേണ്ടിയുള്ള ,സമയ ദൈര്‍ഘ്യം ആയിരിക്കാം അക്കാര്യം വെളിപ്പെടുത്താതിരിക്കുന്നതിന് പിന്നില്‍ എന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മുന്‍ കാല ചരിത്രം
ഉത്തര കൊറിയയുടെ മുന്‍കാല ചരിത്രവും ഇതിന് തെളിവായി മുന്നോട്ട് വയ്ക്കുന്നുണ്ട്. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല് മരിച്ചപ്പോഴും ആ വാര്‍ത്ത ഉടന്‍ പുറത്ത് വിട്ടിരുന്നില്ല. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം ആയിരുന്നു പുറംലോകം ഇക്കാര്യം അറിഞ്ഞത് എന്നാണ് റോയ് ചാലി പറയുന്നത്.

ആരോഗ്യം പ്രശ്നത്തില്‍
എന്തായാലും കിം ജോങ് ഉന്നിന്റെ ആരോഗ്യം കടുത്ത പ്രതിസന്ധിയില്‍ ആണെന്ന മട്ടിലാണ് പലയിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എഴുത്തുകാരിയായ റൂഥ് ആനി മോണ്ടിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്തായാലും കിം ജോങ് ഉന്‍ പൂര്‍ണ ആരോഗ്യവാന്‍ ആണെന്ന മട്ടിലാണ് ഉത്തര കൊറിയയുടെ പ്രതികരണങ്ങള്‍ എല്ലാം തന്നെ.

നിഗൂഢതകള്‍
ഉത്തര കൊറിയയിലെ കാര്യങ്ങള്‍ എല്ലാം ഇപ്പോഴും നിഗൂഢമാണ്. എത്രവലിയ ചാരസംഘടനകള്‍ക്ക് പോലും അവിടെ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തെത്തിക്കാന്‍ അപൂര്‍വ്വമായി മാത്രമേ കഴിയാറുള്ളു. പലപ്പോഴും പുറത്ത് വരുന്നത് വ്യാജവാര്‍ത്തകളും ആയിരിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications